LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഇളമ്പച്ചി, തൃക്കരിപ്പൂർ
Brief Description on Grievance:
BL 55/14-15ഇതുവരെ യും കെട്ടിട നമ്പർ നൽകിയില്ല. ഇപ്പോൾ പറയുന്ന കാരണം പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചു. റെയിൽവേ noc വേണം എന്ന്.. എന്നാൽ പെർമിറ്റ് അനുവാദം നൽകിയ റിപ്പോർട്ട് ൽ രേഖ പെടുത്തി യത് റെയിൽവേ യുടെ അകലം പാലിച്ചു എന്നും കേരള ബിൽഡിംഗ് നിയമം പാലിച്ചു എന്നും ആണ്. ഇങ്ങനെ റിപ്പോർട്ട് എഴുതി പഞ്ചായത്ത് തന്നെ റെയിൽവേ ക്ക് നിശ്ചിത അകലം പാലിച്ചു ള്ള നിർമ്മാണം ആണ് ബാലൻ നടത്തുന്ന ബിൽഡിംഗ് ന് എന്നും കത്ത് അയച്ചതാണ് അങ്ങനെ ഉള്ള പഞ്ചായത്ത് ആണ് ഞാൻ പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച് കെട്ടിടം കെട്ടി എന്ന് പറയുന്നത്.
Receipt Number Received from Local Body:
Interim Advice made by KSGD1 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-07-25 15:11:29
ശ്രീ എം വി ബാലന് തൃക്കരിപ്പൂര്‍ എന്നവര്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നമ്പറിങ്ങിന് അപേക്ഷ സമര്‍പ്പിച്ച, ഫയല്‍ പരിശോധിച്ചു. കൂടാതെ ശ്രീ എം വി ബാലന് സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 260/8 A യില്‍ പെട്ട സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളുടെ സ്ഥല പരിശോധനയും നേരിട്ട് നടത്തുകയുണ്ടായി. ശ്രീ എം വി ബാലന് സമര്‍പ്പിച്ച സൈറ്റ് പ്ലാന്‍, വില്ലേജ് സ്കെച്ച് എന്നിവ പ്രകാരം ടിയാളുടെ കെട്ടിടത്തിന്റെ അതിര്‍ത്തിയില്‍ നിന്നും റെയില്‍വെയുടെ സ്ഥലത്തിന്റെ അതിരിലേക്ക് 30.4 മീറ്റര്‍ നീളമുണ്ട്, എന്ന് കാണുന്നു. എന്നിരുന്നാലും 20.5.2019 തീയ്യതിയില്‍ പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍,പാലക്കാട് നല്കിയ J/W.280/NOC/G നമ്പര്‍ കത്തുപ്രകാരം ടി കെട്ടിട നിര്‍മ്മാണം 30 മീറ്ററിനുള്ളില്‍ ആയതിനാല്‍ കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ 20.5.2019 ന് ടി ഓഫീസില്‍ നിന്നും J/W.280/NOC/G നമ്പര്‍ കത്തുപ്രകാരം റെയില്‍വെ അതിരില്‍ നിന്നും കെട്ടിടത്തിലേക്ക് 13.15 മീറ്റര്‍ മാത്രമാണ് എന്ന് അറിയിച്ചിട്ടുണ്ട്. അപേക്ഷകന് സമര്‍പ്പിച്ച രേഖകളും റെയില്‍വെ അധികൃതര്‍ നല്കിയ കത്തും പരിശോധിച്ചതില്‍ രണ്ടിലും കാണിച്ച അളവുകള്‍ വ്യത്യസ്തമാണ് എന്ന് കാണുന്നു. ഈ സാഹചര്യത്തില്‍ ശ്രീ എം വി ബാലന് എന്നവരുടെ അപേക്ഷയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിലേക്കായി റെയില്‍വെ അധികൃതര്‍ക്ക് കത്ത് നല്‍കാനും റെയില്‍വെ അതിരില്‍ നിന്നും ടിയാളുടെ കെട്ടിടത്തിലേക്കുള്ള ദൂരപരിധി സംബന്ധിച്ച് വ്യക്തത വരുത്താന്‍ റെയില്‍വെ സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിച്ചു തരുന്നതിന് റെയില്‍വെ അധികൃതര്‍ക്ക് അടിയന്തിരമായി കത്ത് നല്കാന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഇടക്കാല ഉത്തരവ് നല്കുന്നു.
Final Advice made by KSGD1 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-10-03 14:55:19
The secretary grama Panchayat had send letter to the Railway Authority, Palakkad to examine the matter
Final Advice Verification made by KSGD1 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Internal Vigilance Officer
At Meeting No. 8
Updated on 2024-11-12 11:39:11
Building Number Issued, Property Tax Collected