LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
s/o haneefa prathiba nagar kalmandapam palakkad
Brief Description on Grievance:
not given building number 23(2) violation .Its a dead end road and not a notified road.
Receipt Number Received from Local Body:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 34
Updated on 2024-08-07 15:26:32
നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനത്തിന് മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിടനമ്പര്‍ ലഭിച്ചില്ലെന്നതാണ് പരാതി. ടി പരാതി പരിഗണിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടില്‍ കേരള പഞ്ചായത്ത് കെട്ടിടനിര്മാണചട്ടത്തിലെ ചട്ടം 23(2) പാലിക്കാത്തതിനാലാണ് കെട്ടിട നമ്പര്‍ അനുവദിക്കാത്തതെന്ന വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരന്റെ പ്രതിനിധിയെ കേട്ടു. നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം, സമീപത്തുള്ള പൊതുവഴിയില്‍ നിന്നും ചട്ടപ്രകാരമുള്ള നിശ്ചിത അകലം പാലിക്കുന്നില്ല. അപേക്ഷകനില്‍ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം ശരിയായ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു. കൂടാതെ റേഷന്‍ കാര്‍ഡ് ഗ്യാസ് കണക്ഷന് മുതലായവ ലഭിക്കുന്നതിനായി കെട്ടിടത്തിനു UA നമ്പര്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 35
Updated on 2024-08-22 15:22:33
ശ്രീ.ഷാജഹാന് പ്രതിഭാ നഗര്‍, കല്‍മണ്ഡപം എന്നയാള്‍ തദ്ദേശ അദാലത്തിൽ കെട്ടിടനമ്പര്‍ അനുവദിച്ചില്ലെന്ന് സമർപ്പിച്ച നിവേദനം സമിതി പരിശോധിച്ചു. ടിയാന് കെട്ടിടനിര്‍മ്മാണ ചട്ടം23(2) പാലിക്കാത്തതിനാലാണ് കെട്ടിട നമ്പര്‍ അനുവദിക്കാതിരുന്നതെന്നും, ന്യൂനതകള്‍ പരിഹരിച്ച് പുതിയ അപേക്ഷ 15 ദിവസ്ത്തിനുള്ളില്‍ ലഭ്യമാക്കണമെന്നും അല്ലാത്ത പക്ഷം UNAUTHORISED NUMBER അനുവദിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന വിവരവും 17/08/2024 ന് പരാതിക്കാരനെ കത്ത് മുഖാന്തരം അറിയിച്ചിട്ടുണ്ട് എന്ന വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട് പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സമിതി നിര്‍ദ്ദേശിച്ചു.