LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
c/o Janardhanan A A Pulinthanath house Kamala Gardens Peroorkada
Brief Description on Grievance:
Concrete construction near my property within 1.5m
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 32
Updated on 2024-07-26 16:01:26
പരാതിക്കാരന്, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ 20/07/2024-ലെ യോഗത്തില്‍ ഹാജരായിരുന്നു. ഇരുകക്ഷികളെയും നേരില്‍ കേട്ടു. പരാതിക്കാരന്റെ വസ്തുവിനോട് ചേര്‍ന്ന് അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ഭിത്തി പൊളിച്ചുമാറ്റുന്നതിനുള്ള ടി പരാതിയിന്മേല് സമിതി അംഗങ്ങള്‍ നേരിട്ട് സ്ഥലപരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 34
Updated on 2024-08-23 11:47:57
സ്ഥലപരിശോധനയില്‍ പരാതിക്കാസ്പദമായ പ്രദേശം sloppy terrain ആയിട്ടുള്ളതും പരാതിക്കാരന്റെ വസ്തു താഴ്ന്ന പ്രദേശവുമാണ്. ഇരു വസ്തുക്കളുടെയും അതിര്‍ത്തികള്‍ ചേര്‍ത്ത് എതിര്‍കക്ഷി കോണ്‍ക്രീറ്റ് റീ ടൈനിംഗ് വാള് നിര്‍മ്മിച്ചിട്ടുണ്ട്.മണ്ണ് ഫില്‍ ചെയ്ത് പ്ലോട്ട് ഉയര്‍ത്തുന്നതിനായി എതിര് കക്ഷിക്ക് അനുമതി പഞ്ചായത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.എതിര്‍കക്ഷി മണ്ണ് ഫില്‍ ചെയ്ത പ്ലോട്ട് ഉയര്‍ത്തിയതിനാല്‍ തന്റെ വസ്തുവിലെ മതില് ഇടിയുമെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. അദാലത്ത് സമിതി തീരുമാനം-എതിര്‍കക്ഷിയുടെ കെട്ടിട നമ്പറിനായുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ ടി വസ്തുവില്‍ KPBR 2019 ചട്ടം 79 പ്രകാരമുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളും ചട്ടം 76(1,2) പ്രകാരമുള്ള ഭൂഗര്‍ഭ മഴവെള്ള സംഭരണ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന് കരകുളം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 35
Updated on 2024-08-23 11:57:49
പരാതിക്കാരനെയും എതിര്‍കക്ഷിയുടെ പ്രതിനിധിയെയും നേരില്‍ കേട്ടും, സ്ഥലം പരിശോധിച്ചതിന്റെയും അടിസ്ഥാനത്തില്‍ താഴെ പറയും പ്രകാരം തീരുമാനിക്കുന്നു. 1) എതിര്‍കക്ഷിയുടെ കെട്ടിട നമ്പരിനായുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ KPBR 2019 ചട്ടം 76(1, 2) പ്രകാരമുള്ള ഭൂഗര്‍ഭ-മഴവെള്ള സംഭരണ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും എതിര്‍കക്ഷിയുടെ വസ്തുവിന് കുറുകെ നിര്‍മ്മിച്ചിട്ടുള്ള സംരക്ഷണഭിത്തിയില്‍ വീടിന്റെ ഭാഗം കഴിഞ്ഞുവരുന്ന പ്രദേശങ്ങളില്‍ പി.വി.സി പൈപ്പിലുള്ള Weepholes കൊടുത്തിട്ടുണ്ടെന്നും സെക്രട്ടറി ഉറപ്പു വരുത്തേണ്ടതാണ്. 2) എതിര്‍കക്ഷിയുടെ വസ്തുവിനും അപേക്ഷകന്റെ വസ്തുവിനും ഇടയില്‍ നിര്‍മ്മിച്ചിരിക്കുന്ന കോണ്ക്രീറ്റിലുള്ള സംരക്ഷണഭിത്തിയുടെ Structural Stability ഒരു അംഗീകൃത Structural Engineer മുഖേന ഉറപ്പുവരുത്തുന്നതിന് എതിര്‍കക്ഷിക്ക് സെക്രട്ടറി അടിയന്തിരമായി അറിയിപ്പ് നല്‍കേണ്ടതും ആയത് പ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. 3) പരാതിക്കാരന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് എതിര്‍കക്ഷി സംരക്ഷണഭിത്തി നിര്‍മ്മിച്ചതു കാരണം വസ്തുവിന്റെ കുറച്ചുഭാഗം നഷ്ടപ്പെട്ടതായുള്ള പരാതിക്കാരന്റെ ആക്ഷേപം റവന്യൂ വകുപ്പു മുഖേന പരിഹാരം കാണാവുന്നതാണെന്ന് കക്ഷിക്ക് നിര്‍ദ്ദേശം നല്കുന്നു. 4) അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിച്ച് സമിതി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ടി പരാതി ഇപ്രകാരം തീര്‍പ്പാക്കുന്നു.