LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Eenamplavil, Udayanapuram P.O
Brief Description on Grievance:
Ownership change reg
Receipt Number Received from Local Body:
Final Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 34
Updated on 2024-07-27 12:50:24
കോട്ടയം ഉപജില്ലാ അദാലത്ത് സമിതി 2 മീറ്റിംഗ് നം. 34 തീയതി : 20.07.2024 തലയോലപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിലെ 06.01.2024 ലെ 25/2024 നമ്പർ ധനനിശ്ചയാധാരപ്രകാരം വൈക്കം താലൂക്കിലെ ഉദയനാപുരം വില്ലേജിലെ സർവ്വേ നം 144/22/1/1 ൽ പെട്ട 2 ആർ 63 സ്ക്വയർ മീറ്റർ വസ്തുവും അതിലിരിപ്പ് 4/46 A നമ്പർ കെട്ടിടവും അജയകുമാർ ഇ പി തന്റെ മാതാവായ ശ്രീമതി ദേവകി പദ്മനാഭന് നല്കിയിട്ടുള്ളതാണ്. തുടർന്ന് ടി ദേവകി പദ്മനാഭൻ ടി വസ്തു തന്റെ പേരിൽ പോക്കു വരവ് ചെയ്തു പേരിൽ കൂട്ടി കരം അടയ്ക്കുകയും, തുടർന്ന് 03/04/24 ൽ ടി ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 4/46A നമ്പർ കെട്ടിടം തന്റെ പേരിലേക്ക് മാറ്റുന്നതിന് 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപ നികുതിയും സർ ചാർജും) ചട്ടങ്ങളിലെ ചട്ടം 23 പ്രകാരമുള്ള എല്ലാ രേഖകളും സഹിതം അപേക്ഷിച്ചിട്ടും ടി കെട്ടിടത്തിൻറെ ഉടമസ്ഥാവകാശം മാറ്റി നൽകിയില്ല എന്നതാണ് പരാതിയിലെ ആക്ഷേപം. ടി അപേക്ഷയിൽ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ ടി ആധാരം എഴുതി നൽകിയ ശ്രീ അജയകുമാറിൻറെ ഭാര്യ ടി വീട്ടിൽ താമസമുണ്ടന്നും, ഇരുവരും തമ്മിൽ കുടുംബ കോടതിയിലും മറ്റും കേസുണ്ടന്നും, ടി 25/2024 നമ്പർ ആധാരം റദ്ധാക്കണമെന്നും കാണിച്ച് ടി അജയകുമാറിൻറെ ഭാര്യ ഏറ്റുമാനൂർ ഫാമിലി കോടതിയിൽ നൽകിയ OP 904/2024 നമ്പർ(2024 ജൂൺ അവസാനം ഫയൽ ചെയ്തത്) കേസിൽ ഇഞ്ചക്ഷൻ ഉത്തരവ് ഉണ്ടെന്നും മറ്റും പറഞ്ഞാണ് പഞ്ചായത്ത് ഇപ്രകാരം ഉടമസ്ഥാവകാശം മാറ്റാത്തത് എന്നാണ് പരിശോധനയിൽ കാണുന്നത്. എന്നാൽ OP 904/2024 കേസിൽ യാതൊരു ഇഞ്ചക്ഷൻ ഉത്തരവോ, സ്റ്റേ ഓർഡറോ, ബഹു കോടതി പുറപ്പെടുവിച്ചിട്ടുള്ളതായി( e-court സൈറ്റിലും) പരിശോധിച്ചതിൽ കാണുവാൻ കഴിഞ്ഞിട്ടില്ല. ഇപ്രകാരം ഉത്തരവുണ്ടന്ന് ടി അജയകുമാറിന്റെ ഭാര്യ തന്റെ ആക്ഷേപത്തിൽ പറഞ്ഞിട്ടുണ്ടങ്കിലും, ആയതിന്റെ പകർപ്പ് പഞ്ചായത്തിൽ ഹാജരാക്കിയിട്ടുള്ളതായും കാണുന്നില്ല. ഉടമസ്ഥാവകാശം മാറ്റണമെന്നുള്ള ശ്രീമതി ദേവകി പദ്മനാഭന്റെ അപേക്ഷ ചട്ട പ്രകാരം ആവശ്യമായ എല്ലാ രേഖകളും സഹിതം 03/04/24 ൽ നൽകിയിട്ടും സേവനാവകാശ നിയമ പ്രകാരമുള്ള 45 ദിവസ കാലാവധി തീരുന്ന മെയ് 18 നകം മാറ്റി നൽകാത്ത സെക്രട്ടറിയുടെ നടപടി ശരിയല്ല എന്നാണ് കാണുന്നത്. ഇപ്രകാരം ഉടമസ്ഥാവകാശം മാറ്റി നല്കുന്നതിനെതിരായ യാതൊരു കോടതി ഉത്തരവും നിലവിലില്ലാത്ത സാഹചര്യത്തിൽ അടിയന്തിരമായി ടി 4/46A നമ്പർ കെട്ടിടത്തിൻറെ ഉടമസ്ഥാവകാശം ശ്രീമതി ദേവകി പദ്മനാഭൻറെ പേരിലേക്ക് മാറ്റി നല്കാൻ ഉദയനാപുരം ഗ്രാമ പഞ്ചായത്തു സെക്രട്ടറിക്കു നിർദേശം നൽകി തീരുമാനിച്ചു. കോടതിയിൽ നിന്നും ഇതുമായി ബന്ധപെട്ടു മറിച്ചു ഒരു ഉത്തരവ് ഉണ്ടായാൽ പഞ്ചായത്തിന് ഈ തീരുമാനം പുനഃ പരിശോധിക്കാവുന്നതാണെന്നും നിർദേശിക്കുന്നു. ജയ്ജീവ് എം എൻ കൺവീനർ ഉപജില്ലാ അദാലത്ത് സമിതി 3 (ഉപജില്ലാ അദാലത്ത് സമിതി 2 ന്റെ അധിക ചുമതല)
Attachment - Sub District Final Advice:
Final Advice Verification made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 35
Updated on 2024-07-29 14:01:52
Ownership Changed