LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAZHATHE MURIYIL KARTIKULAM PO CHELOOR 670646
Brief Description on Grievance:
New building number enter my building
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 35
Updated on 2024-09-05 22:36:45
അദാലത്ത് അംഗങ്ങളായ ശ്രീ സഫീർ, അസി. എക്സി എഞ്ചിനിയർ, പനമരം ബ്ലോക്ക് എന്നവരുമായി 26.07.2024 വൈകുന്നേരം 3 മണിക്ക് ഓണ് ലൈന് യോഗം ചേർന്നു. സാങ്കേതിക കാരണങ്ങളാൽ ശ്രി രഞ്ജിത്, ഡെ ടൌണ് പ്ലാനർക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ശ്രീ തോമസ് ടി എം, താഴത്തെമുറിയിൽ, ചേലൂർ, കാട്ടിക്കുളം എന്നവരുടെ CRWND21073000002 പരാതി പരിശോധിച്ചു. പരാതിയിൽ വ്യക്തതയില്ലാത്തതിനാൽ പരാതിക്കാരനോട് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. 21.12.2021 തിയതി തിരുനെല്ലി ഗ്രാമ പഞ്ചായത്തിൽ തൃശിലേരി വില്ലേജിൽ 450/360 സർവ്വേ നംമ്പറിൽ പെട്ട തൻെറ പേരിലുള്ള സ്ഥലത്ത് 317.22 ച മി വിസ്തീർണ്ണമുള്ള താമസാവശ്യത്തിനുള്ള കെട്ടിടം പണിയുന്നതിന് അനുമതി നേടിയിരുന്നതായും 22.06.2022 ൽ പൂർത്തീകരണ പ്ലാൻ സമർപ്പിച്ചപ്പോൾ വൈദ്യുതി ലൈനിൽ നിന്നുള്ള അകലം തുടങ്ങി പല കാരണങ്ങൾ നിരത്തി നമ്പർ അനുവദിക്കുന്നില്ല. പിന്നീട് വൈദ്യുതി ലൈൻ മാറ്റിയിട്ടുണ്ട്. പല കാരണങ്ങൾ പറഞ്ഞ് വീണ്ടും തടസം പറയുന്നു. എത്രയും വേഗം നമ്പർ അനുവദിക്കണം. സെക്രട്ടറിക്ക് വേണ്ടി യോഗത്തിൽ ഹാജരായ സെക്ഷൻ ക്ലർക്ക് സോണിയ 24.07.2024 ലെ 400999/GGGR07/GENERAL/2924/4289(1) റിപ്പോർട്ടിൽ സൂചിപ്പിച്ചത് മാത്രമെ പറയാനുള്ളു. (അറ്റാച്ച് ചെയ്യുന്നു) പരാതിക്കാരൻ ശ്രീ തോമസ് 21.12.2021 തിയതി 317.22 ച. മി വിസ്തൃതിയുള്ള ബേസ്മെൻറ്, ഗ്രൌണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എന്നിവ ഉൾപ്പടെ താമസാവശ്യത്തിനുള്ള ക്രമവത്കരണ കെട്ടിട നിർമ്മാണ അനുമതി എസ് സി1-5342/2021 പ്രകാരം 21.12.2021 തിയതി നൽകി. 22.06.2022 ൽ സമർപ്പിച്ച പൂർത്തീകരണ പ്ലാൻ (ഫയൽ നമ്പർ എസ് സി1-3126/22) പ്രകാരം സ്ഥലം പരിശോധിച്ചതിൽ അനുമതിക്കും നിർമ്മിതിക്കും വിരുദ്ധമായിട്ടാണ് പൂർത്തീകരണ പ്ലാൻ തയ്യാറാക്കിയിട്ടുള്ളതെന്നും ശ്രീമതി മേരി ടി എം എന്നവരുടെ ടി പി 9/281A നമ്പർ വീട് വിപുലീകരണം നടത്തി 212.50 ച. മി വിസ്തൃതിയുള്ള താമസാവശ്യത്തിനുള്ള കെട്ടിടം നിർമ്മിച്ചതായി കാണുന്നു. അസിസ്റ്റൻറ് എഞ്ചിനിയറുടെ റിപ്പോർട്ടിൽ (1) കെ പി ബി ആർ ചട്ടം 22 പട്ടിക നമ്പർ 2 പ്രകാരം വൈദ്യുതി ലൈനിൽ നിന്നും പാലിക്കേണ്ട അകലം പാലിക്കുന്നില്ല. (2) നിലവിലുള്ള സെല്ലാർ ഫ്ലോർ കാണിച്ചിട്ടില്ല. (3) DCWYD/10924/2018-DEOC1 തിയതി 28.08.2018 പ്രകാരം കെട്ടിടത്തിൻെറ ഉയരം 8 മീറ്ററിൽ നിജപ്പെടുത്താൻ നിർദ്ദേശം നൽകണം എന്നിങ്ങനെ കാണിച്ചതായും റിപ്പോർട്ട് ചെയ്തു. മേൽ അപാകതകൾ പരിഹരിക്കാൻ സെക്രട്ടറി നൽകിയ നിർദ്ദേശത്തിന് 20.07.2022 അപേക്ഷകൻ തന്ന മറുപടിയിൽ കെട്ടിടത്തിനോട് ചേർന്നത് ന്യൂട്രൽ ലൈനാണെന്നും, അമ്മയുടെ പേരിൽ കിട്ടിയ ഇ എം എസ് വീടാണ് സെല്ലാർ ഫ്ലോർ എന്നതിനാൽ പ്ലാനിൽ കാണിക്കുന്നതിന് തടസങ്ങളുണ്ടെന്നും അറിയിച്ചു. 15.12.2023 ൽ അസി. എഞ്ചിനിയർ സമർപ്പിച്ച റിപ്പോർട്ടിലും അപാകതകൾ പരിഹരിക്കാത്തതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. മറ്റൊരാളുടെ (പരാതിക്കാരൻെറ അമ്മ) സ്ഥലത്ത് കെട്ടിടം ചേർത്ത് പണിയാൻ ചട്ടം അനുശാസിക്കുന്ന പൂളിങ് തുടങ്ങി അവകാശ രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം കാണിച്ച് പരാതിയുണ്ടെങ്കിൽ അദാലത്തിൽ ബോധിപ്പിക്കാൻ നിർദ്ദേശവും നൽകിയതായും. ബോധിപ്പിച്ചു. മേൽ സൂചിപ്പിച്ച ന്യൂനതകൾ പരിഹരിക്കുകയും പ്രസ്തുത സ്ഥലത്ത് വാണിജ്യ കെട്ടിടം പണിയാൻ നിരോധനമില്ല എന്നതിനടക്കം ചട്ടങ്ങൾ അനുശാസിക്കും പ്രകാരം ആവശ്യമായ രേഖകൾ തുടങ്ങിയവ സഹിതം സ്ഥലത്തുള്ള നിർമ്മിതികൾ അതേ രീതിയിൽ ക്രമവത്കരണ പ്ലാൻ തയ്യാറാക്കിയും, ചട്ടങ്ങൾക്ക് വിധേയമാണ് എന്നുറപ്പാക്കിയും, പഞ്ചായത്തിൽ സമർപ്പിച്ച് ഓകുപൻസി സാക്ഷ്യപത്രം നേടാൻ പരാതിക്കാരന് നിർദ്ദേശം നൽകാനും ചട്ടപ്രകാരം പരിഗണിച്ച് താമസംവിനാ സേവനം നൽകാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീർപ്പാക്കി ഉത്തരവാകുന്നു. കെട്ടിട നിർമ്മാണ അനുമതി ആവശ്യപ്പെട്ടതിൽ ക്രമവത്കരണം നടത്തി സേവനം നൽകിയത് പഞ്ചായത്തിൻെറ ഭാഗത്തുള്ള ഗൌരവമേറിയ വീഴ്ചയായി കാണുന്നതായും ജീവനക്കാർക്ക് ചട്ടത്തിൽ അവഗാഹമില്ലാത്തത് മുലം നേരിടുന്ന ഇത്തരം വീഴ്ചകൾ ഒഴിവാക്കി പൊതുജനത്തെയും ഉദ്യോഗസ്ഥരെയും സഹായിക്കുന്നതിന് ജീവനക്കാർക്ക് അടിയന്തിരമായി പരിശീലനം നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ബഹു ജോയിൻറ് ഡയറക്ടറുടെ ശ്രദ്ധയിൽ പെടുത്താനും അദാലത്ത് യോഗം തീരുമാനിച്ചു. പ്രസ്തുത ദിവസങ്ങളിൽ വന്ന തിരക്കും തുടർന്ന് ഏറെ ദുഃഖകരമായ ചൂരൽമല - മുണ്ടക്കൈ ദുരന്തവും ഒരു മാസത്തോളം നീണ്ട 24X7 GHSS മേപ്പാടി ക്യാമ്പ് ഡ്യൂട്ടിയും 30.08.2024 ലെ നിയമസഭ പരിസ്ഥിതി സമിതി സന്ദർശനത്തിനും ശേഷം ഒരു മാസത്തിന് ശേഷം ഓഫീസിലെത്തിയപ്പോൾ നേരിട്ട അടിയന്തിര ജോലി തിരക്കുമിടയിൽ പരിശോധിച്ചപ്പോൾ പോർട്ടലിൽ ഫയൽ കാണാതായി. പോർട്ടൽ ടെക്നിക്കൽ എക്സ്പെർട്ടുമായി ബന്ധപ്പെട്ടതിൽ കട്ട് ഓഫ് ഡേറ്റ് കഴിഞ്ഞതാണ് കാരണമെന്ന് അറിവായി. കാര്യങ്ങൾ ബോധ്യപ്പെടുത്തി റിവൈവ് ചെയ്ത് വാങ്ങി രേഖപ്പെടുത്തൽ വരുത്തി. ആഗസ്ത് രണ്ടാം വാരം നടത്താൻ ധാരണയായ കെട്ടിട നിർമ്മാണ ചട്ടം പരിശീലനം ചൂരൽമല ദുരന്ത പശ്ചാതലത്തിൽ നടത്താൻ സാധിച്ചില്ല. ഉടൻ നടത്താൻ വീണ്ടും ശ്രദ്ധയിൽ പെടുത്തുന്നതാണ്.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 36
Updated on 2024-09-23 16:42:31
അപേക്ഷ നിരസിച്ച് തുടർ നിർദ്ദേശം നൽകിയതിനാൽ തീർപ്പാക്കുന്നു. പരാതിക്കാരൻ റവന്യൂ രേഖ ഹാജരാക്കി. ഫയൽ നടപടി സ്വീകരിച്ചു.