LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shameer CH, Sherina C H, Hyder CH
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 34
Updated on 2024-08-08 11:31:01
നഗരസഭയിലെ രേഖകൾ പരിശോധിക്കുന്നതിനും റിപ്പോർട്ട് ലഭ്യമാക്കുന്നതിനും തീരുമാനിച്ചു
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 35
Updated on 2024-10-01 15:49:38
BPTCR20199000007 നമ്പർ പ്രകാരം ശ്രീ.ഷമീർ ,അത്താണിക്കൽ ഹൌസ് ,ആലങ്ങാട് എറണാകുളം മുതൽ പേര് ഗുരുവായൂർ നഗരസഭയിൽ 2993.66 ച .മീ വിസ്തൃതിയുള്ള ബഹുനില വാണിജ്യ കെട്ടിട നിർമ്മാണ അനുമതിക്കായി BA No .129 /22 -23 നമ്പറായി 02-11-2022 ൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. സ്ഥല പരിശോധനയിൽ നിർമ്മാണം നടത്താനുദ്ദേശിക്കുന്ന 19.55 ആർ സ്ഥലത്ത് സർവ്വേ നമ്പർ 147/ 1-1 ൽ ഉൾപ്പെട്ട 243 ച .മീ സ്ഥലം കുളം എന്ന് കൈവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നതിനാൽ ആയത് തരംമാറ്റി ഉത്തരവ് ഹാജരാക്കുന്നതിനു അപേക്ഷകരെ അറിയിച്ചിരുന്നതാണ്. പ്രസ്തുത സ്ഥലം ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതല്ലെങ്കിലും ബി ടി ആർ ൽ കുളം എന്ന് കാണുന്നതിനാൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം കെട്ടിട നിർമ്മാണ അനുമതി നല്കാൻ നിർവ്വഹമില്ലാത്തതായിരുന്നു. തുടർന്ന് അപേക്ഷകർ ബഹു ഹൈക്കോടതിയെ സമീപിക്കുകയും പ്രസ്തുത കുളം തരം മാറ്റിനൽകുന്നതിനു ആർ ഡി ഓ ക്ക് നിർദേശം നൽകി ഉത്തരവാകുകയും ആയത് തരംമാറ്റി ഉത്തരവ് നഗരസഭയിൽ 24-05-2024 ൽ സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.31-03-2023 ലെ സ.ഉ (കൈ )നം.85 / 2023 / ത സ്വ ഭ വ പ്രകാരം സംസ്ഥനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ പെർമിറ്റ് ഫീ 10-04-2023 പ്രാബല്യത്തിൽ പുതുക്കി നിശ്ചയിച്ച് ഉത്തരവായിരുന്നു. അപേക്ഷകർ നിർമ്മാണ സ്ഥലത്തിൽപ്പെട്ട ചെറിയ ഒരുഭാഗം (243 ച മീ ) തരംമാറ്റി രേഖകൾ സമർപ്പിച്ചത് 24-05 2024 ൽ ആയതിനാൽ നഗരസഭ പുതിയ നിരക്കിൽ പെർമിറ്റ് ഫീ അടവാക്കുന്നതിനു അപേക്ഷകർക്ക് നോട്ടീസ് നല്കിയിട്ടുള്ളതാണ്. അതേസമയം 06-05-2023 ലെ സ.ഉ.(കൈ )107/ 2023 / ത സ്വ ഭ വ നമ്പർ ഉത്തരവ് പ്രകാരം 10-04-2023 തിയ്യതിക്ക് മുൻപായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ ഓഫ് ലൈനായോ ഓൺലൈനായോ സമർപ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളിൽ പഴയ നിരക്കിൽ പെർമിറ്റ് ഫീ ഈടാക്കിയാൽ മതിയാകുമെന്നു സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. മേൽ ഉത്തരവിൻറെ അടിസ്ഥാനത്തിൽ പഴയ നിരക്കിൽ പെർമിറ്റ് ഫീ അടവാക്കുന്നതിനു അനുമതി ആവശ്യപ്പെട്ട് അപേക്ഷകർ നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതുമാണ്. രേഖകൾ പരിശോധിച്ചതിൽ 02-11-2022 ലെ അപേക്ഷയിൽ BA No .129 /22 -23 നമ്പറായി ഫയൽ ആരംഭിച്ചിട്ടുള്ളതും ഭൂമി സംബന്ധിച്ച അപാകത പരിഹരിക്കുന്നതിന് നോട്ടീസ് നല്കിയിട്ടുള്ളതുമാണ്. അപേക്ഷ നിരസിച്ചതായി കാണുന്നില്ല. സാങ്കേതികമായ കാരണങ്ങളാൽ ഭൂമി തരംമാറ്റി രേഖകൾ സമർപ്പിക്കുന്നതിന് കാലതാമസം നേരിട്ടുണ്ട് എങ്കിലും പഴയ ഫയൽ തന്നെ തുടർന്നുവരുന്നതായും അപേക്ഷാ തിയ്യതി 02-11-2022 തന്നെയാണെന്നും കാണുന്നു.ആയതിനാൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതും ന്യൂനതകൾ പരിഹരിച്ചിട്ടുള്ളതുമാകയാൽ അപേക്ഷകരുടെ 24-07-2024 ലെ അപേക്ഷ പരിഗണിച്ച് 10-04-2023 ന് മുൻപുള്ള നിരക്കിൽ പെർമിറ്റ് ഫീ അടവാക്കുന്നതിനു അനുമതി നൽകാവുന്നതാണെന്നു കാണുന്നു.തുടർ നടപടികൾ സ്വീകരിച്ച് പഴയ നിരക്കിൽ പെർമിറ്റ് ഫീ ഈടാക്കി പെർമിറ്റ് അനുവദിക്കുന്നതിന് ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീർപ്പാക്കുന്നതിനു തീരുമാനിച്ചു.
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 36
Updated on 2024-10-04 11:35:25
permit issued