LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MEEMPANATH (H) KOLANI P.O THODUPUZHA IDUKKI DIST.
Brief Description on Grievance:
BA- 48/21-22 നമ്പർ പ്രകാരം കെട്ടിട നിർമ്മാണതിനായി പെർമിറ്റ് അനുവദിക്കുകയും ഇത് അനുസരിച്ചു കെട്ടിടം നിർമ്മിക്കുകയും ചെയിതു. എന്നാൽ കെട്ടിടത്തിനു നമ്പർ ഇടുന്നതിനു വേണ്ടി അപേക്ഷ സമർപ്പിച്ചപ്പോൾ pwd റോഡ് റാമ്പുമയി ബന്ധിപ്പിച്ചു എന്നു പറഞ്ഞു കെട്ടിട നമ്പർ മുൻസിപ്പാലിറ്റിയിൽ നിന്നും തരാതെ ഇരിക്കുകയാണ്. എന്നാൽ പെർമിറ്റ് എടുത്തപ്പോൾ ഈ റാമ്പ് കാണിച്ചു തന്നെയാണ് പെർമിറ്റ് എടുത്തതും. ഇവ പരിശോദിച്ചു കെട്ടിട നമ്പർ അനുവദിക്കണം എന്നു അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 8
Updated on 2023-08-22 14:57:53
19/08/2023 ല്‍ സമിതി അംഗങ്ങള്‍ കെട്ടിടവും കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലവും പരിശോധിച്ചിട്ടുള്ളതാണ്.ശ്രീ ബിജി എം.കുരുവിള കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടി 24/06/2021 ല്‍ ആണ് തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത് . ടി അപേക്ഷയുടെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധനയ്ക്ക് ശേഷം മുന്‍സിപ്പാലിറ്റി 26/07/2021 ല്‍ BA48/21-22 പ്രകാരം പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളതാണ് . ടി കെട്ടിടം സ്ഥിതി ചെയ്യുന്നത് വെങ്ങല്ലൂര്‍ - കോലാനി PWD ബൈപ്പാസ് റോഡിലാണ്. ടി കെട്ടിടം ബേസ്മെന്റ്റ് , ഗ്രൗണ്ട് ഫ്ലോര്‍ , ഒന്നാം നില എന്നിങ്ങനെ മൂന്ന് നിലകള്‍ ഉള്ളതും ബേസ്മെന്റ്റ് പൂര്‍ണ്ണമായും റോഡിന്റെ അടിഭാഗത്ത് വരുന്നതും ആണ്. ആയതിനാല്‍ റോഡില്‍ നിന്നും നേരിട്ട് ഗ്രൗണ്ട് ഫ്ലോറിലേക്ക് കയറുന്നതിന് കെട്ടിടത്തിന്റെ റോഡുമായിട്ടുള്ള മുന്‍വശം പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളതാണ് . ആയതിന് റോഡ് അതിരില്‍ നിന്നും 6.09 മീറ്റര്‍ നീളമുണ്ട്. റോഡിന്റെ അടിഭാഗത്തുള്ള ബേസ്മെന്റ്റ് പരിശോധിച്ചതില്‍ റോഡിന്റെ കെട്ടിന്റെ അടിഭാഗത്ത് വെള്ളം പോകുന്നതിന് ഓടയുള്ളതാണ്. ടി ഓട ഒഴിവാക്കി നിര്‍മ്മാണം നടത്തുന്നതിന് കോണ്‍ക്രീറ്റ് കട്ട കെട്ടി തിരിച്ച ഭാഗവുമായി ഓടയുടെ അതിരില്‍ നിന്ന് 5.68 മീറ്റര്‍ ദൂരമുണ്ട്. ബേസ്മെന്റിന്റെ ഉയരം 3.50 മീറ്റര്‍ ആണ്. ഇത്തരത്തില്‍ മൂന്ന് നിലകളുടെ ഉയരം കൂട്ടുമ്പോള്‍ (ബേസ്മെന്റ് + ഗ്രൗണ്ട് ഫ്ലോര്‍ + ഒന്നാം നില ) 10.50 മീറ്റര്‍ വരുന്നുണ്ട്. അതുകൊണ്ടുതന്നെ ടി തുറന്നു കിടക്കുന്ന 5.68 മീറ്റര്‍ പ്രദേശത്ത് മറ്റു നിര്‍മ്മാണങ്ങള്‍ നടത്തി ടി ഭാഗം മറ്റ് ആവശ്യങ്ങള്‍ക്ക് ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയും. ഇതു സംബന്ധിച്ച് Kerala municipal building rule 2019 Rule 23 പ്രകാരം prohibition for constructing abutting public roads (1) no person shall construct any building other than compound wall or fence or outdoor display structure within 3 meters, from any plot boundary abutting national highways, state highways , district roads, other roads notified by municipality, other unnotified roads with width 6m and above. Provided that ramps or bridges or steps or similar structures, all open to sky, with or without parapets or railing shall be permitted as access from the street to the building only in such cases where the level differences between the street and the plot does not permit natural access to the building. Cornice roof or weather shade not exceeding 75 cm shall be permitted to project from the building into such 3 meters. In no case, access to more than one floor can be provided within this 3 meters. Provided further that the underneath of such flight of steps or ramp shall not be enclosed or made usable however pillars may be permitted for its support. rule 26 (6) for building above 10 m in height, in addition to the minimum front, rear and side yards and the minimum width of interior open space required for height up to 10 meters, they shall be provided increase in such minimum yard at the rate of 0.5 meter per every 3 meters height or fraction there of exceeding 10 meters at the ground level itself, until the total width of yard reaches 16 meters and no further additional setback is required or additional height above this. മേല്‍ സാഹചര്യത്തില്‍ ബേസ്മെന്റിന്റെ ഭാഗത്ത് തുറന്ന സ്ഥലമായി കിടക്കുന്ന സെറ്റ്ബാക്കിനായുള്ള അളവില്‍ യാതൊരുവിധ നിര്‍മ്മാണവും നടത്തി ഏതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുകയില്ലയെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ബേസ്മെന്റ്റ് റോഡുമായി വരുന്ന ഭാഗത്തുള്ള ഓടയുടെ അതിരില്‍ നിന്നും നിയമപ്രകാരമുള്ള സെറ്റ് ബാക്കിനുള്ള സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത തരത്തില്‍ പൂര്‍ണ്ണമായും അടച്ച് മുന്‍സിപ്പാലിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയരെ ബോധ്യപ്പെടുത്തുന്നതിന് അപേക്ഷകനോട് നിര്‍ദേശിച്ചും , അത്തരത്തില്‍ ടി ഭാഗം പൂര്‍ണ്ണമായും അടച്ചു എന്ന് അപേക്ഷകന് മുന്‍സിപ്പാലിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിക്കുന്ന പക്ഷം ആയത് പരിശോധിച്ച് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് , അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറോടും നിര്‍ദേശിച്ചും പരാതി തീര്‍പ്പാക്കി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 9
Updated on 2024-04-04 11:43:50