LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNCHATTU HOUSE PERUMPILLICHIRA P O ,THODUPUZHA
Brief Description on Grievance:
680 SF വിസ്തീർണ്ണമുള്ള വീടിന് നമ്പർ കിട്ടുന്നതിനു വേണ്ടി അപേക്ഷ കൊടുത്ത് 4 വർഷമായി ഞാൻ കാത്തിരിക്കുകയാണ്. ഇതുവരെ പരിഹരിച്ചിട്ടില്ല
Receipt Number Received from Local Body:
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 34
Updated on 2024-07-22 13:23:52
സിറ്റിസണ്‍ അസിസ്റ്റന്റ് - ഉപജില്ലാഅദാലത്ത് സമിതി -1 തീയതി 22/07/2024 പരാതി 1.സൈഫുദ്ദീന് S/o ഹസ്സന്, 2. ബീമ W/o സൈഫുദ്ദീന്, കുഞ്ചാട്ട് വീട്, കാരിക്കോട്, വില്ലേജ്, കുമാരമംഗലം ഗ്രാമപഞ്ചായത്ത് എന്നിവര്‍ റീ സര്‍വ്വെ നമ്പര്‍ 470/13 ല്‍ ഉള്ള 1 ആര് 62 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്ത് പുതുതായി നിര്‍മ്മിച്ച 680 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള താമസ ആവശ്യത്തിനുള്ള വീടിന് നമ്പര്‍, ഒക്ക്യുപന്‍സി എന്നിവ ലഭിക്കുന്നതിനായി 3 വര്‍ഷം മുന്‍പ് സമര്‍പ്പിച്ച അപേക്ഷയിന്മേലും, ബില്‍ഡിംഗ് പ്ലാനിലും വീടിന്റെ പുറകുവശത്ത് സെറ്റ്ബാക്ക് കുറവാണ് എന്ന് അങ്ങയുടെ ഓഫീസില്‍ നിന്നും ചൂണ്ടി കാണിച്ചിരുന്നു. എന്നാല്‍ വീടിന്റെ പുറകുവശത്ത് 10 അടി വീതിയുള്ള 5 വീടുകളിലേക്ക് പോകുന്ന മണ്‍റോഡ് ആയതിനാല്‍ ഈ ഭാഗത്ത് സെറ്റ്ബാക്ക് കൂട്ടിയെടുക്കുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ട്. കൂടാതെ കെട്ടിടത്തിന് പുറകുവശത്ത് ഒരു ടോയ്ലറ്റ് നിര്‍മ്മാണം നടത്തിയിട്ടുണ്ടായിരുന്നത് പൊളിച്ചു മാറ്റിയിട്ടും ഉണ്ട്. ആയതിനാല്‍ അവിടുന്ന് ദയവുണ്ടായി എന്റെ ഈ അപേക്ഷ പരിഗണിച്ച് അറിവില്ലായ്മ മൂലം എനിക്ക് സംഭവിച്ച ഈ കൃത്യവിലോപം മാപ്പാക്കി എന്റെ വീടിന്റെ നമ്പറും, ഒക്ക്യുപന്സിയും നല്കണമേയെന്നും വളരെ വിനീതമായി അപേക്ഷിക്കുന്നു എന്ന് കാണിച്ച് കുമാരമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് 09/07/2024ല്‍ അപേക്ഷ നല്കിയിട്ടുള്ളതും എന്നാല്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് നമ്പര്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ടിയാന് അദാലത്തില്‍ പരാതി നല്‍കിയിട്ടുള്ളത്. സ്ഥല പരിശോധന (തീയതി - 17/07/2024) ടി കെട്ടിടം പെര്‍മിറ്റ് എടുക്കാതെയാണ് പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. 2021 ല്‍ ആണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്ള കല്ലുമാരി – പാലമല റോഡിന്റെ സൈഡില്‍ ആണ് ടി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത് (അണ്‍നോട്ടിഫൈഡ് റോഡ്). • മുന്‍ വശവും, വശം ഒന്നും - പഞ്ചായത്ത് വക അണ്‍നോട്ടിഫൈഡ് റോഡ് (കല്ലുമാരി – പാലമല റോഡ്) • പിന്‍വശം- പ്രൈവറ്റ് റോഡ് (നീളം - 55.00 മീറ്റര്‍, വീതി - 3.00 മീറ്റര്‍) • വശം 2 – അഷറഫ് വക സ്ഥലം. • സ്ഥല വിസ്തൃതി - 1 ആര് 62 സ്ക്വയര്‍ മീറ്റര്‍. • കെട്ടിടത്തിന്റെ built up area – 63.85 m2 (Single family residence) Rule: 27 - Table (6) അനുവദനീയമായത് മാക്സിമം ലഭ്യമായത് റിമാര്‍ക്സ് Coverage 60% 39% ചട്ടലംഘനം ഇല്ല FSI 2.5 0.39 ചട്ടലംഘനം ഇല്ല Rule 26 (1) – (വശങ്ങളിലെ തുറസ്സായ സ്ഥലം) ആവശ്യമായത് ലഭ്യമായത് റിമാര്‍ക്സ് മുന്‍വശം-(Unnotified road, width 4.5 m) 2.00മീറ്റര്‍ 2.40മീറ്റര്‍, 2.55മീറ്റര്‍, 4.00മീറ്റര്‍, 5.10മീറ്റര്‍ ചട്ടലംഘനം ഇല്ല Rule 23 (2) ആവശ്യമായത് ലഭ്യമായത് റിമാര്‍ക്സ് വശം1- (Unnotified road with width 4.5m) 2.00മീറ്റര്‍ 2.55മീറ്റര്‍ ചട്ടലംഘനം ഇല്ല Rule 23 (2) ആവശ്യമായത് ലഭ്യമായത് റിമാര്‍ക്സ് വശം 2 1.00 മീറ്റര്‍ 1.00 മീറ്റര്‍ ചട്ടലംഘനം ഇല്ല Rule 23 (2) ആവശ്യമായത് ലഭ്യമായത് റിമാര്‍ക്സ് പിന്‍വശം- (പ്രൈവറ്റ് റോഡ് -Cul de sac)- നീളം 55.00 മീറ്റര്‍ 1.50 മീറ്റര്‍ ചട്ടം 23(2) 1.26മീറ്റര്‍ , 1.27മീറ്റര്‍, 1.45മീറ്റര്‍ , 2.20മീറ്റര്‍ (ചട്ടലംഘനം ഉണ്ട്) മിനിമം–1.26മീറ്റര്‍ ആണ് ഉള്ളത്. (24 cm, കുറവുണ്ട്) (16%) തീരുമാനം ചട്ടം 23 (2) - പിന് വശം 1.50 മീറ്റര്‍ വേണ്ടിടത്ത് 24സെന്റിമീറ്റര്‍ കുറവുണ്ട് (16%). മേല്‍ ചട്ടലംഘനം ഉള്ളതിനാലും, ടോളറന്‍സ് അനുവദിക്കുന്നതിന് ഉപജില്ലാ അദാലത്ത് സമിതിക്ക് അധികാരം ഇല്ലാത്തതിനാലും, KPBR 2019 പ്രകാരം മറ്റ് ചട്ടലംഘനങ്ങള്‍ ഇല്ലാത്തതിനാലും, 07/11/2019 ന് ശേഷമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത് എന്നതിനാലും, (2024 ലെ കേരള പഞ്ചായത്ത് കെട്ടിട, അനധികൃത നിര്‍മ്മാണങ്ങളുടെ ക്രമവല്ക്കരിക്കല്) ടോളറന്‍സ് അനുവദിക്കുന്നതിന് സംസ്ഥാന തല സമിതിയുടെ പ്രത്യേക പരിഗണനയ്ക്കായി ടി പരാതി ജില്ലാ തല സമിതിക്ക് സമര്‍പ്പിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Attachment - Sub District Escalated: