LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തുണ്ടത്തിൽ വീട് തിരുമേനി പി ഓ ചെറുപുഴ കണ്ണൂർ
Brief Description on Grievance:
വീട് നമ്പർ അനുവദിച്ച് കിട്ടുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 31
Updated on 2024-06-15 12:59:36
അജണ്ട- ചെറുപുഴ ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ ജോസഫ് വർഗ്ഗീസ് എന്നവരുടെ പരാതി പരാതിക്കാരനായ ശ്രീ ജോസഫ് വർഗ്ഗീസ് ചെറുപുഴ ഗ്രാമപഞ്ചായത്തിൽ നിന്നും കെട്ടിട നിർമ്മാണാനുമതി നേടുകയും ആയത് 07/03/2024 വരെ നീട്ടി വാങ്ങുകയും ചെയ്തിട്ടുള്ളതാണ്. 25/08/2023 തീയ്യതിയിൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് ഒക്കുപൻസി ലഭിക്കുന്നതിനും കെട്ടിടനമ്പർ അനുവദിച്ച് കിട്ടുന്നതിനുമായി ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുള്ളതുമാണ്. പെർമിറ്റിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ വിസ്തൃതിയിൽ കെട്ടിട നിർമ്മാണം നടത്തിയിട്ടുണ്ട്. ആയത് റഗുലറൈസ് ചെയ്യുന്നതിന് അധിക നിർമ്മിതിക്ക് ഫീ ഈടാക്കുന്നതിന് പകരം മുഴുവൻ കെട്ടിടത്തിനും റഗുലറൈസേഷൻ ഫീ അടക്കുന്നതിന് ആവശ്യപ്പെടുന്നു എന്നും എന്നാൽ അധികനിർമ്മിതിക്ക് മാത്രം റഗുലറൈസേഷൻ ഫീ ഒടുക്കുന്നതിന് മാത്രമേ സർക്കാർ ഉത്തരവ് പ്രകാരം തനിക്ക് ബാധ്യതയുള്ളൂ എന്നതിനാൽ മുഴുവൻ കെട്ടിടത്തിനും ക്രമവത്ക്കരണ ഫീസ് ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കി തരണമെന്നതുമാണ് പരാതിക്കാരന്റെ ആവശ്യം. ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ ഫയൽ, ILGMS ൽ ലഭ്യമായ ഫയൽ കുറിപ്പ് എന്നിവ അദാലത്ത് പരിശോധിച്ചു. ആയത് പ്രകാരം അപേക്ഷകൻ 25.08.2023 തീയ്യതിയിൽ അപേക്ഷ, പൂർത്തീകരണ പ്ലാൻ , പൂർത്തീകരണ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ സമർപ്പിച്ചിട്ടുള്ളതാണ്. അധിക നിർമ്മിതി അതായത് പെർമിറ്റിൽ അനുവദിച്ച 198.50 m2 ന് പകരം 230.04 m2 കെട്ടിടം നിർമ്മിച്ചിട്ടുള്ളതിനാൽ ക്രമവൽക്കരിക്കുന്നതിന് ഓവർസിയർ 13.09.2023ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത് . 22.01.24 തീയ്യതി വരെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഫയൽ വിവിധ സെക്ഷനുകളിലേക്ക് കൈമാറിയതായി കാണുന്നു. 22.01.24 തീയ്യതിയിലാണ് ക്രമവൽക്കരണം സംബന്ധിച്ച അപേക്ഷ നൽകുന്നതിന് അപേക്ഷകന് വിവരം അറിയിച്ചിട്ടുള്ളത്. എന്നാൽ 29.01.24 തീയ്യതിയിൽ ഫയൽ നിരസിച്ച് തീർപ്പാക്കിയതായും കാണുന്നു. അപേക്ഷ ഏഡ് ചെയ്യുന്നതിനായി 27.02.24 തീയ്യതിയിൽ ഫയൽ റീ ഓപ്പൺ ചെയ്തിട്ടുണ്ട്. തുടർന്ന് 04.03.24 വരെ പ്രത്യേകിച്ച് നോട്ടൊന്നും രേഖപ്പെടുത്താതെ വിവിധ സെക്ഷനുകളിലേക്ക് ഫയൽ കൈമാറ്റം നടത്തിയതായും കാണുന്നു. 12.03.24 തീയ്യതിയിൽ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് ചെയ്യുന്നതിനായി അസിസ്റ്റന്റ് എഞ്ചിനീയർക്ക് നല്കിയെങ്കിലും 13.09.23 ന് റിപ്പോർട്ട് നൽകിയിട്ടുണ്ട് എന്ന് രേഖപ്പെടുത്തി ഫയൽ മടക്കി നൽകുകയാണ് ചെയ്തിട്ടുള്ളത്. തുടർന്ന് പ്രസ്തുത ഫയൽ പാർക്ക് ചെയ്തിട്ടുള്ളതായി കാണുന്നു. 13.06.24 തീയ്യതിയിൽ ഈ ഫയൽ KPBR 2019 നിബന്ധനകൾ പാലിക്കുന്നുണ്ടോ, GO(Rt)No.588/2024/LSGD, Dt 13/03/24 , LSGD/PD/5059-2024-TCPB2 Dtd 22/02/24 എന്നിവ പ്രകാരം അധിക വിസ്തീർണ്ണം മാത്രം ക്രമവൽക്കരിച്ച് ഒക്കുപ്പെൻസി അനുവദിക്കാവുന്നതാണോ എന്ന് റിപ്പോർട്ട് ചെയ്യുന്നതിന് അസി.എഞ്ചീനീയർക്ക് ഫയൽ നൽകിയതായും കാണുന്നു. വിശകലനം:- മേൽ വസ്തുതകൾ പരിശോധിച്ചതിൽ ഫയൽ തീരുമാനം കൈക്കൊള്ളാതെ അനാവശ്യമായി കാലതാമസം വരുത്തിയതായി കാണാവുന്നതാണ്. ഫയലിന്റെ തുടക്കം മുതൽ അനാവശ്യമായി ഫയലുകൾ ജീവനക്കാർക്ക് നൽകുകയും വ്യക്തമായ കുറിപുകൾ രേഖപ്പെടുത്താതെ ഫയൽ തിരികെ അയക്കുന്നതുമായ അനഭിലഷണീയമായ പ്രവണത കാണാവുന്നതാണ്. ബന്ധപ്പെട്ട പരാതിക്കാരൻ ,അസി.എഞ്ചിനീയർ,സെക്ഷൻ ക്ലർക്ക് എന്നിവർ പറഞ്ഞതിൽ നിന്നും മനസ്സിലാക്കുന്നത് മുഴുവൻ കെട്ടിടത്തിനും ക്രമവൽക്കരണ ഫീസ് ഈടാക്കേണ്ടതുണ്ടോ എന്നതിലുള്ള അവ്യക്തതയും ആശങ്കയുമാണ് യഥാസമയം അപേക്ഷകന് സേവനം ലഭ്യമാക്കുന്നതിൽ വീഴ്ച ഉണ്ടാകാൻ കാരണം എന്നാണ്. തീരുമാനം:- 13.03.2024 ലെ GO(Rt) No.588/2024/LSGD സർക്കാർ ഉത്തരവ് പ്രകാരം “ഒക്കുപ്പൻസി (ഉപയോഗ ഗണം) മാറാതെ എന്നാൽ വിസ്തൃതിയിൽ വർധനവ് വരുത്തി മാത്രം നിർമ്മിച്ച നിർമ്മാണങ്ങളിൽ കംപ്ലീഷൻ (നമ്പറിംഗ്) സമയത്ത് വർധനവ് വരുത്തിയ ഭാഗത്തിന് മാത്രം ചട്ടം 92 പ്രകാരം പുതിയ നിരക്കിൽ Compounding(ക്രമവൽക്കരണ) ഫീസ് ബാധകമാക്കേണ്ടതാണ് .എന്നാൽ ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബ് നിശ്ചയിക്കുന്നതിന് കെട്ടിടത്തിന്റെ ആകെ വിസ്തൃതി കണക്കിലെടുക്കേണ്ടതുണ്ട്.” എന്ന് വ്യക്തത വരുത്തിയിട്ടുള്ളതാണ്. ആയതിനാൽ ശ്രീ ജോസഫ് വർഗ്ഗീസിന്റെ അപേക്ഷയിൽ 13..03.24 ലെ GO(Rt) No.588/2024/LSGD സർക്കാർ ഉത്തരവ് പ്രകാരം 7 ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് സെക്രട്ടറി ചെറുപുഴ ഗ്രാമപഞ്ചായത്തിനോട് നിർദേശിച്ചു. [തുടർ നടപടി-സെക്രട്ടറി ,ചെറുപുഴ ഗ്രാമപഞ്ചായത്ത്]
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 32
Updated on 2024-06-28 11:14:45
report attached