LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NAZEERA MANZIL, KAITHERI KAPPANA, PO NIRMALAGIRI, CONTACT NUMBER: 9544715352
Brief Description on Grievance:
എന്റ്റെ ഉടമസ്ഥയിലുള്ള മാങ്ങാട്ടിടം പഞ്ചായത്തിലെ വാര്‍ഡ് 9 TH 444, 445, നൌമ്പര് കെട്ടിടങ്ങള്‍ നിലവില്‍ commercial building ആണ്. പക്ഷേ പഞ്ചായത്ത് റജിസ്റ്റര്‍ റസിഡന്‍ഷ്യല്‍ building ആയിട്ടാനുള്ളത്... DEED അതില്‍ COMMERCIAL ആണ് സര്,,, please help me sir..............
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 34
Updated on 2024-07-26 15:48:50
71/07-2024 തീയ്യതി 23/07/2024 ( മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്) ഉപജില്ലാ അദാലത്ത് പോർട്ടലിൽ ശ്രീ.അയ്യൂബ്.വി.കെ,തബീറ മൻസിൽ,കൈതേരി കപ്പണ,നിർമ്മലഗിരി (പി.ഒ) എന്നവർ ലഭ്യമാക്കിയ,എന്റെ ഉടമസ്ഥതയിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വാർഡ് iX/444, 445 കെട്ടിടങ്ങൾ നിലവിൽ കമേർഷ്യൽ ബിൽഡിംഗാണ് എന്നാൽ പഞ്ചായത്ത് രജിസ്റ്ററിൽ റസിഡൻഷ്യൽ ബിൽഡിംഗായിട്ടാണുള്ളത്. 2000 മുതൽ പ്രസ്തുത കെട്ടിടങ്ങൾ, ഷോപ്പ് ലൈസൻസ് വാങ്ങി പ്രവർത്തിച്ചുവരുന്നതാണ്. ആയതിനാൽ പ്രസ്തുത കെട്ടിടങ്ങൾ കമേർഷ്യൽ കെട്ടിടത്തിലേക്ക് മാറ്റി തരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചു . മേൽ അപേക്ഷയുമായി ബന്ധപ്പെട്ട് അപേക്ഷകനെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി , ക്ലാർക്ക് എന്നിവരെയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മറ്റിക്ക് ബോധ്യപ്പെട്ടു 1. അപേക്ഷകനെ നേരിൽ കേട്ടതിൽ നിന്നും ടി മുറികൾ 1995 ൽ നിർമ്മിച്ചതാണെന്നും അന്നുമുതലേ പീടിക മുറികളായാണ് പ്രവർത്തിച്ചുവരുന്നതെന്നും 2008 ൽ അപേക്ഷകന്റെ പേരിൽ ജമ മാറ്റിയതിനുശേഷവും പീടിക മുറികളായാണ് പ്രവർത്തിച്ചുവരുന്നതെന്നും ആയതിന് പഞ്ചായത്ത്, ലൈസൻസ് അനുവദിച്ചു വരുന്നതായും അറിയിച്ചിട്ടുണ്ട്. എന്നാൽ 2024-25 വർഷത്തിൽ പഞ്ചായത്തിൽ ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിച്ചപ്പോൾ പഞ്ചായത്ത് അസസ്മെന്റ് രജിസ്റ്ററിൽ റസിഡൻഷ്യൽ കെട്ടിടം എന്നാണ് കാണിച്ചിരിക്കുന്നത് എന്നും ആയതിനാൽ ഓക്യുപ്പെന്സിക മാറ്റുന്നതിന് ആവശ്യമായ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ lX-445 നമ്പർ മുറിക്ക് 2024 - 25 ലും ലൈസൻസ് പുതുക്കി തന്നിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട് 2. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ അസസ്മെന്റ് റജിസ്റ്ററിൽ ടി മുറികൾ പാർപ്പിട ആവശ്യത്തിനുള്ളതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ടി മുറികൾക്ക് മുൻവർഷങ്ങളിൽ ലൈസൻസ് അനുവദിച്ചു വരുന്നതായും നിലവിൽ 2024-25 വർഷത്തിൽ 9/445 നമ്പർ മുറിക്ക് ലൈസൻസ് പുതുക്കിക്കൊടുത്തതായും എന്നാൽ 9/444 നമ്പർ മുറിക്ക് ലൈസൻസ് പുതുക്കി കൊടുത്തിട്ടില്ല എന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട് ടി വിഷയവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചതിൽ നിന്നും മേൽ 9/445 നമ്പർ മുറിക്ക് 2024 – 25 വർഷം ലൈസൻസ് പുതുക്കി നൽകിയതായി കാണുന്നു. എന്നാൽ 9/ 444 നമ്പർ മുറിക്ക് 2023 - 24 ൽ ലൈസൻസ് അനുവദിച്ചിട്ടുണ്ടെങ്കിലും ആയത് 2024 - 25 വർഷത്തിൽ പുതുക്കി കൊടുത്തിട്ടില്ല. മേൽ വസ്തുതകളിൽ നിന്നും, 1995 ല്‍ നിര്മ്മി ച്ച കെട്ടിടമാണെന്ന് അപേക്ഷകൻ അറിയിച്ച സാഹചര്യത്തിലും , 9/ 445 നമ്പർ മുറിക്ക് 2024 - 25 വർഷം വരേയും, 9/444 നമ്പർ മുറിക്ക് മുൻ വർഷം വരേയും ലൈസൻസ് അനുവദിച്ച സാഹചര്യത്തിലും ടി മുറികളുടെ ഉപയോഗക്രമം അസസ്മെന്റ് റജിസ്റ്ററിൽ തെറ്റായാണോ രേഖപ്പെടുത്തിയിട്ടുളള്ളതെന്നു പരിശോധിച്ചു് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടി സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു. കൂടാതെ ലൈസൻസ് അനുവദിക്കുന്നതുമായ വിഷയത്തില്‍ 09/07/2021 ലെ നം .ആര് സി 3/228/2020/ത.സ്വ.ഭ.വ സര്ക്കുിലര് പ്രകാരം നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയോട് ആവശ്യപ്പെട്ട് തീരുമാനിച്ചു .
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 35
Updated on 2024-08-15 06:12:58
implemented (Letter attached)