LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
LECTURER DIET THODUPUZHA
Brief Description on Grievance:
ജില്ലാ ടൌണ്‍ പ്ലാനറുടെ അനുമതി കൂടാതെ പ്ലോട്ട് വിഭജനം നടത്തിയ 0.5 ഹെക്ടറില്‍ കൂടുതല്‍ വിസ്തീര്‍ണമുളള ഭൂമിയില്‍ നിന്നും തിരിച്ച 7.29 ആർ വസ്തുവാണെന്ന കാരണത്താല്‍ 4/5/2024 തീയതിയിലെ ഞങ്ങളുടെ പെർമിറ്റ് അപേക്ഷ പരിഗണിക്കുന്നില്ല. ഈ വസ്തുവിനോട് ചേർന്നുളളതും ഞങ്ങള്‍ വസ്തു വാങ്ങിയ അതേ ആളുകളോട് അന്നേ ദിവസം തന്നെ വസ്തു വാങ്ങിയ മറ്റൊരാള്‍ക്ക് 11/3/2024 ലെ അപേക്ഷ പ്രകാരം പെർമിറ്റ് അനുവദിച്ചിരിക്കുന്നു. 11/3/2024 ലെ പെർമിറ്റ് അപേക്ഷക്ക് ബാധകമാകാതിരുന്ന ഏത് നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുന്നത്.
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 31
Updated on 2024-06-18 10:31:44
ഇടുക്കി ഉപജില്ലാ അദാലത്ത് സമിതി ഒന്ന് – 15/06/2024 20/06/2024 രാവിലെ 10.00മണിക്ക് പഞ്ചായത്തിലെ രേഖകള്‍ പരിശോധിക്കുന്നതിനും തുടര്‍ന്ന് സ്ഥലപരിശോധന നടത്തുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 32
Updated on 2024-06-27 16:52:27
ഉപ ജില്ലാ അദാലത്ത് സമിതി ഒന്നിന്റെ 27/06/2024ലെ യോഗതീരുമാനം രേഖകളുടെ പരിശോധന Document No. 349/2024 dtd 15/02/2024 സെലീനാമ്മ ജോസഫ്, അലക്സാണ്ടര്‍ ഫിലിപ്പ്, ജോസഫ് കെ. ഫിലിപ്പ്, ജേക്കബ് ഫിലിപ്പ് എന്നയാള്‍ക്ക് വേണ്ടി മുക്ത്യാര്‍ എന്ന നിലയില്‍ ജോസഫ് കെ. ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് കൈവശമുള്ള 86.63 ആര് സ്ഥലത്തുനിന്നും 4.86 ആര് സ്ഥലം സോണിയ ജോസഫിനും Document No. 350/2024 dtd 15/02/2024 മേല്‍ പറഞ്ഞ കക്ഷികള്‍ ചേര്‍ന്ന് ടി സ്ഥലത്ത് (86.63 ആര്) നിന്നും 7.29 ആര് സ്ഥലം ജോര്‍ജ്ജ് എബ്രഹാം, ഉഷസ്സ് മരിയ ജോസിനും കൈമാറ്റം ചെയ്തിട്ടുണ്ട്. രണ്ട് ഡോക്യുമെന്റിലും സ്ഥലത്തിന്റെ (86.63 ആര്) നടുവിലൂടെ പോകുന്ന ടാര്‍ റോഡ് (5 മീറ്റര്‍ വീതിയുള്ള) ഉപയോഗിക്കുന്നതിനായി അവകാശം നല്കിയിട്ടുള്ളതുമാണ്. Document No. 960/2024 dtd 29/05/2024 ആയി (A പട്ടിക) സെലീനാമ്മ ജോസഫ് (20.23 ആര്) അലക്സാണ്ടര്‍ ഫിലിപ്പിന് (B പട്ടിക) 18 ആര് ജോസഫ് കെ. ഫിലിപ്പിന് (C പട്ടിക) 5.87ആര് +14.36= 20.23 ആര് ജേക്കബ് ഫിലിപ്പിന് (D പട്ടിക) 6.37 ആര് E പട്ടിക 7.45 ആര് +20m2 നാലുപേര്‍ക്കുമായി ഭാഗ ഉടമ്പടി നടത്തിയിട്ടുള്ളതുമാണ്. സ്ഥല പരിശോധന കരിംങ്കുന്നം പഞ്ചായത്ത് രണ്ടാം വാര്‍ഡ്, കരിംങ്കുന്നം വില്ലേജ് സര്‍വ്വെ നമ്പര്‍ 162/1, പ്ലാന്റെഷന്‍ -അഴകം പാറ റോഡിന്റെ (PWD റോഡ്) സൈഡില്‍ ആണ് ടി സ്ഥലം സ്ഥിതി ചെയ്യുന്നത്. ടി റോഡില്‍ നിന്നും 5.00 മീറ്റര്‍ വീതിയുള്ള വഴി സ്ഥലത്തിന്റെ നടുവിലൂടെ ടാര്‍ ചെയ്ത് എല്ലാ പ്ലോട്ടിലേക്കും ആക്സസ്സ് നല്‍കിയിട്ടുണ്ട്. പ്ലാന്റെഷന്‍ -അഴകം പാറ റോഡില്‍ നിന്നും കയറുന്ന ടി ടാര്‍ റോഡിന്റെ ഇടതുവശത്ത് രണ്ടാമത്തെ പ്ലോട്ട് സോണിയയ്ക്കും മൂന്നാമത്തെ പ്ലോട്ട് ആണ് ജോര്‍ജ്ജ് എബ്രഹാമിനും ഉഷസ്സ് മരിയ ജോസിനും നല്‍കിയിരിക്കുന്നത്. ടി രണ്ട് പ്ലോട്ടിലേക്കും കോമ്മണ്‍ റോഡില്‍ നിന്നുമാണ് ആക്സസ്സ് നല്‍കിയിരിക്കുന്നത്. ടി രണ്ട് പ്ലോട്ട് കൂടാതെ ബാക്കിയുള്ള സ്ഥലവും 5 പ്ലോട്ടുകളായി തിരിച്ചിട്ട് ലെവല്‍ ചെയ്തിട്ടുമുണ്ട് (നാലുപേര്‍ക്കുമായി ഭാഗ ഉടമ്പടി പ്രകാരം ചെയ്തത്) സെലീനാമ്മ, അലക്സാണ്ടര്‍, ജോസഫ് കെ ഫിലിപ്പ്, ജേക്കബ് കെ ഫിലിപ്പ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ആകെ 86.63 ആര് സ്ഥലത്തുനിന്നും സോണിയയ്ക്കും ജോര്‍ജ്ജ് എബ്രഹാമിനും ഉഷസ്സ് മരിയ ജോസിനും സ്ഥലം നല്കുമ്പോള് KPBR ചട്ടം 4,6,31 പ്രകാരം പ്ലോട്ട് സബ് ഡിവിഷന് ലേ ഔട്ട് അനുമതി വാങ്ങേണ്ടാതായിരുന്നു. KPBR ചട്ടം 31(10,11) പ്രകാരം 0.5 ഹെക്ടര്‍ ഏരിയ വരെയും 10 യൂണിറ്റിനുമുകളില്‍ പ്ലോട്ട് ഡെവലപ്പ് ചെയ്യണമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കേണ്ടതാണ്. 0.5 ഹെക്ടറില്‍ കൂടുതല്‍ സ്ഥലമോ 2൦ യൂണിറ്റില്‍ കൂടുതലോ ഡെവലപ്പ് ചെയ്യുന്നതിന് ജില്ലാ ടൌണ്‍ പ്ലാനറുടെ അംഗീകാരം ലഭ്യമാക്കേണ്ടതാണ്. ശ്രീമതി സോണിയയ്ക്ക് ടിയാരി വാങ്ങിയ സ്ഥലത്ത് ബില്‍ഡിംഗ് പെര്‍മിറ്റിന് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്കുന്ന സമയത്ത് ടി അപേക്ഷയിന്മേല് സ്ഥല പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഡെവലപ്പ്മെന്റ് പെര്‍മിറ്റ് ലേ ഔട്ട് വാങ്ങണമെന്ന് എഞ്ചിനീയറിംഗ് വിഭാഗം കുറിപ്പെഴുതി സെക്രട്ടറിയ്ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 09/04/2024ല്‍ പ്ലോട്ട് ഉടമസ്ഥര്‍ക്ക് സെക്രട്ടറി കത്ത് നല്കിയിട്ടുള്ളതായി കാണുന്നു. എന്നിട്ടും ആയത് ലഭ്യമാക്കാതെ 12/04/2024ന് സോണിയയ്ക്ക് പെര്‍മിറ്റ് നല്‍കിയതായി കാണുന്നു. രണ്ടാമത്തെ വ്യക്തി പെര്‍മിറ്റിനായി അപേക്ഷ നല്കുമ്പോള് ഡെവലപ്പ്മെന്റ് പെര്‍മിറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ പെര്‍മിറ്റിനായുള്ള അപേക്ഷ നിരസിക്കുകയാണുണ്ടായത്. സോണിയയ്ക്കും ജോര്‍ജ്ജ് എബ്രഹാമിനും ഉഷസ്സ് മരിയ ജോസിനും സ്ഥലം വിറ്റതിനുശേഷം സ്ഥലം വിറ്റ നാലുപേരും കൂടി ഭാഗ ഉടമ്പടി ചെയ്തിട്ടുള്ളതാണ്. ആയതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഓരോരുത്തരുടെയും പേരില്‍ കൈവശത്തിലുള്ള സ്ഥലത്തിന്റെ വിസ്തൃതി ചുവടെ ചേര്‍ക്കുന്നു. സെലീനാമ്മ ജോസഫ് - 20.23 ആര് അലക്സാണ്ടര്‍ ഫിലിപ്പ് - 18.00 ആര് ജോസഫ് കെ. ഫിലിപ്പ് - (5.87+14.36) ആര് ജേക്കബ് ഫിലിപ്പ് - 6.37 ആര് 7.45+0.20 ചതുരശ്ര മീറ്റര്‍ (നാലുപേര്‍ക്കുമായി) നിലവില്‍ 4 പേര്‍ക്കും ൦.5ഹെക്ടറില്‍ കൂടുതല്‍ സ്ഥലം കൈവശമില്ല എന്നുകാണുന്നു. നിലവിലുള്ള ഉടമസ്ഥര്‍ ആരെങ്കിലും തങ്ങളുടെ സ്ഥലം 10 യൂണിറ്റില്‍ കൂടുതല്‍ ഡിവിഷന് ചെയ്യുന്നുവെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി ലേ ഔട്ട് അനുമതി നല്‍കേണ്ടതാണ്. സോണിയയ്ക്കും, ജോര്‍ജ്ജ് എബ്രഹാമിനും ഉഷസ്സ് മരിയ ജോസിനും നല്കിയ ശേഷം (പിന്തുടര്ച്ചാവകാശ പ്രകാരം) ശേഷിക്കുന്ന സ്ഥലം ടി നാലുപേര്‍ക്കും കൂടി ഭാഗ ഉടമ്പടി ചെയ്തിട്ടുള്ളതിന് പ്ലോട്ട് സബ് ഡിവിഷന് ലേ ഔട്ട് അനുമതി ആവശ്യമില്ല. KPBR ചട്ടം 2 (ae) പ്ലോട്ട് തിരിച്ചിട്ടുള്ള സ്ഥലത്തുനിന്നും ആദ്യ പെര്‍മിറ്റ് (സോണിയയ്ക്ക്) നല്‍കുന്നതിന് മുന്‍പായി സ്ഥല സന്ദര്‍ശനം നടത്തി എഞ്ചിനീയറിംഗ് സെക്ഷന്‍ ലേ ഔട്ട് പെര്‍മിറ്റ് ലഭ്യമാക്കണമെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും 09/04/2024ല്‍ പ്ലോട്ട് ഉടമസ്ഥര്‍ക്ക് സെക്രട്ടറി കത്ത് നല്കിയിട്ടുള്ളതായും കാണുന്നു. എന്നിട്ടും ആയത് ലഭ്യമാക്കാതെ, 12/04/2024-ന് സോണിയയ്ക്ക് പെര്‍മിറ്റ് നല്‍കിയതായി കാണുന്നു. ആയത് സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. മേലില്‍ ഇത്തരത്തിലുള്ള അപേക്ഷകളിന്മേല് പ്ലോട്ട് സബ് ഡിവിഷന് ലേ ഔട്ട് ആവശ്യമെന്ന് കാണുകയാണെങ്കില്‍ ആയത് ലഭ്യമാക്കിയിട്ടുമാത്രമേ പെര്‍മിറ്റ് അനുവദിക്കാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശം നല്കുന്നു. തീരുമാനം പരാതിക്കാര്‍ക്ക് സ്ഥലം നല്കിയ സമയത്ത് ഉടമസ്ഥരുടെ കൂട്ടവകാശത്തില്‍ ൦.5 ഹെക്ടറിന് മുകളില്‍ (86.63 ആര്) സ്ഥലമുണ്ടായിരുന്നുവെങ്കിലും പിന്നീട് കൂട്ടായി ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം നാലുപേരുടെ പേരില്‍ ഭാഗപത്രം ചെയ്ത് സ്ഥലത്തിന്റെ വിസ്തൃതി കുറയുകയും എല്ലാവരുടെയും കൈവശത്തിലിരിക്കുന്ന സ്ഥലം ൦.5 ഹെക്ടറില്‍ കുറവ് ആയതിനാലും നിലവിലെ സ്ഥിതി അനുസരിച്ച് ലേ ഔട്ട് അംഗീകാരം ആവശ്യമില്ല എന്ന് കാണുന്നു. ആയതിനാല്‍ പരാതിക്കാരുടെ (ജോര്‍ജ്ജ് എബ്രഹാം ഉഷസ്സ് മരിയ ജോസ് എന്നിവരുടെ) അപേക്ഷ പരിഗണിച്ച്, പരാതിക്കാര്‍ക്ക് അടിയന്തിരമായി ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നതിന് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കി, സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 33
Updated on 2024-07-11 14:41:01