LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANALIL HOUSE, MADAKKIMALA P.O., KALPETTA, WAYANAD DISTRICT PIN-673122
Brief Description on Grievance:
Birth Certificate was corrected and corrected birth certificate was issued to me on 13/06/2013. Even now the said correction has not been seen effected in online site. The corrections already made may be updated in the site.
Receipt Number Received from Local Body:
Interim Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 34
Updated on 2024-07-10 10:59:41
അദാലത്ത് അംഗങ്ങളായ (1) ശ്രീ. രഞ്ചിത്ത്, ഡെപ്യൂട്ടി ടൌൺ പ്ലാനർ (2) ശ്രീ സഫീർ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പനമരം (3) അബ്ദുള്ള വി എം, ഐ വി ഒ (കൺവീനർ) എന്നിവർ 09.07.2024 ചെവ്വ ഉച്ചയ്ക്ക് 1.30 മണിക്ക് സിറ്റിസൺസ് അസിസ്റ്റൻറ് അദാലത്ത് സബ് ജില്ല 2 വയനാട് യോഗം ചേർന്നു. പരിഗണിച്ച പരാതി ഒന്ന്. മാനന്തവാടി നഗരസഭയിൽ 3682/1997 നമ്പറായി 04.11.1997 ൽ ജനനം രജിസ്റ്റർ ചെയ്ത ശ്രീമതി റിനു ഫാതിമയുടെ ജനന സർട്ടിഫിക്കറ്റിൽ 2013 ൽ പേര് ചേർത്തുവെങ്കിലും 2024 മാർച്ചിൽ വെബ് സൈറ്റിൽ നിന്നും സർട്ടിഫിക്കറ്റ് എടുത്തപ്പോൾ പ്രസ്തുത മാറ്റം വരുത്തിയിട്ടില്ല എന്നും പഴയ, പേര് ചേർക്കാത്ത, സർട്ടിഫിക്കറ്റ് തന്നെയാണ് കിട്ടിയതെന്നും ആയത് പരിഹരിച്ച് കിട്ടണമെന്നുമാണ് ആവലാതി. പരാതിക്കാരിക്ക് വേണ്ടി പിതാവ് അഡ്വ. MCM ജമാൽ ഹാജരായി. നഗരസഭയുടെ ഭാഗത്തുനിന്നുള്ള ഈ വീഴ്ച മുലം തൻെറ മകൾക്ക് യു കെ യിൽ ലഭിച്ച മികച്ച ജോലി നഷ്ടപ്പെട്ടതായും സാമ്പത്തിക നഷ്ടവും മാനസിക പ്രയാസവും നേരിട്ടതായും, അദാലത്ത് സംവിധാനത്തിൽ പ്രതീക്ഷയുള്ളതിനാലാണ് നിയമ നടപടിയിലേയ്ക്ക് കടക്കാത്തതെന്നും ബോധിപ്പിച്ചു. പരാതിക്കാരൻ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ പരാതി സത്യമാണെന്ന് അദാലത്ത് സമിതിയ്ക്ക് ബോധ്യപ്പെട്ടു. ബഹു പഞ്ചായത്ത് ഡയറക്ടറുടെ 10.05.2017 ലെ ബി1 - 15343യ2017 സർക്കുലറിലെ ഖണ്ഡിക 9.3 പ്രകാരം വീഴ്ച ശ്രദ്ധയിൽ പെട്ട രജിസ്ട്രാർ സ്വമേധയാ തിരുത്തി നൽകേണ്ടതാണ്. കെ സ്മാർട്ട് സോഫ്റ്റ് വെയറിൽ സ്വമേധയാ തിരുത്തൽ ഓപ്ഷൻ ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ സ്വമേധയാ തിരുത്ത് സാധ്യമല്ല എന്നും വീഴ്ചയും വസ്തുതയും പരിഗണിച്ച് സാങ്കേതിക പരിഹാരത്തിനായി അപേക്ഷകൻെറ ലോഗിൻ വഴി അപേക്ഷ വഴി നടപടിക്രമങ്ങൾ നടപടിക്രൻമങ്ങൾ ലഘൂകരിച്ച് ഇന്നു തന്നെ പരിഹാരമുണ്ടാക്കാമെന്ന് നഗരസഭ സെക്രട്ടറിയുടെ അധിക ചുമതലയുള്ള സൂപ്രണ്ട് ശ്രീ. സന്തോഷ് അറിയിച്ചതിൻെറ അടിസ്ഥാനത്തിൽ ആയത് അംഗീകരിച്ച് അദാലത്ത് സമിതി ഫയൽ തീർപ്പാക്കി. ഉടൻ സേവനം ലഭിക്കാത്ത പക്ഷം ടെലഫോണിൽ അറിയിക്കാൻ ഹരജിക്കാരന് നിർദ്ദേശവും നൽകി.
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 35
Updated on 2024-07-12 21:10:08
പരാതി പരിഹരിച്ചു. സർട്ടിഫിക്കറ്റ് ലഭ്യമായതായി പരാതിക്കാരൻ ഫോണിൽ അറിയിച്ചു.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 36
Updated on 2024-07-12 21:11:18
സർട്ടിഫിക്കറ്റ് ലഭ്യമായതായി പരാതിക്കാരൻ ഫോണിൽ അറിയിച്ചു.