LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കഞ്ചിക്കോട് പാലക്കാട്
Brief Description on Grievance:
ഈ പഞ്ചായത്തിൽ ഇളമ്പച്ചി യിൽ താമസം ബാലൻ എന്ന് ആളിന് 55/14/15 പ്രകാരം കെട്ടിട നിർമ്മാണ പെർമിറ്റ് നൽകി. കെട്ടിടം നിർമ്മിച്ച ശേഷം റെയിൽവേ തടസം പറഞ്ഞു പഞ്ചായത്ത് നമ്പർ അനുവദിച്ചില്ല. എന്നാൽ അകലം സംബന്ധിച്ച് വില്ലേജ് പഞ്ചായത്ത് നേരത്തെ ബോധ്യപെട്ടു റിപ്പോർട്ട് നൽകിയിരുന്നതാണ്.. ഇതിനു പുറമെ 25/7/23നു ഉപജില്ല അതാലത് കമ്മിറ്റി വിഷയം പരിശോധന നടത്തി. ബാലന്റെ കെട്ടിടം റെയിൽവേ അതിരിൽ നിന്ന് 30മീറ്റർ കൂടുതൽ ഉണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട് എന്നിട്ടും പഞ്ചായത്ത് സെക്രട്ടറി നമ്പർ നൽകിയില്ല.. ഈ സാഹചര്യത്തിൽ നീതി തേടി ബഹു മനുഷ്യാ വകാശ കമ്മീഷനെ സമീപിച്ചു... കമ്മീഷൻ 3120/11/6/23 4356/11/6/23 dtd 12/2/24 പ്രകാരം കെട്ടിട നമ്പർ അനുവാദം നൽകി. പഞ്ചായത്തിന് ബോധ്യപെട്ടാൽ എന്ന് അതിൽ ഉള്ളത് കൊണ്ട് ബോധ്യ് പെടണം എന്ന് സെക്രട്ടറി... അതിന് സമയം പിടിക്കുമെന്ന്... ഇവിടെ അധ്ലത്.. മനുഷ്യാ വകാശ കമ്മീഷൻ ഉത്തരവ് പോലും ഈ ഓഫീസർ അവഗണന കാട്ടുന്നു.. നേരത്തെ പഞ്ചായത്ത് ന് അകലം സംബന്ധിച്ച് ബോധ്യ്മുള്ളത് കൊണ്ടാണ് പെർമിറ്റ് പിന്നെ ബിൽഡിംഗ് tax അടക്കം സ്വീകരിച്ചുത്. ഇവിടെ ഈ ഓർഡർ ഉണ്ടായിട്ടും നമ്പർ നൽകുവാൻ പഞ്ചായത്ത് തയ്യാർ ആകുന്നില്ല എങ്കിൽ പഞ്ചായത്ത് ഭാഗത്ത് ഉണ്ടായ വീഴ്ച കൊണ്ട് കെട്ടിടം കെട്ടി സാമ്പത്തിക നഷ്ടം ഉണ്ടായ ബാലൻ എന്ന വായോധിക്ന് നഷ്ട പരിഹാരം ഉദ്യോഗസ്ഥർ നൽകുകയോ അത് അല്ല എങ്കിൽ നമ്പർ നൽകുവാനോ ഉത്തരവ് നൽകുവാൻ അപേക്ഷ.... മനോഹർ ഇരിങ്ങൽ കഞ്ചിക്കോട് പാലക്കാട് 9496363985
Receipt Number Received from Local Body:
Escalated made by KSGD1 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Internal Vigilance Officer
At Meeting No. 30
Updated on 2024-06-10 13:51:01
ബാലൻ.എം.വി ഇളമ്പച്ചി, തൃക്കരിപ്പൂർ എന്ന വ്യക്തിക്ക് സൌത്ത് തൃക്കരിപ്പൂർ വില്ലേജിൽ റിസർവ്വെ നമ്പർ 260/8 എ സ്ഥലത്ത് 175.24 ച.മീ. വിസ്തീർണ്ണമുളള കമേർഷ്യൽ കം റസിഡൻഷ്യൽ പർപ്പസിനുളള കെട്ടിടം നിർമ്മിക്കുന്നതിന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും 23.06.2014ലെ BL.NO.55/2014-15 നമ്പർ പ്രകാരം പെർമിറ്റ് അനുവദിച്ചിരുന്നു. പ്രസ്തുത പെർമിറ്റിന്റെ കാലാവധി 10/7/2017ൽ അവസാനിക്കുകയും 03.07.2018ൽ A4-3570/18 നമ്പർ പ്രകാരം പുതുക്കി നൽകുകയും ചെയ്തിരുന്നു. പെർമിറ്റ് അപേക്ഷയോടൊപ്പം ലൈസൻസ്ഡ് സൂപ്പർവൈസർ തയ്യാറാക്കി സമർപ്പിച്ച സൈറ്റ് പ്ലാനിൽ റെയിൽവെ അതിരിൽ നിന്നും നിർദ്ദിഷ്ട കെട്ടിടത്തിലേക്കുളള അകലമായി രേഖപ്പെടുത്തിയിരിക്കുന്നത് 30.5 മീറ്ററാണ്. കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് കെട്ടിട നമ്പറിന് അപേക്ഷ സമർപ്പിച്ചപ്പോൾ റെയിൽവെ അതിരിൽ നിന്നും 30 മീറ്ററിനുള്ളിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നും റെയിൽവെ എൻ ഒ സി ഇല്ലാതെയുളള നിർമ്മാണം നിർത്തിവെയ്ക്കുന്നതിന് റെയിൽവെ ഡിവിഷണൽ മാനേജർ (വർക്സ്) പാലക്കാടിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുള്ളതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പയ്യന്നൂർ സെക്ഷൻ എഞ്ചിനിയറുടെ റിപ്പോർട്ടിൽ പ്രസ്തുത കെട്ടിടവും റെയിൽവെ അതിരിൽ നിന്നും 13.15 മീറ്റർ ദൂരം മാത്രമെ ഉള്ളൂ വെന്ന് കത്തിൽ സൂചിപ്പിക്കുന്നതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അപേക്ഷകൻ ഹാജരാക്കിയ വില്ലേജ് സ്കെച്ചിൽ (12/06/2019ന് അനുവദിച്ചത്) കെട്ടിടവും റെയിൽവെ അതിരും തമ്മിൽ 152 ലിങ്ക്സ് അകലമുണ്ട്. കെട്ടിട നമ്പർ ലഭിക്കാത്തതിനെ തുടർന്ന് അപേക്ഷകൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും അപേക്ഷകന് നീതി നൽകണമെന്നും അളവുകൾ സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ പഞ്ചായത്തും റെയിൽവെയുമായി ചേർന്ന് പ്രശ്നം ഉടനടി പരിഹരിച്ച് കെട്ടിട നമ്പർ നൽകണമെന്നും ആവശ്യപെട്ടതനുസരിച്ച്, റെയിൽവെ അതിരിൽ നിന്നും നിർമ്മാണ സ്ഥലത്തേക്ക് നിയമാനുസൃതം നിഷ്കർഷിച്ച അകലമുണ്ടെന്ന് ഗ്രാമ പഞ്ചായത്തിന് ബോധ്യപ്പെട്ടാൽ കെട്ടിടത്തിന് അടിയന്തരമായി നമ്പർ നൽകുന്നതിന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണെന്ന് 12.02.2024ന് ഉത്തരവായിട്ടുണ്ട്. ആയത് ഉത്തരവ് കൈപ്പറ്റി 2 മാസത്തിനകം നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ മേൽ റിപ്പോർട്ട് ജില്ലാ അദാലത്ത് കമ്മറ്റിയിലേക്ക് സമർപ്പിക്കുന്നു.
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 21
Updated on 2024-06-25 16:47:41
റെയില്‍വേ സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കിട്ടുന്നതിന് റെയില്‍വേ നിന്നും ഹോസ്ദുര്‍ഗ് താലുക്ക് തഹസില്‍ദാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട് എന്ന് അദാലത്തില്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തില്‍, റെയില്‍വേ ട്രാക്ക് ലൈനിന്റെ അതിര്‍ത്തിയും ആയതിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ അതിര്‍ത്തിയും ഒന്ന് തന്നെ ആയതിനാല്‍ പഞ്ചായത്ത് സെക്രട്ടറിയും, അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥല പരിശോധന നടത്തി ടി അതിര്‍ത്തിയില്‍ നിന്നും വീട്ടിലേക്കുള്ള ദൂരം പരിശോധിച്ച് ആയത് 30 മീറ്റര്‍ ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം കെട്ടിട നമ്പര്‍ അനുവദിക്കേണ്ടതാണ്. പ്രസ്തുത അതിര്‍ത്തി നിര്‍ണ്ണയം 7 ദിവസത്തിനകം പൂര്‍ത്തീകരിക്കേണ്ടതുമാണ് എന്ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി അപേക്ഷ തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു.