LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
IRAPPIL THADATHARIKATHU VEEDU POOVATHOOR P O NEDUMANGAD
Brief Description on Grievance:
എനിക്ക് നെടുമങ്ങാട് നഗരസഭയില്‍ നിന്നും P M A Y പദ്ധതിയില്‍ നിന്നും ലഭിച്ച വീടിന്റെ പണി പൂര്‍ത്തീകരിച്ചു കെട്ടിട നബരിനു TP1/11117/20 PMAY 80-20/21 ആയി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ടി വസ്തുവില്‍ നിന്ന് ഇരിഞ്ചയം,കുശര്‍കോട് ,പാളയതിന്മുകള് റോഡിനു വേണ്ടി ടി വസ്തുവില്‍ നിന്നും സ്ഥലം നല്‍കിയിരുന്നു. ആ കാരണത്താല്‍ എനിക്ക് നഗരസഭയില്‍ നിന്നും കെട്ടിട നബര്‍ ലഭിക്കുന്നില്ല. ആയതിനാല്‍ എനിക്ക് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനും അവസാന ഗടു തുക നല്‍കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
Receipt Number Received from Local Body:
Escalated made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 43
Updated on 2024-08-20 19:26:07
റിപ്പോർട്ട്: കെട്ടിട നികുതി ചുമത്തുന്നതാനായി ശ്രീ. കെ.ഭുവന ചന്ദ്രൻ 08/10/2021-ൽ അപേക്ഷ സമർപ്പിച്ചത് പ്രകാരം ഓവർസിയർ സ്ഥല പരിശോധന നടത്തുകയും സമർപ്പിത പ്ലാനിലെ അളവുകളും സൈറ്റ് പ്ലാനിലെ അളവുകളും തമ്മിൽ വ്യത്യാസമുള്ളതായി ബോദ്ധ്യപ്പെട്ടിരുന്നു. ആയതിൻറെ അടിസ്ഥാനത്തിൽ ന്യൂനതകൾ പരിഹരിച്ച് അപേക്ഷയിൽ പറഞ്ഞിട്ടുള്ളതിൻ്റെ അടിസ്ഥാനത്തിൽ റോഡ് വികസനത്തിന് ഫ്രീയായി വസ്തു വിട്ടു കൊടുത്തതിൻറെ രേഖകൾ സഹിതം പ്ലാൻ ഹാജരാക്കാൻ കക്ഷിക്ക് 12/11/2021-ൽ അറിയിപ്പ് നൽകിയെങ്കിലും കക്ഷി പുതുക്കിയ പ്ലാൻ ഹാജരാക്കാത്തതിനാൽ റവന്യൂ ഇൻസ്പെക്ടറുടെ സ്ഥല പരിശോധനാ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ 11/10/2022-ൽ കെട്ടിടം UA നമ്പരായി അസസ് ചെയ്ത് കക്ഷിക്ക് 19/11/2022-ൽ ഡിമാൻഡ് നോട്ടീസ് നൽകിയിട്ടുള്ളതാണെന്നും കക്ഷി പുതുക്കിയ പ്ലാൻ ഹാജരാക്കുന്ന മുറക്ക് UA നമ്പർ റദ്ദാക്കി കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതാണ്. ശിപാർശ: വീടിന് യു എ നമ്പർ ആണ് നൽകിയിട്ടുള്ളത്. സ്ഥല പരിശോധനയിൽ ഇരിഞ്ചയം കുശർകോട് റോഡ് വികസനത്തിന് സ്ഥലം നൽകിയിട്ടുണ്ടെങ്കിലും ആയത് തെളിയിക്കുന്നതിന് പര്യാപ്തമായ രേഖകളില്ല. ആയതിനാൽ കെ എം ബി ആ ചട്ടം 64 പ്രകരാമുള്ള ഇളവ് നൽകി നമ്പർ അനുവദിക്കുന്നതിന് ശിപാർശ ചെയ്തു കൊള്ളുന്നു.