LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
OYYOTH HOUSE MEMUNDA PO KEEZHAL MUKKU 673104
Brief Description on Grievance:
BUILDING NO FOR PROPOSED BUILDING PERMIT
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്‍. യു., Internal Vigilance Officer
At Meeting No. 8
Updated on 2023-09-07 12:24:18
പരാതിക്കാരന് 2012 ല്‍ ഭവന നിര്‍മ്മാണത്തിന് പെര്‍മിറ്റ് നേടിയിട്ടുളളതാണ്. പ്രസ്തുത പെര്‍മിറ്റ് 2018 വരെ പുതുക്കിയിട്ടുളളതാണ്. തുടര്‍ന്ന് പെര്‍മിറ്റ് പുതുക്കുവാന്‍ വിട്ട് പോയിട്ടുളളതും നിലവില്‍ പണി പൂര്ത്തീകരിച്ചിട്ടുളളതുമാണ്. പെര്‍മിറ്റ് അനുവദിച്ച Front yard 3.40 M ഉം 2.60 M ഉം ആണ്. കൂടിയ വീതി 3.40 M, കുറഞ്ഞ വീതി 2.60 M ഉം ആണ്. നിര്‍മ്മാണം പൂര്‍ത്തീകരിച്ചപ്പോള്‍ നിലവില്‍ പ്രസ്തുത അകലം പാലിച്ചിട്ടുണ്ട്. പൂര്‍ത്തീകരണ പത്രം സമര്‍പ്പിച്ചപ്പോള്‍ ഫ്രണ്ട് യാര്‍ഡിനോട് കൂടി കടന്ന് പ്രധാന റോഡില്‍ നിന്ന് കേരള പഞ്ചായത്ത് രാജ് സെക്ഷന്‍ 220 ബി പാലിക്കാത്തതുകൊണ്ട് കെട്ടിടം റഗുലറൈസ് ചെയ്യുന്നതിന് സാധിക്കുകയില്ല എന്ന് ടിയാന്റെ അപേക്ഷക്ക് സെക്രട്ടറി മറുപടി നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണം പൂര്ത്തീയാക്കിയിട്ടുളളത് പെര്‍മിറ്റ് അനുവദിച്ച അളവുകള്‍ നിലനിര്ത്തിയാണെന്ന് പരാതിക്കാരന് പറഞ്ഞു. ഗ്രാമ പഞ്ചായത്തിന് വേണ്ടി സെക്രട്ടറി, പ്രസ്തുത നിര്‍മ്മാണം പെര്‍മിറ്റ് അനുവദിച്ച പ്രകാരമാണെങ്കിലും അനുവദിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ നിര്‍മ്മിതി ഒന്നാം നിലയില്‍ നടന്നിട്ടുണ്ടെന്നും, കൂടാതെ പ്രസ്തുത റോഡിന് 6 മീറ്റര്‍ വീതി ഉളളതുകൊണ്ട് കെ പി് ബി ആര് 2019 പ്രകാരം പൂര്‍ത്തീകരണം അനുവദിക്കുന്നതിന് കെട്ടിടത്തിന്റെ തറ റോഡില്‍ നിന്ന് 3 മീറ്റര്‍ അകലത്തില്‍ ആയിരിക്കേണ്ടതുണ്ടെന്ന് നിഷ്കര്ഷിച്ചിട്ടുളളതിനാല്ലാണ് കെട്ടിടം റഗുലറൈസ് ചെയ്ത് നമ്പര്‍ അനുവദിക്കാന്‍ സാധിക്കാത്തത് എന്ന് വിശദീകരിക്കുന്നു. പ്രസ്തുത റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്റര്‍ പ്രകാരം 7 മീറ്റര്‍ ആണ് വീതി ഉളളത്. എന്നാല്‍ തന്റെ പുരയിടത്തിന് സമീപം പ്രസ്തുത റോഡിന് 7 മീറ്റര്‍ കൂടുതല്‍ വീതിയുണ്ടെന്നും, ഭാവിയില്‍ ഉണ്ടായേക്കാവുന്ന റോഡ് വികസനം കൂടി കണക്കിലെടുത്ത് തങ്ങള്‍ റോഡിന്റെ വീതി കൂടുതലായി നല്‍കികൊണ്ടാണ് പുരയിടത്തിന്റെ side wall പ്രൊട്ടക്ഷന്‍ പണി തുടങ്ങിയിട്ടുളളത്. ആത് കൊണ്ടാണ് ഒരു ഭാഗത്ത് 3 മീറ്റര്‍ ലഭ്യമല്ലാതിരിക്കുന്നത് എന്ന്. അധികമായി തങ്ങള്‍ ഒഴിച്ച് വെച്ച സ്ഥലം കൂടി പരിഗണിച്ചാല്‍ കെട്ടിടത്തിന്റെ frond yard ലൂടെ നീളം 3 മീറ്റര്‍ കൂടുതല്‍ സ്ഥലം ലഭ്യമാവുന്നു എന്ന് പരാതിക്കാരന് ബോധിപ്പിച്ചു. മേല്‍ വസ്തുതകളും, ഓഫീസ് റെക്കോര്‍ഡുകളും,ഫയലുകളും അദാലത്ത് പരിശോധിച്ചു.ഗ്രാമ പഞ്ചായത്ത് കെ പി ബി ആര് അക്ട് സെക്ഷന്‍ 220 (b) പ്രകാരമുളള നോട്ടിഫിക്കേഷന്‍ നടത്തിയിട്ടില്ലെന്ന്, സെക്ഷന്‍ 220 ബി പ്രകാരമുളള വിജ്ഞാപനം ഹാജരാക്കുന്നതിന് ആവശ്യപ്പെട്ടപ്പോള്‍ സെക്രട്ടറി അറിയിച്ചു. ആകയാല്‍ നാഷണല്‍ ഹൈവേയോ, വിജ്ഞാപന റോഡോ അല്ലാത്തതിനാല്‍ പ്രസ്തുത ഗ്രാമീണ റോഡിന് സെക്ഷന്‍ പ്രകാരമുളള നിബന്ധനകള്‍ ഭാദകമാവുകയില്ല എന്ന് കാണുന്നു. പെര്‍മിറ്റ് അനുവദിച്ച സമയത്ത് കെ പി ബി ആര് 2011 ആണ് നിലവിലുളളത്. ആയത് പ്രകാരം 220 ബി ഭാദകമല്ലാത്ത റോഡുകളില്‍ നിന്ന് കെട്ടിടത്തിന്റെ frond yard ന് ശരാശരി 3 മീറ്റര്‍ മതിയാവുന്നതാണ്. ആ വ്യവസ്ഥ പാലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപേക്ഷകന് 2018 ന് ശേഷം കെട്ടിട നിര്‍മ്മാണനുമതി പുതുക്കിയിട്ടില്ല എന്നതും, കെട്ടിട നിര്‍മ്മാണം അധിക വിസ്തൃതിയില്‍ നടത്തി എന്നതിനാലും നിലവിലുളള 2019 ലെ കെ പി ബി ആര് ആണ് ഭാദകമാവുക. പരാതിക്കാരന്റെ റോഡ് സംബന്ധിച്ച മറ്റ് അവകാശവാദങ്ങളും ഇപ്പോഴെത്തെ നിജസ്ഥിതിയും പരിശോധിക്കുന്നതാണ്. അദാലത്ത് അംഗങ്ങളും, ഗ്രാമ പഞ്ചായത്ത് എന്‍ജിനിയറിംഗ് അംഗങ്ങളും സൈറ്റ് പരിശോധിക്കുകയുണ്ടായി. നിര്‍മ്മാണം നടത്തിയിരിക്കുന്ന പുരയിടം മുന്‍ഭാഗത്ത് നിന്നുളള റോഡില്‍ നിന്നും ഉദ്ദേശം 2.5 - 3 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മുന്‍ഭാഗത്ത് നിന്നുളള സൈഡ് പ്രൊട്ടക്ഷന്‍ വാള് പാര്‍ശ്വ ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. പരാതിക്കാരന് പറയുന്നത് പോലെ നിലവില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് നിന്ന് 2.60 മീറ്റര്‍ മാത്രം ഉളള സ്ഥലത്ത് റോഡിന് തൊട്ടടുത്തുളള പുരയിടങ്ങളില്‍ നിന്ന് ഉളളതിനേക്കാള് വീതി കൂടുതലുണ്ടെന്ന് കണ്ടു. തൊട്ടടുത്തുളള ഭാഗത്തിന്റെ പുരയിടങ്ങളിലെ റോഡിന്റെ വീതി കൂടി കണക്കിലെടുക്കുമ്പോള്‍ പാര്‍ശ്വ ഭിത്തി നിര്‍മ്മിക്കുന്നതിന് ഭീമമായ തുക ചെലവഴിക്കപ്പെടേണ്ടി വരും എന്നതുകൂടി കണക്കിലെടുത്ത് റോഡ് വികസനത്തിന് തടസ്സമാകാത്ത രീതിയില്‍ പാര്‍ശ്വ ഭിത്തി തന്റെ ഭാഗത്ത് കൂടുതല്‍ സ്ഥലം വിട്ട് നിര്‍മ്മിച്ചതാണെന്നും പരാതിക്കാരന് പറയുന്നു. 2012 ല്‍ തന്നെ പെര്‍മിറ്റ് നേടി കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട് എന്നതിനാലും, 2018 വരെ പെര്‍മിറ്റ് വാങ്ങിയിട്ടുളളതിനാലും റോഡിന് പരാതിക്കാരന്റെ ഭാഗത്ത് ആസ്തി രജിസ്റ്ററില്‍ ഉളളതിനേക്കാെള് കൂടുതല്‍ വീതി ലഭ്യമാവുന്നുണ്ട് എന്ന വസ്തുത പരിഗണിച്ച് ഈ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്തി പരാതിക്കാരന്റെ ഫയലില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 9
Updated on 2023-11-25 12:18:24
അപേക്ഷ പ്രകാരം കക്ഷിക്ക് കെട്ടിട നമ്പര്‍ നല്കി , പ്രസ്തുത വിവരം കക്ഷിയെ അറിയിച്ച് ഫയല്‍ തീര്‍പ്പാക്കി എന്ന വിവരം സെക്രട്ടറി അറിയിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ തീര്‍പ്പാക്കി. സെക്രട്ടറിയുടെ കത്ത് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു.