LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VALIYAKATH HOUSE MANALI, CHIRANELLUR THRISSUR 680501
Brief Description on Grievance:
03/05/2023 തിയ്യതിയിലെ 2507 (1) നമ്പർ പ്രകാരമുള്ള പഞ്ചായത്ത് സെക്രട്ടറി അവർകൾ ഒപ്പിട്ടു തന്നിട്ടുള്ള കത്തിനുള്ള മറുപടി സർ, ഞാൻ പ്രസ്തുത പഞ്ചായത്തിൽ (ചൂണ്ടൽ പഞ്ചായത്ത്) സ്ഥിരതാമസക്കാരിയാണ്. എന്റെ കൈവശത്തിലുള്ളതും ഞാൻ ക്രയവിക്രയസ്വാതന്ത്രത്തിൽ അനുഭവിച്ചു വരുന്നതും, 30/06/2022 ൽ എരുമപ്പെട്ടി സബ് രെജിസ്ട്രാറിൽ 1000 എന്ന് നമ്പർ ഇട്ട തീറാധാരപ്രകാരമുള്ള സ്ഥലത്തേക്ക് വരുന്ന വഴിയുടെ അവകാശം സംബന്ധിച്ച് ചില തെറ്റിദ്ധാരണകൾ ഉള്ളതായി മേൽ സൂചിപ്പിച്ച (03/05/2023 ലെ 2507 (1)) കത്ത് പ്രകാരം അറിയാൻ കഴിഞ്ഞു. ടി വഴി മണലി-തലക്കോട്ടുക്കര റോഡിൽ നിന്ന് ആരംഭിച്ച് തെക്ക് ഭാഗം പഞ്ചായത്ത് കനാൽ മാവ് റോഡിൽ എത്തിച്ചേരുന്ന ലിങ്ക് റോഡ് ആണ്. മേല്പറഞ്ഞ വഴി പൊതുവഴി എന്ന രീതിയിൽ കാലങ്ങളായി ഗതാഗതത്തിനു ഉപയോഗിച്ചുവരുന്ന റോഡണ്. നിരവധി വീടുകളും, വസ്തു ഉടമകളും, ഇലക്ട്രിക് ലൈൻ, കേബിൾ, വാട്ടർ കണക്ഷൻ, സ്ട്രീറ്റ് ലൈറ്റ് എന്നിവയെല്ലാം സ്ഥിതിചെയ്യുന്ന ഒരു പൊതു വഴി കൂടിയാണ്. മേല്പറഞ്ഞ റോഡിലേക്ക് എന്റെ മുൻഗാമി സ്ഥലം വിട്ടു കൊടുത്തപ്രകാരം കൂടിയാണ് പ്രസ്തുത വഴി ഇന്നു കാണുന്ന രീതിയിൽ ഉണ്ടായിട്ടുള്ളത് എന്ന് താഴ്മയോടെ സൂചിപ്പിക്കട്ടെ!. ഈ കാര്യങ്ങളെല്ലാം എന്റെ കൈവശം ഉള്ള രേഖകളിൽ (അടിയാധാരങ്ങളിൽ, മറ്റു രേഖകളിലും) വ്യക്തവുമാണ്. ഇതുപ്രകാരമാണ് എനിക്ക് 06/12/2022 തിയ്യതിയിൽ A4-BA(386774)/2022 നമ്പറായി പെർമിറ്റ് അനുവദിച്ചു തന്നിട്ടുള്ളതും!. ആയതിനാൽ മേൽവിവരിച്ച വഴിയേ സംബന്ധിച്ച തെറ്റിദ്ധാരണകൾ നീക്കുന്നതിനും, എനിക്ക് അനുവദിച്ച പെര്മിറ്റുപ്രകാരമുള്ള സ്ഥലത്തിന്റെ താത്കാലിക പെർമിറ്റ് റദ്ധാക്കൾ നടപടി (29/07/2023 ചൂണ്ടൽ പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് SC1-2507/2023(1)) പുനഃപരിശോധിക്കണമെന്നും, ഞാൻ സമർപ്പിച്ചിട്ടുള്ള രേഖകളിൽമേൽ സത്യസന്ധമായ അന്വേഷണം നടത്തി മേൽസംഗതികൾ പരിഗണിച്ച് നിലവിലുണ്ടായിരുന്ന പെർമിറ്റ് പുനഃസ്ഥാപിച്ചുതരണമെന്നും താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു!.
Receipt Number Received from Local Body:
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 33
Updated on 2024-07-15 12:34:20
പരാതിക്കാരന്റെ വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അനുവദിക്കുകയും എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വഴിയുടെ അഭാവത്തിൽ പെർമിറ്റ് സെക്രട്ടറി താൽക്കാലികമായി റദ്ദാക്കിയതാണ്. റദ്ദാക്കാനിടയായ സാഹചര്യത്തിലോ, രേഖകളിലോ മാറ്റം വന്നിട്ടില്ലായെന്ന് മനസ്സിലാകുന്നു. അപ്രകാരം ഉണ്ടെങ്കിൽ സെക്രട്ടറി പരിശോധിച്ച് തുടർ നടപടികൾ സ്വകരിക്കണം
Final Advice Verification made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 34
Updated on 2024-09-09 15:16:34
വീടുവെക്കുവാൻ plot വാങ്ങി building പെർമിറ്റ് കരസ്ഥമാക്കിയ ഷാജിയുടെ പെർമിറ്റ് പഞ്ചായത്ത് താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നു. ആയത് പുനരുജ്ജീവിപ്പക്കുവാനാണ് അപേക്ഷ .ബന്ധപ്പെട്ട രേഖകളും സ്ഥലവും പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.