LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചെരിച്ചയിൽ, കുന്ദമംഗലം
Brief Description on Grievance:
ഫിറ്റ്നസ് സെന്റർ ലൈസൻസ് അനുവദിച്ചുതന്ന കെട്ടിടം അനധികൃത കെട്ടിടമാണെന്ന് കാണിച്ച് ഒളവണ്ണ ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയത് - സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 33
Updated on 2024-07-12 11:48:51
ശ്രീ. ശിവപ്രസാദ് സി എന്നവർ ഡോക്കറ്റ് നമ്പർ TLKZD21070000004 പ്രകാരം ഉപജില്ല അദാലത്ത് സമിതി മുമ്പാകെ സമർപ്പിച്ച പരാതി ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയും, ആയതിൽ അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. നിർദ്ദേശാനുസരണം റിപ്പോർട്ട് സഹിതം(SC/6492/24 Dt 30/06/2024) ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറിയും, പരാതിക്കാരനും ഹാജരായി. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 2/641 നമ്പർ കെട്ടിടം ജിംനേഷ്യം നടത്തുന്നതിനുവേണ്ടി ദീപ കെ.എസ് എന്നിവരിൽ നിന്നും 14/03/2024 മുതൽ വാടകക്ക് വാങ്ങി ഉപയോഗിച്ച് വരികയും പ്രസ്തുത കെട്ടിടത്തിൽ ശിവപ്രസാദ് സി എന്നവർക്ക് Hustle Fitness Studio & Health Center എന്ന സ്ഥാപനത്തിന് 2024-25 വർഷത്തേക്ക് ലൈസൻസ് അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ്. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 2/630 മുതൽ2/667 വരെ നമ്പർ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളിലാണ് 2/641 ഉൾപ്പെട്ടിട്ടുള്ളത്. എഗ്രിമെന്റിനലെ ഡിസ്ക്രിപ്ഷനിൽ “കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്ക് ഒളവണ്ണ പഞ്ചായത്തിൽ പന്തീരാങ്കാവ് വില്ലേജിൽ സ്ഥിതി ചെയ്യുന്ന സർവ്വെ നം.4/1ൽ പെട്ട കൊളത്തായി കോപ്ലക്സിലെ മൂന്നാം നിലയിലെ ഓപ്പൺ ടറസ്സ് (ഒ.പി 2/641)” ആണ്. എന്നാൽ സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം 2/641 കെട്ടിടം ഒന്നാം നിലയിലാണ്. കെട്ടിടത്തിന്റെെ ലൈസൻസ് സംബന്ധിച്ച കെട്ടിട നമ്പർ വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. നിലവിൽ 2/641 കെട്ടിടത്തിന് ലൈസൻസ് ഉണ്ട്. ആയത് ഒന്നാം നിലയിലാണ്. ഗ്രാമപഞ്ചായത്ത് ലൈസൻസ് അനുവദിക്കുന്ന സമയത്ത് ഫീൽഡ് പരിശോധന നടത്തുമ്പോൾ ഈകാര്യം ശ്രദ്ധിക്കുകയോ കച്ചീട്ടിൽ 3 നില എന്ന് രേഖപ്പെടുത്തിയതും ഫിസിക്കൽ വെരിഫിക്കേഷനിൽ ഒന്നാംനിലയിലുള്ള കെട്ടിടമാണെന്നും സൂക്ഷമപരിശോധനയിൽ ലൈസൻസ് അനുവദിക്കുന്നതിനുമുമ്പെ കണ്ടെത്താത്തത് ഒരു വീഴ്ചയാണ്. അങ്ങിനെ കണ്ടെത്തിയിരുന്നെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ ലൈസൻസ് അനുവദിക്കാതിരിക്കാമായിരുന്നു. ലൈസൻസിന്റെസ ബലത്തിൽ എസ്.ബി.ഐ ഫറോക്ക് കോളേജ് ബ്രാഞ്ചിൽ നിന്നും 10 ലക്ഷം രൂപയുടെ ലോൺ എടുത്തു എന്ന് പരാതിക്കാരൻ പറഞ്ഞു. ഈ കാര്യത്തിൽ സംരഭക പ്രോത്സാഹന സമീപനം ഫീൽഡ് തലത്തിൽ ഉണ്ടാക്കുന്നതിന് ലൈസൻസ് നമ്പർ 1002/24-25 തിയ്യതി 15/04/2024 നൽകുന്ന സമയത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥനിൽ നിന്നും സെക്രട്ടറി നിയമപ്രകാരം വിശദീകരണം ചോദിച്ച് മറുപടി അദാലത്ത് കമ്മറ്റി മുമ്പാകെ സമർപ്പിക്കേണ്ടതാണ്. കൂടാതെ കച്ചീട്ടിൽ തെറ്റായി നമ്പർ രേഖപ്പെടുത്തി സംരഭകനെ വലിയ പ്രയാസത്തിൽ ആക്കിയ കെട്ടിട ഉടമസ്ഥനിൽ നിന്നും വിശദീകരണം ചോദിച്ച് റഗുലറൈസ് ചെയ്യാൻ കഴിയുന്ന ബിൽഡിംഗ് ആണെങ്കിൽ ആകാര്യം പരിശോധിച്ച് സംരഭകന്റെ് പ്രത്യേകമായ മാനസിക പ്രയാസം ഉൾക്കൊണ്ടുകൊണ്ട് തുടർനടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. ഭൂമി തരം മാറ്റൽ ആവശ്യമാണെങ്കിൽ മുൻഗണന ലഭിക്കുന്നതിന് കത്ത് നൽകുവാനും തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 34
Updated on 2024-09-22 18:07:25
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 35
Updated on 2024-09-22 18:07:45
Solved