LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Haseena C A Valiyakath, Chiranellur, Kunnamkulam, Thrissur
Brief Description on Grievance:
Building permit regarding
Receipt Number Received from Local Body:
Escalated made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 35
Updated on 2024-09-30 19:54:57
ടിയാൻ വാങ്ങിയ സ്ഥലത്തേക്ക് വഴിസൌകര്യം ലഭ്യമല്ല യെന്ന AE യുടെ റിപ്പോർട്ടിന്മേല് നല്കിയ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കുകയായിരുന്നു. ഷാജി വാങ്ങിയ സ്ഥലത്തേക്ക് പൊതുവഴിയില്‍ നിന്നും കുറച്ചു ഭാഗം പഞ്ചായത്തിന്റെ ആസ്തിയിലില്ലാത്ത ഒരു റോഡ് ഉണ്ട്. അതാണ് തർക്കത്തിന് കാരണം . ഈ സ്ഥലം പൊതുവഴിയല്ലെന്ന് കാണിച്ച് ഒരു പരാതിയും പഞ്ചായത്തിലുണ്ട്. ഈ ഭാഗങ്ങളില്‍ ഈ വഴി ഉപയോഗിക്കുന്ന 5 ൽ കൂടുതല്‍ വീടുകളുണ്ട്. kpbr rule 28 പ്രകാരം 200 ച. മീ താഴെ വരുന്ന വീടുകൾക്ക് access എന്നത് no minimum എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആയത് പരിഗണിച്ച് പെർമിറ്റ് നാൽകാമോയെന്ന സംശയമുള്ളതിനാൽ ഫയൽ ഉയർന്ന തലത്തിലേക്ക് നല്കുന്നു.
Escalated made by Thrissur District
Updated by Durgadas C K, ASSISTANT DIRECTOR (Convenor)
At Meeting No. 28
Updated on 2024-12-02 15:34:10
മേല്‍ പരാതിയില്‍ ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ജില്ലാ സമിതി പരിശോധിച്ചു. ശ്രീമതി. ഹസീന ഷാജി ( ഫയൽ നമ്പർ എസ്.സി.1/5266/2022 ), ശ്രീ. ഷാജി പി എ ( ഫയൽ നമ്പർ എസ്.സി.1/5248/2022 ) എന്നിവർക്ക് യഥാക്രമം 16/12/2022 തിയതിയില്‍ A4-BA (386774)/2022, 15/12/2022 തിയതിയില്‍ A4-BA (397470)/2022 നമ്പറായും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിച്ച് നൽകിയിട്ടുള്ളതാണ്. എന്നാൽ ടി കക്ഷികൾ തന്റെ ഉടമസ്ഥതയിലുള്ള ഗോപാൽജി റോഡ് എന്ന പ്രൈവറ്റ് വഴി പ്രസ്തുത വസ്തുവിലേക്കുള്ള വഴിയായി കാണിച്ചാണ് പെർമിറ്റ് നേടിയതെന്നും അതിനാല്‍ ടിയാളുകൾക്ക് നല്കിയ പെർമിറ്റ് റദ്ദാക്കണമെന്ന് പഞ്ചായത്തിൽ പരാതി സമർപ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഇരു കക്ഷികളെയും വിളിച്ച് ഹിയറിങ്ങ് നടത്തുകയും പെർമിറ്റ് ഉടമകളോട് തങ്ങളുടെ പ്രോപ്പർട്ടിയിലേക്കുള്ള വഴി സംബന്ധിച്ച് താലൂക്ക് സർവ്വേയറെ കൊണ്ട് അളന്ന് മതിയായ രേഖകൾ ഹാജരാക്കുവാൻ നിര്ദ്ദേശിച്ചിതന്നുവെങ്കിലും അവര്‍ക്ക് പ്രസ്തുത രേഖകൾ ഹാജരാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മതിയായ സമയം നല്‍കിയിട്ടും പ്രസ്തുത രേഖകള്‍ ഹാജരാക്കാത്തതിനാലും പെര്‍മിറ്റ് നല്കുന്നതിനുവേണ്ടി നടത്തിയ സ്ഥലം പരിശോധനയില്‍ കോടതിയില്‍ കേസ് ഉള്ളതും തർക്കമുള്ളതുമായ ഗോപാല്‍ജി റോഡിനെ ടിയാന് അവകാശപ്പെട്ട വഴിയായി തെറ്റിദ്ധാരിപ്പിച്ചതിനാലാണ് പെർമിറ്റ് നൽകുന്നതിനു വേണ്ടി ശുപാർശ ചെയ്തതെന്ന് 15/05/2023-ൽ ഓവർസിയറും തുടർന്ന് അസിസ്റ്റന്റ് എഞ്ചിനിയും റിപ്പോർട്ട് ചെയ്തതിനാലും കെപി.ബി.ആർ 2019 ചട്ടം 16 പ്രകാരം മേൽപറഞ്ഞ ആളുകൾക്ക് അനുവദിച്ച പെർമിറ്റ് താത്ക്കാലികമായി റദ്ദ് ചെയ്യുകയാണ് ഉണ്ടായത്. ഇതേ സമയം തന്നെ ശ്രീ. വാസുദേവന്‍ വിജിലന്‍സിന് പരാതി നൽകുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പരാതികൾ പരിശോധിച്ച് വ്യക്തത വരുത്തിയും ബഹു.കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാലും കോടതിയുടെ അറിവിനു വിധേയമായി മാത്രമേ കെട്ടിട നിർമ്മാണത്തിനുള്ള തുടർ നടപടികൾക്ക് അനുവാദം നൽകുവാൻ പാടുള്ളൂ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുള്ളതാണ്. മേല്‍ പറഞ്ഞ അപേക്ഷകർക്ക് അവരുടെ ആധാരത്തിലും മുന്നാധാരത്തിലും കിഴക്കു ഭാഗത്തായി ഒരു ദണ്ഡ് വീതിയിൽ വഴിയുള്ളതായി കാണുന്നു. ഈ വഴിയിലെ ക്ലെയിമിനു വേണ്ടി അപേക്ഷകരോ മറ്റേതെങ്കിലും വ്യക്തികളോ ക്ലെയിം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് കോടതിയെ സമീപിച്ചതായോ അളന്ന് തിരിക്കുന്നതിന് താലൂക്ക് സർവ്വേയറെ സമിപിച്ചതായോ കാണുന്നില്ല. ശ്രീ. വാസുദേവൻ തന്റെ വഴി സംബന്ധിച്ച് ബഹു. വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ 15/07/2022-ല്‍ OS 300/2022 ആയി കേസ് നൽകിയിട്ടുള്ളതായും മനസിലാക്കുന്നു. പെർമിറ്റ് താല്‍ക്കാലികമായി റദ്ദ് ചെയ്തത് സംബന്ധിച്ച് ഹസീനയും ഷാജിയും ബഹു. മന്ത്രിയുടെ അദാലത്തിൽ പരാതിപ്പെടുകയും നിയമാനുസൃതം പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബഹു. മന്ത്രി നിർദ്ദേശിച്ചിട്ടുള്ളതുമാണ്. ആയതിന്റെ അടിസ്ഥാനത്തിൽ ഇന്റേണല്‍ വിജിലൻസ് ഓഫീസറോടൊപ്പം സെക്രട്ടറിയും പരിശോധന നടത്തിയതിനെ തുടർന്ന് ഇപ്പോൾ നിലവിലുള്ള ഗോപാൽജി വഴിയിൽ പന്ത്രണ്ടോളം കുടുംബങ്ങൾ വീട് വച്ച് താമസിച്ചു വരുന്നതായും അതിൽ നാലോളം വ്യക്തികൾ ശ്രീ. വാസുദേവനിൽ നിന്നോ വാസുദേവന്‍ വാങ്ങിയവരില്‍ നിന്നോ അല്ലാതെ സ്ഥലം വാങ്ങി ജിവിച്ചു വരുന്നവരാണെന്നും കാണുകയുണ്ടായി. കൂടാതെ കെ.പി.ബി.ആർ 2019 പ്രകാരം 300 സ്ക്വ.മീ-ൽ കുറഞ്ഞ വാസഗ്രഹങ്ങൾക്ക് Access width No minimum എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും കാണുന്നു. അപേക്ഷകർ 10 സെന്റിൽ താഴെ ഭൂമിയുള്ളവരും, ശ്രീ. ഷാജി ഒരു കൈയ്യില്ലാത്ത ഭിന്നശേഷിക്കാരനുമാണ് എന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടിയാൻ വാങ്ങിയ സ്ഥലത്തേക്ക് വഴി സൗകര്യം ലഭ്യമല്ലയെന്ന AE യുടെ റിപ്പോർട്ടിന്മേല് നല്കിയ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കുകയായിരുന്നു. ഷാജി വാങ്ങിയ സ്ഥലത്തേക്ക് പൊതുവഴിയില്‍ നിന്നും കുറച്ചു ഭാഗം പഞ്ചായത്തിന്റെ ആസ്തിയിലില്ലാത്ത ഒരു റോഡ് ഉണ്ട്. അതാണ് തർക്കത്തിന് കാരണം . ഈ സ്ഥലം പൊതുവഴിയല്ലെന്ന് കാണിച്ച് ഒരു പരാതിയും പഞ്ചായത്തിലുണ്ട്. ഈ ഭാഗങ്ങളില്‍ ഈ വഴി ഉപയോഗിക്കുന്ന 5 ൽ കൂടുതല്‍ വീടുകളുണ്ട്. KPBR rule 28 പ്രകാരം 200 ച. മീ താഴെ വരുന്ന വീടുകൾക്ക് access എന്നത് no minimum എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആയത് പരിഗണിച്ച് പെർമിറ്റ് നാൽകാമോയെന്ന സംശയമുള്ളതിനാൽ ഫയൽ ഉയർന്ന തലത്തിലേക്ക് നല്കുന്നു എന്നാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പരാതികൾ പരിശോധിച്ച് വ്യക്തത വരുത്തിയും ബഹു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാലും കോടതിയുടെ അറിവിനു വിധേയമായി മാത്രമേ കെട്ടിട നിർമ്മാണത്തിനുള്ള തുടർ നടപടികൾക്ക് അനുവാദം നൽകുവാൻ പാടുള്ളൂ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി കാണുന്നു. കൂടാതെ KPBR rule 28 പ്രകാരം 200 ച. മീ താഴെ വരുന്ന വീടുകൾക്ക് access എന്നത് no minimum എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആയത് പരിഗണിച്ച് പെർമിറ്റ് നാൽകാമോയെന്ന സംശയമുള്ളതിനാൽ പരാതി സംസ്ഥാനതല സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.