LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
633/B CHARUVILA VEEDU,CHEMMARUTHY ,VARKALA
Brief Description on Grievance:
FOR BUILDING PERMIT
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 29
Updated on 2025-01-04 10:57:34
കോർപ്പറേഷനിലുളള ഫയൽ പരിശോധിച്ചതിൽ നിന്നും, KMBR 23,26(4) എന്നിവയുടെ ലംഘനമുളള നിർമ്മാണമാണെന്ന് കാണുന്നു. കെട്ടിടത്തിൻറെ ഒരു വശം ചേർന്ന് ഏകദേശം 3.3 മീറ്റർ വീതിയിൽ ടാർ ചെയ്ത വഴി കടന്നു പോകുന്നു. ഈ വഴിയുടെ അവകാശം ശ്രീ. വിമൽകുമാറിന് നൽകിയ തഹസിൽദാറിൻറെ LRM നടപടിയ്ക്കെതിരെ ശ്രീ.രവികുമാർ നൽകിയ പരാതി സിവിൽ കോടതിയുടെ പരിഗണയിലാണെന്ന് കാണുന്നു. ഈ തർക്കവസ്തുവിൽ അയൽവാസിയായ ശ്രീ.ഷജിം ഉന്നയിച്ച പരാതിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ 2019 നവംമ്പർ 7-ാം തീയതിയിലോ അതിനു മുമ്പോ നിർമ്മാണം നടന്നതോ പൂർത്തീകരിച്ചതോ ആയ അനധികൃത നിർമ്മാണം ക്രമവൽക്കരിക്കുന്നതിനായി 9/02/2024 ലെ സ.ഉ.(പി)നമ്പർ 20/2024/LSGD/TVM നമ്പറായി പുറപ്പെടുവിച്ച 2024 ലെ കേരള മുൻസിപ്പൽ കെട്ടിട (അനധികൃത നിർമ്മാണ ക്രമവൽക്കരണം) ചട്ടങ്ങൾപ്രകാരം യഥാവിധി അപേക്ഷ നൽകുന്നതിന് നിലവിൽ അവസരമുണ്ടെന്ന വിവരം ശ്രീ. വിമൽ കുമാർ ശ്രദ്ധയിൽപ്പെടുത്തിയും അത്തരത്തിൽ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ചട്ടങ്ങൾക്കും, വ കോടതിയിൽ നിലനിൽക്കുന്ന അന്തിമ വിധിയ്ക്ക് വിധേയമായും, പരാതിയ്ക്ക് ആസ്പദമായ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് കോർപ്പറേഷൻ സെക്രട്ടറിയോട് ഉപദേശിച്ചും തീരുമാനിച്ചു.