LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
FOR MANAGER MUZHAPPILANGAD WEST LP SCHOOL P O EDAKKAD KANNUR 670663
Brief Description on Grievance:
2018ല്‍ മുഴപ്പിലങ്ങാട് വെസ്റ്റ് എല്‍ പി സ്കൂളിന്റെ മേല്‍ക്കൂര മാറ്റിപ്പണിയുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.അപേക്ഷയുടെ അടിസ്ഥാനത്തില്‍ CRZ ക്ലിയര്‍ന്‍സ് ലഭിച്ചിരിക്കുന്നത് 110.90 ചതുരശ്ര മീറ്ററാണ്.അസിസ്റ്റന്റ് എന്ഞ്ചിനീയര് ഓവര്‍സീയര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ല എന്നും അറിയിച്ചിട്ടുണ്ട്.കെട്ടിടം റെഖുലറൈസ് ചെയ്യുന്നതിന് വേണ്ടി പ്ലാന്‍ അനുബന്ധരേഖകള്‍ സമര്‍പ്പിക്കാന്‍ 15 ദിവസത്തെ സാവകാശം തന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. CRZ ക്ലിയര്‍ന്‍സ് ലഭിച്ചിട്ടുള്ള 110.90 ചതുരശ്ര മീറ്റര്‍ അളവിലാണ് കെട്ടിടം പണിഞ്ഞത് നിര്‍മ്മാണം നടത്തിയ കെട്ടിടത്തിന് 2024-25 വര്‍ഷത്തില്‍ ഫിറ്റ്നസ് ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ സാധിച്ചിട്ടില്ല. ഇത് പുനപരിശോധിച്ച് കെട്ടിടപ്രവര്ത്തനയോഗ്യമാക്കി തരാന്‍ അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 32
Updated on 2024-06-28 12:06:24
68/06-2024 DT. 27/06/2024 ( മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ) ഉപജില്ലാ അദാലത്ത് പോർട്ടലിൽ, മാനേജർ മുഴപ്പിലങ്ങാട് വെസ്റ്റ് എൽ. പി സ്കൂൾ, എടക്കാട് (പി.ഒ) എന്നവർ ലഭ്യമാക്കിയ- 2018ൽ മുഴപ്പിലങ്ങാട് വെസ്റ്റ് എൽ.പി സ്കൂളിന്റെ മേൽക്കൂര മാറ്റിപ്പണിയുന്നതിന് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷയുടെ അടിസ്ഥാനത്തിൽ CRZ ക്ലിയറൻസ് ലഭിച്ചിരിക്കുന്നത് 110.90 ച.മീറ്റർ ആണെന്നും നിർമ്മാണം നടത്തിയ കെട്ടിടത്തിന്റെ തറ വിസ്തീർണ്ണം 240.90 ച. മീറ്റർ ആണെന്നും അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ, റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അപേക്ഷ പരിഗണിക്കാൻ കഴിയില്ല എന്നും അറിയിച്ചിട്ടുണ്ട്. കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് വേണ്ടി പ്ലാൻ അനുബന്ധ രേഖകൾ സമർപ്പിക്കാൻ 15 ദിവസത്തെ സാവകാശം തന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ സമയബന്ധിതമായി സമർപ്പിക്കാൻ കഴിഞ്ഞില്ല. CRZ ക്ലിയറൻസ് ലഭിച്ചിട്ടുള്ള 110.90 ച. മീ. അളവിൽ തന്നെയാണ് കെട്ടിടം പണിതത്. നിർമ്മാണം നടത്തിയ കെട്ടിടത്തിന് 2024-25 വർഷത്തിൽ ഫിറ്റ്നസ് ലഭിക്കാത്തതിനാൽ പ്രവർത്തന യോഗ്യമാക്കാൻ സാധിച്ചിട്ടില്ല ഇത് പുന:പരിശോധിച്ചു കെട്ടിടം പ്രവർത്തന യോഗ്യമാക്കി തരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന അപേക്ഷ അദാലത്ത് സമിതി പരിശോധിക്കുകയും, അപേക്ഷകനെയും, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, സീനിയർ ക്ലാര്‍ക്ക് എന്നിവരേയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു 1. ശ്രീമതി തിരുമംഗലത്ത് പുതിയാണ്ടി രതീദേവി എന്നവർ A4 - 90/ 17 പ്രകാരം 110.90 ച.മീ വിസ്തീർണ്ണം വരുന്ന വിദ്യാഭ്യാസ കെട്ടിടത്തിന്റെ ഓട് മേൽക്കൂര മാറ്റി കോൺക്രീറ്റ് മേൽക്കൂര ആക്കുന്നതിനായി സമർപ്പിച്ച അപേക്ഷ CRZ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ CRZ അനുമതിക്കായി 10/02/17 ന് KCZMA ക്ക് അയച്ചിട്ടുള്ളതായി കാണുന്നു. 2. ആയതിനുശേഷം 18/05/2018 ലെ 3713/A2/2017/KCZMA പ്രകാരം 110.90 ച.മീ പ്ലിന്ത് ഏരിയയിൽ 4.30 മീറ്റർ ഉയരത്തിലുള്ള വിദ്യാഭ്യാസ കെട്ടിടത്തിന് മേൽക്കൂര മാറ്റുന്നതിന് നിബന്ധനകളോടെ KCZMA അനുവാദം നൽകിയതായി കാണുന്നു. 3. KCZMA അനുവാദം ലഭിച്ചതിനുശേഷം 03/12/2018 ന് A4- 90/17 പ്രകാരം ,CRZ അനുമതി നൽകിയത് 110.90 ച.മീ. നാണെന്നും സൈറ്റ് പരിശോധനയിൽ നിർമ്മാണം നടത്തിയ കെട്ടിടത്തിന്റെ വിസ്തീർണ്ണം 245.98 ച.മീ. ആണെന്നും ആയതിനാൽ താങ്കളുടെ അപേക്ഷ പരിഗണിക്കാൻ സാധിക്കുകയില്ല എന്നും കൂടാതെ നിർമ്മാണം നടത്തിയ കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് CRZ ക്ലിയറൻസ് ആവശ്യമാണെന്നും ആയതിനാവശ്യമായ പ്ലാൻ മറ്റ് അനുബന്ധ രേഖകൾ എന്നിവ 15 ദിവസത്തിനകം സമർപ്പിക്കേണ്ടതാണെന്നും കാണിച്ചു സെക്രട്ടറി അപേക്ഷകന് നോട്ടീസ് അയച്ചതായി കാണുന്നു 4. പരാതി കക്ഷി , അദാലത്തിൽ സമർപ്പിച്ച അപേക്ഷയിലും നേരിൽകേട്ട സമയത്തും CRZ ക്ലിയറൻസ് ലഭിച്ചിട്ടുള്ള 110.90 ച.മീ. അളവിൽ തന്നെയാണ് മേൽക്കൂര മാറ്റം നടത്തിയിട്ടുള്ളത് എന്നാണ് അറിയിച്ചിട്ടുള്ളത്. 5. ഫയൽ പരിശോധിച്ചതിൽ നിന്നും മൊത്തം കെട്ടിടങ്ങളുടെ വിസ്തീർണമാണ് 245.98 ച.മീ. എന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു.ആയതിൽ മേൽക്കൂര മാറ്റം ആവശ്യമായ കെട്ടിടത്തിന്റെ വിസ്തീർണ്ണം 110.90 ച.മീ ആണെന്നും രേഖപ്പെടുത്തിയതായി കാണുന്നു. 6. നേരിൽ കേട്ട സമയത്ത് മൊത്തം കെട്ടിടങ്ങളുടെ വിസ്തീർണ്ണമാണ് 245.98 ച.മീ എന്ന് അസിസ്റ്റന്റ് എൻജിനീയറും അറിയിച്ചിട്ടുണ്ട് മേൽ വസ്തുതകളിൽ നിന്നും സെക്രട്ടറി KCZMA ക്ക് സമർപ്പിക്കുകയും ആയത് പ്രകാരം അനുമതി ലഭിക്കുകയും ചെയ്തത് പ്രകാരമുള്ള മേൽ അപേക്ഷയിൽ ചട്ടപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ച് ഫിറ്റ്നസ് നൽകുവാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ട് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 33
Updated on 2024-07-05 10:57:58
Implemented(secretary,s letter attached )