LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Akkantavida house Mudavantheri Thuneri po 673505
Brief Description on Grievance:
തൂണേരി ഗ്രാമപഞ്ചായത്തിൽ തൂണേരി ദേശത്ത് റീസ9/ 27 പേട്ട 5.97 സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് 1 /3/ 23 ന് 30 രൂപ അടച്ച് അപേക്ഷ സമർപ്പിച്ചു Receipt no1220103878/ G110204 പ്ലാനിൽ ചെറിയ വ്യത്യാസം ഉള്ളതിനാൽ അത് പരിഹരിക്കുന്നതിന് എനിക്ക് നോട്ടീസ് അയച്ചിരുന്നു ഞാൻ സ്ഥലത്തില്ലാത്തതിനാൽ എനിക്ക് നോട്ടീസ് കൈപ്പറ്റാൻ കഴിഞ്ഞില്ല പിന്നീട് ഓഫീസിൽ പോയപ്പോൾ ഈ കാര്യം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാറ്റം വരുത്തി സമർപ്പിച്ചു അപ്പോൾ ഫയൽ ക്ലോസ് ചെയ്തതായി സെക്രട്ടറി അറിയിച്ചു പ്രസ്തുത ഫയൽ ഓപ്പൺ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 37
Updated on 2024-07-20 16:29:46
പരാതി പരിശോധിച്ചു. പരാതിക്കാരനു വേണ്ടി ഭാര്യ സഫീറ എന്നവരും, പഞ്ചായത്തിന്റെ ഭാഗത്തുനിന്നും സീനിയർ ക്ലർക്ക് സിമി എന്നവരും പങ്കെടുത്തു. ഫയൽ പരിശോധിച്ചതിൽ അപേക്ഷകന്റെ പേരിൽ തുണേരി വില്ലേജിൽ 9/27 റീ.സർവ്വേയിൽപ്പെട്ട 5.97 ആർ സ്ഥലത്ത് 257.38 m2 പ്ലിന്ത് ഏരിയയിലുള്ള വീട് നിർമാണത്തിന് 01.03.2023 ന് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചതായി കാണുന്നു. എന്നാൽ ആയതിൽ 16.05.2023 ന് മാത്രമാണ് ഓവർസിയർ സ്ഥല പരിശോധന റിപ്പോർട്ട് നൽകിയതായി കാണുന്നത്.റിപ്പോർട്ട് പ്രകാരം സമർപ്പിച്ച പ്ലാനിലെ കെട്ടിട അളവുകളും ഇതിനോടകം തന്നെ നിർമ്മാണം തുടങ്ങിയ സൈറ്റിലേക്ക് കെട്ടിട അളവുകളും തമ്മിൽ വ്യത്യാസമുണ്ടെന്നും, പ്ലാൻ പുന:സമർപ്പിക്കണമെന്നും വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന് കത്ത് നൽകുകയും അപേക്ഷകൻ പ്ലാൻ പുന:സമർപ്പിച്ചതായും കാണുന്നു. 02.06.2023 ന് സമർപ്പിച്ച പ്ലാൻ പ്രകാരം ഓവർസിയർ വീണ്ടും സ്ഥല പരിശോധന നടത്തിയത് 19.09.2023 ന് അതായത് മൂന്നര മാസങ്ങൾക്ക് ശേഷമാണ് അപേക്ഷ യഥാസമയം തീർപ്പാക്കുന്നതിൽ കാലതാമസം വന്നിട്ടുണ്ടെന്ന് നിരീക്ഷിക്കുന്നു. എന്നാൽ വീണ്ടും ആദ്യമുണ്ടായിരുന്ന അപാകതകൾ അതേപടി നിലനിൽക്കുന്നതായി ഓവർസിയർ റിപ്പോർട്ട് ചെയ്തതിനാൽ ആയത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് 04.10.2023, 06.11.2023 എന്നീ തിയ്യതികളിൽ അപേക്ഷകന് അറിയിപ്പ് നൽകിയതായി ഫയലിൽ കാണുന്നു. അത്തരം യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടില്ല എന്നും ഇത് സംബന്ധിച്ച് ഓഫീസിൽ അന്വേഷിച്ചപ്പോൾ അപാകത പരിഹരിക്കാത്ത കാരണത്താൽ അപേക്ഷ നിരസിച്ചു കൊണ്ട് തീർപ്പാക്കി എന്നുള്ള മറുപടിയാണ് ഓഫീസിൽ നിന്ന് ലഭിച്ചത് എന്നുമാണ് പരാതിക്കാരനു വേണ്ടി ഹാജരായ ഭാര്യ വിശദീകരിച്ചത് . മേൽ വസ്തുതകൾ പരിശോധിച്ചാൽ അപേക്ഷയിൽ സമയബന്ധിതമായി നടപടിക്രമങ്ങൾ പാലിക്കുന്നതിലും അപേക്ഷകന് ലഭിച്ചു എന്ന് ഉറപ്പുവരുത്തക്ക വിധം അറിയിപ്പ് നൽകുന്നതിലും ചട്ടങ്ങളും ഉത്തരവാദിത്വങ്ങളും പാലിക്കാതെ പ്ലാൻ തയ്യാറാക്കി നൽകിയ LBS ന്റെ പേരിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിലും പഞ്ചായത്തിന് വീഴ്ച പറ്റിയെന്ന് കാണാവുന്നതാണ്. ഈ സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ കൃത്യമായ അളവുകൾ കാണിക്കും വിധം പ്ലാൻ പുന: സമർപ്പിക്കാനും ആയതു ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകൻ ആദ്യമായി പ്ലാൻ സമർപ്പിച്ച തിയ്യതിയിൽ നിലവിലുണ്ടായിരുന്ന നിരക്ക് പ്രകാരമുള്ള ക്രമവൽക്കരണ ഫീസീടാക്കി കെട്ടിടം Regularise ചെയ്യുന്നതിനും തുണേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു . മേൽ തീരുമാനവും പുന: സമർപ്പിക്കാനുള്ള അറിയിപ്പും അപേക്ഷകന് രേഖാമൂലം നൽകുന്നതിനും ആയതിന്റെ ഒരു പകർപ്പ് അടുത്ത അദാലത്ത് തിയ്യതിക്ക് മുമ്പായി സമിതിയിലേക്ക് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 38
Updated on 2024-07-26 15:29:58
ILGMS സോഫ്റ്റ് വെയറില്‍ ഫയല്‍ റീ ഓപ്പണ്‍ ചെയ്തിട്ടുണ്ടെന്നും , അപാകത പരിഹരിച്ച പ്ലാന്‍ അപേക്ഷകന് 22.07.2024 ന് പുന:സമര്‍പ്പിച്ചിട്ടുണ്ടെന്നും സെക്രട്ടറി രേഖാമൂലം അറിയിച്ചതിന്റെ അടിസ്പഥാനത്തില് പരാതി അന്തിമമായി തീര്‍പ്പാക്കാന്‍ തീരുമാനിച്ചു.