LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മിനി നിലയം കോട്ടൂര്‍ കാടാച്ചിറ
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് പുതുക്കി നല്‍കാത്തത്-സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-05-20 13:23:02
7. സദാനന്ദന്.ടി.കെ, കോട്ടൂര്‍, കാടാച്ചിറ എന്നവര്‍ പെര്‍മ്മിറ്റ് പുതുക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചു. പെര്മ്മിറ്റില് നിന്നും വ്യതിചലിച്ച നിര്മ്മാണമുള്ളതായി കരുതുന്നു. ആയതിനാല്‍ സൈറ്റ് പരിശോധിക്കുവാനും അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കാനും തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-06-03 12:30:29
കടമ്പൂര് ഗ്രാമപഞ്ചായത്തിലെ ശ്രീ. ടി.കെ. സദാനന്ദന്, മിനിനിലയം, കാടാച്ചിറ (പി.ഒ) എന്നവര്‍ 24.01.2019 നു ലഭിച്ച സി.ബിഎ(30918/2019) നമ്പര്‍ പെര്‍മ്മിറ്റ് പുതുക്കുന്നതിന് 12.04.2023 നു അപേക്ഷ സമര്‍പ്പിച്ചിരുന്നു. 1)ആധാരത്തിലെ അതിരളവുകളും സൈറ്റില്‍ ലബ്യമായ അതിരലളവുകളും വ്യത്യാസപ്പെട്ടിരിക്കുന്നു.2)സൈറ്റ് പ്ലാനില്‍ രേഖപ്പെടുത്തിയ സെറ്റ്ബാക്കുകളും സൈറ്റില്‍ ലഭ്യമായ സെറ്റ്ബാക്കുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. 3)കിണറില്‍ നിന്നും വെയ്സ്റ്റ് വാട്ടര്‍ പിറ്റിലേക്കുള്ള അകലം രേഖപ്പെടുത്തിയിട്ടില്ല. എന്നീ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കുകയും റഗുലറൈസേഷനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് 10/05/2023 തീയതയില്‍ കത്ത് നല്‍കുകയുമാണ് ചെയ്ത്. ശ്രീ. ടി.കെ. സദാനന്ദന്റെ അപേക്ഷ 20/05/2023 നു ചേര്‍ന്ന ഉപജില്ലാസമിതി പരിശോധിക്കുകയും സൈറ്റ് സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 25.05.2023 നു സമിതി, അപേക്ഷകന്, ലൈസന്‍സി, ഓവര്‍സിയര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സൈറ്റ് പരിശോധിച്ചു. 298.6 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിനാണ് പെര്‍മിറ്റ് നല്‍കിയത്. സൈറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീട് പെര്‍മ്മിറ്റ് അളവായ 298.6 ച.മീറ്ററാണെന്ന് അളന്നു ബോധ്യപ്പെട്ടു. 2019ലെ കെട്ടിടനിര്മ്മാണചട്ട പ്രകാരം ആവശ്യമായ സെറ്റ്ബാക്കുകള്‍ സൈറ്റില്‍ ലഭ്യമാണ്. വീടിന്റെ പടിഞ്ഞാറുഭാഗത്ത് ഇറിഗേഷന്‍ വകുപ്പിന്റെ കനാലുണ്ട്. അവിടെ മതില് കെട്ടുന്ന അവസരത്തില്‍ ഇറിഗേഷന്‍ വകുപ്പുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായതായി അപേക്ഷകന് സമിതിയെ അറിയിച്ചു. അവിടെ മതില് നിര്‍മ്മിക്കുന്നതിന് അപേക്ഷ സമര്പ്പിക്കുകയുണ്ടായിട്ടില്ല. ആയതിനാല്‍ പെര്‍മ്മിറ്റ് പുതുക്കുന്ന വിഷയത്തില്‍ മതില് ഒരു വിഷയമായി പരിഗണിക്കപ്പെടേണ്ടതില്ല. കൂടാതെ 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ റൂള്‍ 5 സബ് റൂള്‍ 4 ല്‍ 1 മുതല്‍ 18 വരെ ക്രമനമ്പരുകളായി നിര്‍മ്മാണ പെര്‍മ്മിറ്റിന് അനുബന്ധമായി സമര്‍പ്പിക്കേണ്ടുന്ന ഇതരവകുപ്പുകളുടെ അനുമതികളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ആയതില്‍ ഇറിഗേഷന്‍ വകുപ്പിന്റെ നിരാക്ഷേപപത്രം ഉള്‍പ്പെട്ടതായി കാണുന്നില്ല. അനുവദിക്കപ്പെട്ട പെര്മ്മിറ്റു പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതായി ബോധ്യപ്പെട്ടതിനാല്‍ ശ്രീ. ടി.കെ. സദാനന്ദന്, മിനിനിലയം, കാടാച്ചിറ (പി.ഒ) എന്നവര്‍ക്ക് 24.01.2019 നു അനുവദിച്ച സി.ബിഎ(30918/2019) നമ്പര്‍ പെര്‍മ്മിറ്റ് 07.06.2023 നകം പുതുക്കി നല്കാന് കടമ്പൂര് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. ആയതിനുശേഷം കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ അപേക്ഷകന് സമിതി ഇന്നേദിവസം നിര്‍ദ്ദേശം നല്കുകയുണ്ടായി. കംപ്ലീഷന്‍ പ്ലാന്‍ ലഭിച്ച് 7 ദിവസത്തിനകം ഓക്കുപെന്‍സി സമര്ട്ടിഫിക്കറ്റ് അനുവദിക്കാനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 3
Updated on 2023-08-07 18:47:14
issued occupancy and ownership certificate