LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kalathilpadi Pampadi po Thiruvilwamala
Brief Description on Grievance:
വീട് നിർമ്മിക്കുന്ന പ്ലോട്ടിലേക്ക് വഴി സൗകര്യ മില്ലാത്തതിനാൽ പെർമിറ്റ് അനുവദിച്ചില്ല
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 30
Updated on 2024-06-07 14:13:39
നീലി കളത്തിൽ പടി ,പാമ്പാടി എന്നവരുടെ പരാതി പരിശോധിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കുന്നതിന് 70 വയസിൽ കൂടുതൽ പ്രായമുള്ള വയോധികയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അപേക്ഷക, കെട്ടിടനിർമ്മാണ പെർമിറ്റിന് തിരുവില്ലാമല പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചെങ്കിലും പ്ലോട്ടിലേക്ക് രേഖ പ്രകാരം (Document പ്രകാരം) വഴിയില്ലാത്തതിനാൽ പെർമിറ്റ് അനുവദിച്ചിട്ടില്ലാത്തതാണെന്ന് പരാതിപ്പെട്ടിട്ടുള്ളതാണ്. അദാലത്ത് സമിതി ഫയൽ പരിശോധിച്ചതിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. കെട്ടിടനിർമ്മാണ ചട്ടം റൂൾ 28 പ്രകാരം AI വിഭാഗത്തിൽ പെടുന്ന 300 ച മി വരെയുള്ള കെട്ടിടങ്ങൾക്ക് പ്രവേശനമാർഗ്ഗം നിഷ്കർഷിക്കുന്നില്ലാത്തതാണ്. മിനിമം ഇല്ല എന്നാണ് ചട്ടത്തിൽ പറയുന്നത്. ചട്ടത്തിൽ നിഷ്കർഷിക്കാതിരുന്നിട്ടും രേഖ പ്രകാരം പ്രവേശന മാർഗ്ഗമില്ല എന്നു പറഞ്ഞ് വയോധികയായ അപേക്ഷകക്ക് ലൈഫ് പദ്ധതിപ്രകാരം വീട് വക്കുന്നതിന് പെർമിറ്റ് നിരസിച്ചിട്ടുള്ളത് ഗുരു തര വീഴ്ചയാണ്. ആയതിനാൽ 7 ദിവസത്തിനകം KPBR നു വിധേയമായി പെർമിറ്റ് അനുവദിച്ച് സെക്രട്ടറി Adalath.lsg.kerala എന്ന വെബ്സൈറ്റിൽ രേഖപ്പെടുത്തേണ്ടതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 31
Updated on 2024-07-11 16:03:20
പരാതി പരിഹരിച്ചതിനാൽ തുടർ നടപടി അവസാനിപ്പിച്ചു