LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kochupurackal house Market road Meenangadi P.O
Brief Description on Grievance:
To, The Joint Director LSGD, Civil Station Kalpetta Dear sir, Towards obtaining building number of the house constructed under the ownership of the applicant and her son Lt Ananth Sivan, an application was registered with Meenangadi Grama Panchayath on 29 Apr 24. Following this inspection of the property was undertaken by officials from Grama Panchayath. Concurrently, the applicant received a letter on 06 May 24 stating the following points, which was to be ensured before obtaining building number:- 1. Solar assisted water heating system to be installed as per rule 78 of KPBR. 2. Suitable provision for waste disposal and segregation to be installed as per rule 79 of KPBR. The applicant post completing the above mentioned requirements stated by Grama Panchayath had re-applied for the building number on 24 May 24. However, the panchayath officials have come up with more requirements to be completed and is mentioned in Meenangadi Grama Panchayth letter number 401004/BABC06/GENERAL/2024/4282/(2) dated 07 Jun 24, which is contradictory to the letter sent to the applicant on 06 May 24. In view of the above, it is requested that post examining the letters mentioned in the adalat request, building number may be allocated to the applicant at the earliest. yours faithfully, Mrs Sanuja K S Lt Ananth Sivan
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 33
Updated on 2024-06-15 10:58:47
1. ശ്രീമതി സനൂജ കെ.എസ്. എന്നവർ BPWND11078000011 നമ്പരായി പെർമനൻറ് അദാലത്തിൽ സമർപ്പിച്ച അപേക്ഷ സംബന്ധിച്ച് പരാതിക്കാരിയെ കേട്ടു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് എഞ്ചിനിയർ എന്നിവർ ഓണ്‍ലൈനായി ഹാജരായി. മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ പരാതിക്കാരിയുടെയും മകൻറെയും ഉടമസ്ഥതയിൽ വീട് നിർമ്മിച്ചുവെന്നും വീട്ട് നമ്പർ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ചതിൽ ന്യൂനതകൾ പരാമർശിച്ചുകൊണ്ട് സെക്രട്ടറിയുടെ കത്ത് ലഭിച്ചുവെന്നും, ആയത് പരിഹരിച്ച് 24.05.2024 ന് വീണ്ടും അപേക്ഷിച്ചുവെങ്കിലും ന്യൂനതകൾ കാണിച്ചുകൊണ്ട് സെക്രട്ടറിയുടെ കത്ത് ലഭിച്ചുവെന്നും, കെട്ടിട നമ്പർ അനുവദിക്കണമെന്നുമാണ് പരാതി. 2. മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച എ3-ബിഎ(248029)/2021 തീയ്യതി 25.10.2021 നമ്പർ പെർമിറ്റ് പ്രകാരം കെട്ടിട നിർമ്മാണം നടത്തി ഒക്യുപ്പൻസിക്ക് നൽകിയ അപേക്ഷയിൽ സോളാർ വാട്ടർ ഹീറ്റിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടില്ല എന്നതിനാൽ ഒക്യുപ്പൻസി അനുവദിച്ചില്ല എന്നും, പൂർണ്ണ തോതിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടുകൊണ്ട് സത്യവാങ്ങ്മൂലം നൽകി എന്നും വീട്ട് നമ്പർ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് BPWND11078000010 നമ്പർ ആയി പെർമനൻറ് അദാലത്ത് ഉപജില്ലാസമിതിയിൽ പരാതിക്കാരി അപേക്ഷ നൽകുകയും, സ്ഥിരം അദാലത്ത് ഉപജില്ലാ സമിതി ടി അപേക്ഷകയെ ഓണ്‍ലൈനായും, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെയും, അസിസ്റ്റൻറ് എഞ്ചിനിയറുടെ ചുമതലയുള്ള ഓവർസിയറെയും നേരിട്ടും കേൾക്കുകയും ചെയ്തിരുന്നു. 3. മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച എ3-ബിഎ(248029)/2021 തീയ്യതി 25.10.2021 നമ്പർ പെർമിറ്റ് പ്രകാരം നിർമ്മാണ അനുമതി നൽകിയ കെട്ടിടത്തിൻറെ നിർമ്മാണം പൂർത്തീകരിച്ച് നൽകിയ അപേക്ഷ പരിശോധിച്ചതിൽ 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം77,78,79 യഥാവിധി പാലിച്ചില്ല എന്നും, ടി കെട്ടിടം 510 ച.മീ. വിസ്തൃതിയിലാണ് നിർമ്മിച്ചതെന്നും, ചട്ടം 77(1) പ്രകാരം 400 ചി.മീ.ൽ കൂടുതലുള്ള ഏകകുടുംബ പാർപ്പിട കെട്ടിടങ്ങളുടെ സംഗതിയിൽ മേൽക്കൂരപ്പുറ സൌരോർജ്ജ പ്രതിഷ്ഠാപനങ്ങൾ ഉണ്ടായിരിക്കേണ്ടതാണെന്നും ഉപചട്ടം 3 പ്രകാരം സെക്രട്ടറി ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് ഉപചട്ടം 1 പരാമർശിക്കുന്ന കെട്ടിടങ്ങൾക്ക് മേൽക്കൂരപ്പുറ സൌരോർജ്ജ പ്രതിഷ്ഠാപനങ്ങളുടെ സ്ഥാപിക്കൽ പൂർത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്നും, ആയതിനാലാണ് ഒക്യുപ്പൻസി അനുവദിക്കാതിരുന്നതെന്നും സെക്രട്ടറി ബോധിപ്പിച്ചു. നിയമപരമായി പൂർത്തിയാക്കി ഒക്യുപ്പൻസിക്ക് അപേക്ഷിക്കുന്ന മുറക്ക് ഒക്യുപ്പൻസി അനുവദിക്കുന്നതിനും, കെട്ടിട നമ്പർ അനുവദിക്കുന്നിതിനും സെക്രട്ടറിയോട് നിർദ്ദേശിച്ചു BPWND11078000010 നമ്പർ പരാതി തീർപ്പാക്കിയിരുന്നു. 4. അപാകത പരിഹരിച്ച് പരാതിക്കാരി അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് സെക്രട്ടറിയും, അസിസ്റ്റൻറ് എഞ്ചിനിയറും സ്ഥല പരിശോധന നടത്തി എന്നും, എന്നാൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 2019 ചട്ടം 77,78,79 യഥാവിധം പാലിച്ചില്ല എന്നും, ആയതിനാലാണ് ഒക്യുപ്പൻസി അനുവദിക്കാതിരുന്നതെന്നും അസിസ്റ്റൻറ് എഞ്ചിനിയറും, സെക്രട്ടറിയും ബോധിപ്പിച്ചു. നിയമപരമായി പൂർത്തിയാക്കി ഒക്യുപ്പൻസിക്ക് അപേക്ഷിക്കുന്ന മുറക്ക് ഒക്യുപ്പൻസി അനുവദിക്കുന്നതിനും, കെട്ടിട നമ്പർ അനുവദിക്കുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു. പെർമനൻറ് അദാലത്ത് ഉപജില്ലാ സമിതിയുടെ തീർപ്പിൽ അപേക്ഷകർക്ക് തൃപ്തികരമല്ലായെങ്കിൽ പെർമനൻറ് അദാലത്ത് ജില്ലാ സമിതിയെ സമീപിക്കാവുന്നതാണ്. BPWND11078000011 നമ്പർ പരാതി തീർപ്പാക്കി.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 34
Updated on 2024-06-15 10:59:11
Citizen Remark
കെട്ടിട നിർമ്മാണ അപേക്ഷകളിൽ കണ്ടെത്തുന്ന നൂനതകൾ പൂർണ്ണമായും ഒറ്റതവണയായി അപേക്ഷകനെ അറിയിക്കുന്നതിന് വ്യത്യസ്ത ന്യൂനതകൾ വെവ്വേെറെ ആയി അറിയിക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിനും 31.10.2022 ന് ബഹു.പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലർ ഉള്ളതാണ്.06.05.2024 ന് ലഭിച്ച എനിക്ക് ലഭിച്ക കത്തിൽ 2 ന്യൂനതകൾ പറഞ്ഞിരുന്നു.ആയത് പരിഹരിച്ച് വീണ്ടും സമർപ്പിച്ചിരുന്നു.എന്നാൽ 2 മത്തെ കത്തിൽ 3 കാര്യങ്ങളാണ് പറയുന്നത്..ഞാൻ അദാലത്തിൽ പറഞ്ഞകാര്യങ്ങൾ ഒന്നും മുഖവിലക്കെടുക്കാതെ മാനസിക സംഘർഷവും അവഹേളനവും ഉണ്ടാക്കുന്നതായിരുന്നു ദയവുണ്ടായി എന്റെ കാര്യങ്ങൾ കേട്ട് വീടിന് നമ്പർ ലഭിക്കുവാൻ തഹായകമായ നടപടികൾ ചെയ്തു തരണമെന്നപേക്ഷിച്ചു കൊള്ളുന്നു.
Interim Advice made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 22
Updated on 2024-07-06 16:38:47
ശ്രീമതി സനൂജ കൊച്ചുപുരയ്ക്കൽ എന്നവരുടെ മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച് A3 BA C248029 തീയതി 25-10-21 നമ്പർ പെർമിറ്റ് പ്രകാരം കെട്ടിട നിർമ്മാണം നടത്തി ഒക്യുപെൻസി ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച പരാതിയിൽ 20-06-24ന് ചേർന്ന ജില്ലാസമിതിയിൽ താഴെപറയും പ്രകാരം തീരുമാനമെടുത്തു. 1. 30-10-2022ലെ RB3/259/2019 നമ്പർ ഗവ.സർക്കുലറിൽ കെട്ടിട നിർമ്മാണ അപേക്ഷകളിൽ കണ്ടെത്തുന്ന അപാകതകൾ പൂർണ്ണമായും ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കുന്നതിനും വെവേറെയായി അറിയിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മേൽ അപേക്ഷയില്‍ KPBR 78, 79 ചട്ട ലംഘനമുണെന്നുകണ്ടെത്തി ആയത് പരിഹരിക്കുന്നതിന് 06-05-2024ന് കത്തു നൽകുകയും, ന്യൂനത പരിഹരിച്ച് അപേക്ഷക 24-05-2024ന് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ആയതിനുശേഷം 07-06-2024ന് KPBR 77,78,79, ചട്ടലംഘനമുണ്ടെന്ന് കാണിച്ച് വീണ്ടും അപേക്ഷകക്ക് കത്ത് നൽകിയതായി കാണുന്നു. ആയതിനാൽ സെക്രട്ടറിയുടെ ഈ പ്രവര്‍ത്തി മേൽ ഉത്തരവ് ലംഘനമായി കാണുന്നു. ആയതിനാൽ മേൽ ഉത്തരവ് ലംഘനത്തിന് സെക്രട്ടറിയുടെ വിശദീകരണം ലഭ്യമാക്കുന്നതിന് സമിതി തീരുമാനിച്ചു. 2. രണ്ട് സബ് ജില്ലാ അദാലത്തിലെ തീരുമാനത്തിലും സെക്രട്ടറിയുടെ റിപ്പോർട്ടിലും മേൽ ചട്ടലംഘനം നിലനിൽക്കന്നതായും എന്നാൽ അപേക്ഷക ചട്ടലംഘനം പരിഹരിച്ചുവെന്ന് പറയുന്ന സാഹചര്യം ഉള്ളതിനാലും പ്രസ്തുത അപേക്ഷ തീര്പ്പാക്കുന്നതിനുമു മ്പെ ജില്ലാസമിതിയിലെ കൺവീനറും ( അസിസ്റ്റന്റ് ഡയറക്ടര്‍) സമിതി അംഗങ്ങളായ എക്സിക്യൂട്ടീവ്, എഞ്ചിനീയർ, ടൗൺ പ്ലാനർ എന്നിവർ സംയുക്തമായി പരിശോധിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 23
Updated on 2024-07-11 15:40:39
ശ്രീമതി.സനുജ.കെ.എസ്, ലഫ്റ്റനൻറ്.അനന്ത് ശിവൻ, കൊച്ചുപുരക്കല്‍ ഹൗസ്, മീനങ്ങാടി, വയനാട് എന്നവര്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കൃഷ്ണഗിരി വില്ലേജിൽ 266/12 സർവ്വെ നമ്പറിൽപ്പെട്ട സ്ഥലത്ത് മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ നിന്നുളള 25.10.2021 തീയ്യതിയിലെ A3-BA(248029)/2021 നമ്പര്‍ കെട്ടിട നിർമ്മാണ അനുമതി പ്രകാരം നിര്മ്മാ ണം പൂര്ത്തീ കരിച്ച കെട്ടിടത്തിന് ഒക്യുപെൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പറും അനുവദിക്കുന്നതിനായി സിറ്റിസണ്‍ അസിസ്റ്റന്റ് പെര്‍മിനന്റ് അദാലത്ത് പോര്‍ട്ട ലിൽ സമര്പ്പി ച്ച പരാതി യോഗം വിശദമായി പരിശോധിക്കുകയും, മീനങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും, പരാതിക്കാരെയും നേരിൽ കേൾക്കുകയും, ജില്ലാതല അദാലത്ത് കമ്മിറ്റിയുടെ 22/06/2024 തീയതിയിലെ യോഗ തീരുമാന പ്രകാരം ജില്ലാ പെർമനൻറ് അദാലത്ത് കമ്മിറ്റി ക ൺവീനർ അസിസ്റ്റന്റ് ഡയറക്ടര്‍, LiD&EW വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍, ജില്ലാ ടൗണ്‍ പ്ലാനർ എന്നിവർ ഉൾപ്പെട്ട ടീം സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കുകയും ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസ് പ്രകാരം പ്രസ്തുത കെട്ടിടത്തന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസ്സമായി കണ്ടെത്തിയ ന്യൂനതകൾ താഴെപറയും പ്രകാരം പരിഹരിക്ക പ്പെട്ടതായി യോഗം വിലയിരുത്തി. 1. KPBR ചട്ടം 77(1)ല്‍ വ്യവസ്ഥ ചെയ്യും പ്രകാരമുളള റൂഫ് ടോപ്പ് സോളാർ എനർജി ഇന്‍സ്റ്റാ ലേഷൻ പ്രസ്തുത കെട്ടിടത്തിന്റെ ആവശ്യത്തിന് പര്യാപ്തമാംവിധം പൂര്ത്തീ കരിച്ചിട്ടുണ്ടെന്ന്. ബോധ്യമായിട്ടുണ്ട്. 2. KPBR ചട്ടം 78(1) ല്‍ വ്യവസ്ഥ ചെയ്യുന്ന സോളാർ വാട്ടർ ഹീറ്റിംഗ് സംവിധാനം പ്രവര്ത്ത്നക്ഷമമായ വിധത്തിൽ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 3. KPBR ചട്ടം 79(3) വ്യവസ്ഥ ചെയ്യുന്ന ജൈവമാലിന്യങ്ങള്‍ കയ്യൊഴിയുന്നതിനുളള സംവിധാനം പ്രസ്തുത കെട്ടിടത്തിന്റെ ആവശ്യത്തിന് പര്യാപ്തമായ വിധത്തിൽ സൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. മേൽ വസ്തുതകൾ പരിഗണിച്ച് അപേക്ഷകര്‍ക്കും , കുടുംബത്തിനും സ്വന്തം താമസത്തിനായി ഉദ്ദേശിച്ചു കൊണ്ടുളളതും A കൈവശ ഗണത്തിൽപ്പെട്ടതുമായ കെട്ടിടത്തിന് ഒക്യൂപ്പന്‍സി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസ്സമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 07/06/2024 തീയ്യതിയിൽ നല്കിയ 4282/2024 നമ്പര്‍ കത്തിൽ പരാമർശിച്ച മുഴുവൻ ന്യൂനതകളും പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ ശ്രീമതി. സനുജ, ലഫ്റ്റനൻറ്.അനന്ത് ശിവൻ, കൊച്ചുപുരക്കല്‍ ഹൗസ്, മീനങ്ങാടി, വയനാട് എന്നവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് ഒക്യൂപന്‍സി സർട്ടിഫിക്കറ്റും കെട്ടിട നമ്പറും അനുവദിക്കുന്നതിന് ഉടൻ തുടർ നടപടികൾ സ്വീകരിക്കുന്നതിന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും അപ്രകാരം പരാതി തീർപ്പാക്കുന്നതിനും തീരുമാനിച്ചു.
Final Advice Verification made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 24
Updated on 2024-08-24 12:14:36