LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palakkattu House, Chilavu P O, Karimannoor, Idukki
Brief Description on Grievance:
Not obtaining house number
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 6
Updated on 2023-07-22 15:47:35
കുമാരമംഗലം ഗ്രാമപഞ്ചായത്തില്‍ 9-ആം വാര്‍ഡില്‍ കുമാരമംഗലം വില്ലജില്‍ ബ്ലോക്ക് നമ്പര്‍ 9 ല്‍ റീ സര്‍വ്വെ നമ്പര്‍ 284/4-1-1 ല്‍പ്പെട്ട 04.05 ആര് വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് പണി പൂര്‍ത്തീകരിച്ചിട്ടുള്ള 180.59 ച.മീ വിസ്തീര്‍ണ്ണമുള്ള കെട്ടിടം ക്രമവത്കരിക്കുന്നതിനാണ് ശ്രീമതി ദീപാമോള്‍ പി.ആര് പാലക്കാട്ട് ചിലവ് പി.ഒ എന്നയാള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതെന്നും സ്ഥല പരിശോധനയില്‍ പ്ലാനില്‍ കാണിച്ചിരിക്കുന്ന കിണര്‍ ഉടമസ്ഥന്റെ വടക്ക് വശത്തെ പ്ലോട്ട് അതിരിനോട് അബട്ട് ചെയ്യുന്ന പൊതുവഴിയില്‍ നിന്നും 75 സെന്റിമീറ്റര്‍ ദൂര പരിധി മാത്രമേ പാലിക്കുന്നുള്ളൂ എന്നും പ്രസ്തുത റോഡ് മണ്‍റോഡ് ആണെന്നും റോഡിന്റെ വീതി 3.2 മീറ്റര്‍ ആണെന്നും ആയത് പ്രൈവറ്റ് റോഡ് ആയി ആണ് പ്ലാനില്‍ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഒന്നില്‍ കൂടുതല്‍ പ്ലോട്ടിലേക്കുള്ള access ആയതിനാല്‍ കെ.പി.ബി.ആര് ചട്ടം 2(dd)പ്രകാരം പൊതുവഴിയായി കണക്കാക്കാവുന്നതാണെന്നും കെ.പി.ബി.ആര് ചട്ടം 75(2)(i) പ്രകാരം പുതുതായി നിര്‍മ്മിക്കുന്ന കിണറിന് പൊതുവഴിയില്‍ നിന്നും രണ്ട് മീറ്റര്‍ ദൂര പരിധി പാലിക്കേണ്ടതിനാല്‍ ആയത് ഇവിടെ പാലിക്കാത്തതിനാല്‍ നിര്‍മ്മാണം ക്രമവത്കരിച്ചു നല്കാന് സാധിക്കുന്നതല്ലായെന്നും പണി പൂര്ത്തീ കരിച്ചിട്ടുള്ള കെട്ടിടം പ്ലോട്ട് അതിരില്‍ നിന്നും നിയമപ്രകാരമുള്ള ദൂരപരിധി പാലിച്ചിട്ടുള്ളതായും അപേക്ഷകന് A3/BA/35008/19 dtd 15/02/2019 പ്രകാരം ഗ്രാമപഞ്ചായത്തില്‍ നിന്നും ഈ കെട്ടിട നിര്‍മ്മാണത്തിന് അനുമതി വാങ്ങിയിട്ടുള്ളതാണ് എന്നും പെര്‍മിറ്റിന്റെ കാലാവധി 14/02/2022 ല്‍ അവസാനിച്ചിട്ടുള്ളതാണ് എന്നും പെര്മിമറ്റിനോടൊപ്പം അനുവദിച്ചിട്ടുള്ള പ്ലാനില്‍ കിണര്‍ ഉള്പ്പെട്ടിരുന്നില്ലായെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരിയുടെ അമ്മ സരസു സമിതി മുന്‍പാകെ ഹാജറായിരുന്നു. ദീപാമോള്‍ സ്ഥലം വാങ്ങുമ്പോള്‍ തന്നെ ടി സ്ഥലത്ത് ഒരു ചെറിയ കിണര്‍/കുളം ഉണ്ടായിരുന്നു എന്നാണ് സമിതി മുന്‍പാകെ മൊഴി നല്‍കിയിട്ടുള്ളത്. ആധാരം പരിശോധിച്ചതില്‍ ആധാരത്തില്‍ പഴയ കിണറിനെക്കുറിച്ച് പരാമര്‍ശം ഇല്ലാത്തതാണ്. മേല്‍ സാഹചര്യത്തില്‍ സമിതിയുടെ അടുത്ത സിറ്റിംഗിന് മുന്‍പായി ടി സ്ഥലം സമിതി അംഗങ്ങള്‍ നേരിട്ട് പരിശോധിക്കുന്നതിനും അടുത്ത സിറ്റിംഗില്‍ അന്തിമ തീരുമാനം എടുക്കുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു .
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 7
Updated on 2023-08-05 14:31:47
27/07/2023ല്‍ സമിതി അംഗങ്ങള്‍ സ്ഥല പരിശോധന നടത്തിയിട്ടുള്ളതാണ്. പരാതിക്കാരിയുടെ കെട്ടിടത്തിന്റെ മുന്‍ ഭാഗത്ത് കൂടി മറ്റു പ്ലോട്ടുകളിലേക്ക് പോകുന്നതിന് മണ് റോഡ് ഉണ്ട്. കെട്ടിടത്തിന്റെ മതിലില്‍ നിന്നും റോഡിനുള്ള വീതി 3.35 മീറ്ററും മതിലും കിണറും ആയിട്ടുള്ള അകലം 75 സെന്റിമീറ്ററും മതിലിന്റെ കനം 10 സെന്റിമീറ്ററും ആണ് . പരാതിക്കാരിയുടെ സ്ഥലത്ത് നേരത്തെ കിണര്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് പരാതിക്കാരിയുടെ സ്ഥലവുമായി അതിരു പങ്കിടുന്ന ശ്രീ ബാബു കണിയാംകുടിയില്‍ വീട്ടുനമ്പര്‍ 9/326 എന്നയാളുമായി സംസാരിച്ചതില്‍ ടിയാന് 14 വര്‍ഷമായി ഇവിടെ താമസിക്കുന്ന ആള് ആണെന്നും പരാതിക്കാരി വാങ്ങിയിട്ടുള്ള സ്ഥലം കൊട്ടാരത്തില്‍ ദിലീപ്, ഉണ്ണി എന്നിവരുടെ (വിളിപ്പേര്) കുടുംബ വിഹിതം ആയിരുന്ന സ്ഥലത്തില്‍ ഉള്‍പ്പെട്ടിരുന്നതാണ് എന്നും, ഇപ്പോള്‍ കിണര്‍ കുഴിച്ച ഭാഗത്ത് ഒരു ചെറിയ കിണര്‍ /കുഴി ഉണ്ടായിരുന്നുയെന്നും എന്നാല്‍ ആയതിന്റെ അടിഭാഗം പാറ ആയതിനാല്‍ ഇവര്‍ക്ക് ആവശ്യത്തിന് വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് തന്റെ കിണറ്റില്‍ നിന്നും മോട്ടര്‍ വച്ച് അവിടെ താമസിച്ചിരുന്നവര്‍ വെള്ളം എടുക്കുകയാണ് ഉണ്ടായിരുന്നത് എന്നും വാക്കാല്‍ മൊഴി നല്കിയിട്ടുള്ളതാണ്. പരാതിക്കാരിക്ക് സ്ഥലം എഴുതി നല്‍കിയിട്ടുള്ള കാര്‍ത്തികവീട്ടില്‍ (കൊട്ടാരത്തില്‍) പ്രദീപ്കുമാര്‍ എന്നയാളുടെ കൈവശത്തില്‍ കുമാരമംഗലം വില്ലേജില്‍ വെങ്ങല്ലൂര്‍ കരയില്‍ ബ്ലോക്ക് നമ്പര്‍ 9ല്‍ റീ സര്‍വ്വേ നമ്പര്‍ 284/4/1 ല്‍പ്പെട്ട 59 ആര് 51 സ്ക്വയര്‍മീറ്റര്‍ (146.98 സെന്റ്) സ്ഥലത്തില്‍ നിന്നുമാണ് പരാതിക്കാരിക്ക് 4 ആര് 5 സ്ക്വയര്‍ മീറ്റര്‍ സ്ഥലം നല്‍കിയിട്ടുള്ളത് എന്ന് ബോധ്യമായിട്ടുണ്ട് . പരാതിക്കാരിയുടെ സ്ഥലത്തിന്റെ / കെട്ടിടത്തിന്റെ മുന്‍വശത്ത് കൂടി പോകുന്ന റോഡ് മറ്റു ആളുകളും ഉപയോഗിക്കുന്നതായും ബോധ്യപ്പെട്ടിട്ടുണ്ട്. മേല്‍ സഹാചര്യത്തില്‍ കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍ 2019 ലെ താഴെപ്പറയുന്ന ചട്ടങ്ങള്‍ ആണ് ഇവിടെ ബാധകമായിട്ടുള്ളത് . Rule 2 (dd) Street means a private or a public path giving access to more than one plot or building. Rule 75 2 (1) (wells) the set back from any street shall be as that required for a building. Rule 23 (2) –Table 3. Minimum distance between plot boundary abutting the street and building other than a compound wall or fence or outdoor display structure shall be provided as in Table 3 that is other unnotified roads with width less than 6 meter, 2 meter needed. മേല്‍ സാഹചര്യത്തില്‍ ടി കിണറിന് പൊതുവഴിയില്‍ നിന്നും 2 മീറ്റര്‍ അകലം പാലിക്കേണ്ടതായിട്ടുണ്ട്. വീട് നിര്‍മ്മിക്കുന്നത് വേണ്ടി കുമാരമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്നും A3/BA/35008/19, 15/12/2019 ല്‍ നല്കിയ പെര്‍മിറ്റ് പ്ലാനില്‍ കിണര്‍ ഉണ്ടായിരുന്നില്ല . 14/12/2022 ല്‍ പെര്‍മിറ്റിന്റെ കാലാവധി തീരുകയും തുടര്‍ന്ന് പുതുക്കാതെ വരികയും പിന്നീട് കെട്ടിടം പൂര്‍ത്തീകരിക്കുകയും ആണ് ഉണ്ടായിട്ടുള്ളത് . പരാതിക്കാരി കിണര്‍ കുത്തിയ സ്ഥാനത്ത് ഒരു കിണര്‍/കുഴി ഉണ്ടായിരുന്നതായി അയല്‍വാസി മൊഴി നല്‍കിയിട്ടുള്ള സാഹചര്യത്തിലും 10 സെന്റ് മാത്രമുള്ള സ്ഥലത്ത് കെട്ടിട നിര്‍മ്മാണവും കിണര്‍ നിര്‍മ്മാണവും പൂര്ത്തീകരിച്ചിട്ടുള്ളതിനാലും,ടി കിണറില്‍ ധാരാളം വെള്ളം ഉള്ളതിനാലും കിണറിന്റെ സെറ്റ് ബാക്കില്‍ പ്രത്യേക ഇളവ് നല്കി കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതിന് പ്രത്യേക അനുമതിക്കായി പരാതി ജില്ലാ അദാലത്ത് സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 6
Updated on 2023-10-09 15:22:09
കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ 9-ാം വാർഡിൽ കുമാരമംഗലം വില്ലേജിൽ ബ്ലോക്ക് നമ്പർ 9 ൽ റീ സർവ്വേ നമ്പർ 284/4-1-1 ൽ ഉൾപ്പെട്ട 04.05 ആർ. വിസ്തീർണ്ണമുള്ള സ്ഥലത്ത് പണിപൂർത്തീകരിച്ചിട്ടുള്ള 180.59 ച.മീ. വിസ്തീർണ്ണമുള്ള കെട്ടിടം ക്രമവത്കരിക്കുന്നതിനാണ് ശ്രീമതി. ദീപമോൾ പി.ആർ. എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ടി പരാതി സംബന്ധിച്ച് ഉപസമിതിയുടെ റിപ്പോർട്ട് ജില്ലാ സമിതി പരിശോധിച്ചു അപേക്ഷക കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ള പ്ലോട്ടിന്റെ വടക്ക് വശത്തെ അതിരിനോട് ചേർന്ന് വരുന്ന പൊതു വഴിയിൽ നിന്നും 75 സെ.മി. മാത്രം അകലം പാലിച്ചു കൊണ്ട് കിണർ നിർമ്മിച്ചിട്ടുള്ളതിനാൽ KPBR 75 (2),(i) ചട്ടം പാലിച്ചിട്ടില്ല എന്നതിനാൽ കെട്ടിടനിർമ്മാണം ക്രമവത്കരിച്ച് നൽകാൻ കഴിയില്ലെന്നാണ് സെക്രട്ടറി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരാതിക്കാരി സ്ഥലം വാങ്ങുന്നതിന് മുമ്പ് തന്നെ, ഈ സ്ഥലത്ത് ഒരു ചെറിയ കിണർ ഉണ്ടായിരുന്നതായി അയൽവാസികൾ മൊഴി നൽകിയതായി ഉപജില്ലാ അദാലത്ത് സമിതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 10 സെന്റ് മാത്രമുള്ള പ്ലോട്ടിൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളതും ടി കിണറിൽ ധാരളം വെള്ളം ഉള്ളതായും ഉപസമിതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 14 വർഷം മുമ്പ് ടി സ്ഥലത്ത് കിണർ ഉള്ളതായും , ഇത് കുടിവെള്ള സ്രോതസ്സായി ഉപയോഗിച്ച് വരുന്നത് കൊണ്ടും, ടി കിണറിൽ ധാരളം വെള്ളം ഉള്ളതിനാലും ടി സ്ഥലത്ത് പൂർത്തീകരിച്ചിട്ടുള്ള കെട്ടിടം കെട്ടിടനിർമ്മാണ ചട്ടങ്ങൾക്ക് വിധേയമായി നിർമ്മിച്ചിട്ടുള്ളതിനാലും ടി കിണറിന്റെ സെറ്റ് ബാക്കിൽ പ്രത്യേകം ഇളവ് അനുവദിച്ച് താഴെ പറയുന്ന നിബന്ധനയ്ക്ക് വിധേയമായി കെട്ടിട നമ്പർ നൽകുന്നതിന് ജില്ലാതല അദാലത്ത് സമിതി ഐക്യകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു. നിബന്ധനകൾ 1, ടി കിണർ പൊതുവഴിയോട് ചേർന്ന് നിൽക്കുന്നത് കൊണ്ട് കിണർ സ്ഥിതി ചെയ്യുന്ന ഭാഗത്തെ അതിർത്തിയിൽ സംരക്ഷണ ഭിത്തിയായി 5 അടി ഉയരത്തിൽ മതിൽ നിർമ്മിക്കേണ്ടതും കിണറിന് മേൽമൂടി സ്ഥാപിക്കേണ്ടതുമാണ്.
Final Advice Verification made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 8
Updated on 2023-11-01 16:19:54
ജില്ലാ അദാലത്ത് സമിതിയുടെ നിബന്ധനകൾ പാലിച്ച് അപേക്ഷ പുനഃസമർപ്പിക്കുവാൻ അപേക്ഷകയ്ക്ക് 16.10.2023 തീയതിയിൽ രജിസ്ട്രേഡ് താപാൽ മുഖേന അറിയിപ്പ് നൽകിയിട്ടുള്ളതായി സെക്രട്ടറി അറിയിച്ചിട്ടുള്ളതാണ്. നാളിതുവരെ ഇത് വരെ അപേക്ഷ പുനഃസമർപ്പിച്ചിട്ടിലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.