LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kovvapuram Ramanthali P.O 670308
Brief Description on Grievance:
Permit renewal reg. Details attached
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 34
Updated on 2024-07-30 13:37:36
അജണ്ട രാമന്തളി ഗ്രാമപഞ്ചായത്തിനെതിരായി ശ്രീ കക്കാട് വീട്ടിൽ ശാലു എന്നവരുടെ പരാതി രാമന്തളി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സർവ്വേ നമ്പർ 192/11 ൽ പെട്ട സ്ഥലത്ത് 251.23 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ള വീട് നിർമ്മിക്കുന്നതിന് വേണ്ടി 16-8-2017 തീയതിയിൽ രാമന്തളി ഗ്രാമപഞ്ചായത്തിൽ നിന്നും പെർമിറ്റ് ലഭിച്ചിരുന്നു എന്നും താൻ വിദേശത്തായിരുന്നതിനാൽ യഥാസമയം പെർമിറ്റ് നീട്ടാൻ സാധിച്ചിട്ടില്ലെന്നും ഇപ്പോൾ പെർമിറ്റ് പുതുക്കുന്നതിന് അപേക്ഷ നൽകിയിട്ടുള്ളതാണെന്നും അനുവദിച്ച പെർമിറ്റിൽ നിന്നും അധിക നിർമ്മാണം നടത്തിയതിനാലും കാലാവധിക്കുള്ളിൽ പെർമിറ്റ് പുതുക്കാത്തതിനാൽ നിരസിച്ചതായി അറിയിപ്പ് ലഭിച്ചു എന്നും പരാതിക്കാരൻ പറഞ്ഞു. താൻ അനുവദിച്ച പെർമിറ്റിൽ നിന്ന് വ്യതിചലിച്ച് നിർമ്മാണം നടത്തിയിട്ടില്ലെന്നും നേരത്തെ പെർമിറ്റ് പ്രകാരമുള്ള കാർ പോർച്ച് പ്ലാനിൽ ഉൾപ്പെട്ടതാണെന്നും ആ സമയത്ത് നിയമങ്ങൾ പ്രകാരം പോർച്ചിന്റെ തറ വിസ്തൃതി പെർമിറ്റ് ഫീസ് കണക്കാക്കുന്നതിനായി ഉൾപ്പെടുത്തി ഇല്ലാത്തതുകൊണ്ടാണ് വിസ്തീർണത്തിൽ ആയത് രേഖപ്പെടുത്താതിരുന്നത് എന്നും പ്ലാനിൽ കൃത്യമായി കാർ പോർച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അപേക്ഷകൻ പറഞ്ഞു ഗ്രാമപഞ്ചായത്തിൽ പെർമിറ്റ് പുതുക്കുന്നതിന് നൽകിയ അപേക്ഷ, ഫയൽ കുറിപ്പ് എന്നിവ പരിശോധിച്ചതിൽ പെർമിറ്റ് പുതുക്കലും ആയി ബന്ധപ്പെട്ട ഫീൽഡ് സന്ദർശനം നടത്തിയ ഓവർസിയർ അധിക നിർമ്മാണം നടത്തിയിട്ടുള്ളതിനാൽ ചട്ടം 92 പ്രകാരം ക്രമവൽക്കരിക്കേണ്ടതാണ് എന്നാണ് നോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഈ നോട്ടിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറി ഫയൽ തിരിച്ചയച്ചെങ്കിലും തന്റെ പഴയ നോട്ട് തന്നെ ആവർത്തിക്കുകയാണ് ഓവർസിയർ ചെയ്തിട്ടുള്ളത്. അനുവദിച്ച പെർമിറ്റ്പ്രകാരം 261.23 ചതുരശ്ര മീറ്റർ ആണ്. നിലവിൽ കെട്ടിടനിർമ്മിച്ചിരിക്കുന്ന പ്ലിന്റ് ഏരിയ 257. 124 ചതുരശ്രമീറ്റർ ആണ്. കൂടാതെ 18. 605 ചതുരശ്രമീറ്റർ വിസ്തീർണം ഉള്ള പോർച്ചു കൂടി കെട്ടിടത്തിൽ ഉണ്ട്. എന്ന് ഓവർസീയർ വിശദീകരിക്കുകയുണ്ടായി. തീരുമാനം അപേക്ഷകളിൽ ഫീൽഡ് തല പരിശോധന നടത്തുന്ന ജീവനക്കാർ വ്യക്തവും സ്പഷ്ടവുമായ റിപ്പോർട്ട് നൽകുന്നതിലെ വീഴ്ച്ചയാണ് അപേക്ഷയിൽ ശരിയായ തീരുമാനം എടുക്കുന്നതിൽ അപാകത സംഭവിച്ചതിന് കാരണം എന്ന് സമിതി വിലയിരുത്തി. 2011ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമാണ് ഈ കെട്ടിടത്തിന് പെർമിറ്റ് അനുവദിച്ചിട്ടുള്ളത്.പ്രസ്തുത ചട്ടം 8(a)(v) പ്രകാരം ഒരു കെട്ടിടത്തിനുള്ളിലെ കാർ പാർക്കിങ്ങിനു ഉപയോഗിക്കുന്ന വിസ്തീർണവും ഇലക്ട്രിക്കൽ മുറി വായു ശീതികരണത്തിനുള്ള പ്ലാൻറ്, ജനറേറ്റർ മുറി എന്നിവയുടെ വിസ്തീർണ്ണവും യാതൊരു മുറിയുടെയും തറ വിസ്തീർണ്ണത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്തതാകുന്നു. മേൽ വസ്തുതകൾ പരിഗണിക്കുമ്പോൾ ശ്രീ ശാലുവിന്റെ കെട്ടിട നിർമ്മാണ പെർമിറ്റിൽ അനുവദിച്ച 261.23 ച:മീറ്ററും 2011 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ചട്ടം 8(a) (v) പരിഗണിക്കുമ്പോൾ പൂർത്തികരിച്ച തറ വിസ്തീർണ്ണം 257. 124 ചമീ ആണ് ആകയാൽ മേൽ വസ്തുതകൾ സെക്രട്ടറി പരിഗണിച്ച് പെർമിറ്റ് പുതുക്കി നല്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 35
Updated on 2024-09-13 10:20:19
Permit renewed