LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Preman M C Meethile Chalil Villyappalli via Karthikapalli PO Eramala Vadakara Kozhikode
Brief Description on Grievance:
Building Permit- Reg
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 36
Updated on 2024-07-10 12:38:29
പരാതി വിശദമായി പരിശോധിച്ചു. ഹിയറിങ്ങിന്റെ ഭാഗമായി പഞ്ചായത്ത് ഓവർസിയർ, സെക്ഷൻ ക്ലാർക്ക് എന്നിവർ ഫയൽ സഹിതം ഹാജരായിരുന്നു.പരാതിക്കാരനെ ഫോണിലൂടെ കേട്ടു. തന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലത്ത് നിലവിലുള്ള വാണിജ്യ കെട്ടിടത്തിനോടനുബന്ധിച്ച് ഉപജീവനമാർഗത്തിനായി ഫ്ലോര്‍ മിൽ നടത്തുന്നതിനായി നിർമ്മിച്ചതും വ്യാവസായിക ഗണത്തിൽപ്പെടുന്നതുമായ കെട്ടിടമുറിയുടെ നിർമ്മാണം ക്രമവൽക്കരിക്കാനുള്ള അപേക്ഷ നിയമവിരുദ്ധമായി പഞ്ചായത്ത് നിരസിച്ചു എന്നാണ് പരാതി. ഫയൽ പരിശോധിച്ചതിൽ 13.4.2022 തിയ്യതി സമർപ്പിച്ച അപേക്ഷയിൽ 24.04.2022 തിയ്യതി ഓവർ സിയർ സ്ഥലപരിശോധന നടത്തി. അപാകതകൾ റിപ്പോർട്ട് ചെയ്തതായി കാണുന്നു. പ്ലാനിൽ അളവുകൾ രേഖപ്പെടുത്തിയതിൽ വ്യത്യാസം, Built Up area രേഖപ്പെടുത്തിയതിൽ വ്യത്യാസം, RWH ടാങ്ക് നിർമ്മിച്ചിട്ടില്ല, Existing Building ൽ നിന്നും അതിരിലേക്ക് അളവ് രേഖപ്പെടുത്തിയിട്ടില്ല, PCB NOC ഹാജരാക്കിയിട്ടില്ല, ഇറിഗേഷൻ കനാലുമായി അതിർത്തി വ്യക്തമല്ല തുടങ്ങിയവയാണ് അപാകതകളായി റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് 16.05.2022 ന് അപാകത പരിഹരിക്കാൻ ആവശ്യപ്പെട്ട് അപേക്ഷകന് നോട്ടീസ് നൽകിയതായി കാണുന്നു. തുടർന്ന് 06.06.2022 ന് അപാകത പരിഹരിച്ചുകൊണ്ട് അപേക്ഷകൻ പ്ലാൻ പുന:സമർപ്പിച്ചു. തുടർന്ന് 29.07.2022 നാണ് സെക്ഷൻ ക്ലാർക്ക് സ്ഥല പരിശോധനക്കായി വീണ്ടും ഓവർസിയർക്ക് നൽകിയത് . ആയതിന്റെ അടിസ്ഥാനത്തിൽ 12.08.2022 നാണ് ഓവർസിയർ വീണ്ടും സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകിയത്. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം 12 ഓളം അപാകതകളാണ് ചൂണ്ടിക്കാണിച്ചത്. ആയതിൽ പലതും അവ്യക്തമായ റിപ്പോർട്ടുകളാണ്. (ഉദാഹരണം സൈറ്റും പ്ലാനും തമ്മിൽ വ്യത്യാസം, Set Back അളവുകൾ രേഖപ്പെടുത്തിയതിയതിൽ വ്യത്യാസം, Waste water pit ൽ നിന്നും അതിരിലേക്കുള്ള അളവ് രേഖപ്പെടുത്തിയതിൽ വ്യത്യാസം തുടങ്ങിവ). Built Up area രേഖപ്പെടുത്തിയതിൽ വ്യത്യാസം കാണുന്നു എന്ന പരാമർശത്തിൽ ഓവർസിയറോട് വിശദീകരണം ചോദിച്ചതിൽ existing shop ന്റെ Built Up Area 14 ചതുരശ്ര മീറ്റര്‍ എന്നത് 8 ചതുരശ്ര മീറ്റര്‍ എന്നാണ് പ്ലാനിൽ കാണിച്ചത് എന്നാണ് അറിയിച്ചത് . എന്നാൽ പരാതിക്കാരനെ ഫോണിലൂടെ കേട്ടതിൽ ഈ വിശദീകരണം തെറ്റാണെന്ന് പറയുകയുണ്ടായി. അതേ പോലെ PCB യിൽ നിന്നും Certificate ഹാജരാക്കിയിട്ടില്ല എന്ന ഓവർസിയറുടെ റിപ്പോർട്ടിലെ പരാമർശം ആവശ്യമില്ലാത്തതാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. Rule 59 (II) പ്രകാരം സമീപമുള്ള ജലാശയത്തിലേക്ക് മലിനദ്രവം ഒഴുക്കി വിടുന്നുണ്ടെങ്കിൽ മാത്രമേ PCB Certificate ന്റെ ആവശ്യമുള്ളു എന്ന് കാണാവുന്നതാണ്. മേൽ സാഹചര്യത്തിൽ അപേക്ഷകന്റെ അപേക്ഷ നിരസിച്ചത് കൃത്യമായ ചട്ട ലംഘനങ്ങൾ ഉള്ളതുകൊണ്ടാണോ എന്ന് നേരിട്ട് പരിശോധിക്കുന്നതായിരിക്കും ഉചിതം എന്നതിനാൽ അദാലത്ത് സമിതി അംഗങ്ങൾ സൈറ്റ് നേരിട്ട് പരിശോധിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 37
Updated on 2024-07-27 13:20:01
വ്യാവസായിക ഗണത്തിൽപ്പെടുന്ന കെട്ടിടമുറിക്ക് നമ്പർ അനുവദിച്ച് തരുന്നില്ല എന്ന അപേക്ഷകന്റെ പരാതിയിൽ സൈറ്റ് നേരിട്ട് പരിശോധിക്കുവാൻ മുൻ യോഗത്തിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 17.07.2024 ാം തിയ്യതി സമിതി അംഗങ്ങളായ ഇന്റേണല്‍ വിജിലന്‍സ് ഓഫീസറും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും സൈറ്റിൽ നേരിട്ട് പരിശോധന നടത്തി. ആയതുപ്രകാരം നിലവിലുള്ള വാണിജ്യ കെട്ടിട മുറിയുടെ അനുബന്ധമായി നിർമ്മിച്ച മുറിക്ക് വ്യാവസായിക ഗണത്തിൽ ഉൾപ്പെടുത്തുവാൻ ആവശ്യമായ കെട്ടിട നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കുവാൻ ബുദ്ധിമുട്ടാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. എന്നാൽ വാണിജ്യ ഗണത്തിൽപ്പെട്ട കെട്ടിടവുമായി മാറ്റി കെട്ടിടമുറി ക്രമവൽക്കരിക്കാനുള്ള സാധ്യത ഉള്ളതായും കാണുന്നു. ഈ സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയായ കെട്ടിടമുറിയുടെ ഉപയോഗ ഗണം വാണിജ്യാവശ്യം എന്ന ഉപയോഗ ഗണത്തിലേക്ക് മാറ്റി അപേക്ഷ നൽകുന്നതിനും, ആയതുപ്രകാരം പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പ്ലാൻ പുന:സമർപ്പിക്കുന്നതിനും അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു. ഇക്കാര്യം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിനും ആയതിന്റെ ഒരു പകർപ്പ് അദാലത്ത് സമിതിയുടെ അടുത്ത യോഗത്തിൽ ലഭ്യമാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 38
Updated on 2024-10-24 12:10:29
അദാലത്ത് തീരുമാനം പരാതിക്കാരനെ അറിയിച്ചതിനാല്‍ പരാതി തീര്‍പ്പാക്കി.
Attachment - Sub District Final Advice Verification: