LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Murikkanjeri House Edayannoor
Brief Description on Grievance:
ബിൽഡിംഗ് നിർമ്മിക്കുന്നതിന് പ്ലാൻ അംഗീകരിച്ച് നൽകുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 27
Updated on 2024-06-11 15:45:40
തീരുമാനം : 43/2024 ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ ഗ്രൂപ്പ് എഫ് ഗണത്തില്‍പ്പെട്ട കെട്ടിടം നിര്‍മ്മിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പെര്‍മ്മിറ്റ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. മുഹമ്മദ് മുഹമ്മീര്.സി, കൊളോളം, എടയന്നൂര്‍ മുതല്‍ 5 പേര് ഡെപ്യൂട്ടി ഡയരക്ടര്‍ മുഖേന ഉപജില്ലാ അദാലത്ത് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ സമിതി പരിഗണിച്ചു. 1. സെപ്റ്റിക്ക് ടാങ്ക് വേസ്റ്റ്, വേസ്റ്റ്പിറ്റ് എന്നിവയുടെ തൊട്ടടുത്തായി പില്ലര്‍ കാണുന്നുണ്ട്. പില്ലറിന്റെ ഫൗണ്ടേഷന് സെപ്റ്റിക്ക് ടാങ്കിലേക്ക് കടക്കുന്ന തരത്തിലാണ് ഉള്ളത്. ഇത് അനുവദനീയമല്ല. 2. ബേസ്മെന്റ് ഫ്ളോറിലെ മഴവെള്ളം എങ്ങനെയാണ് ഒഴിവാക്കുന്നന്നതെന്നു വ്യക്തമാക്കിയിട്ടില്ല. 3. ഫയര്‍ എസ്കേപ്പിങ്ങ് സ്റ്റെയറിനു കോമണ്‍ ഏരിയയിലേക്ക് പ്രവേശനം ഇല്ലാത്തതിനാലും ഈ സ്റ്റെയറിലൂടെ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പറ്റാത്തതിനാലും സെല്ലാര്‍ ഫ്ളോറില്‍ യാര്‍ഡ് കുറവായതിനാലും ഫയര്‍ സേഫ്റ്റി സംവിധാനവും അതിനാവശ്യമായ സൗകര്യങ്ങളും ലഭിക്കാനിടയില്ല എന്നു കാണുന്നു. ആയതുകൊണ്ട് അഗ്നി സുരക്ഷ വകുപ്പിന്റെ എന്‍.ഒ.സി. ലഭ്യമാക്കേണ്ടതാണ്. 4. സോഫ്റ്റ് വെയറുകളില്‍ അപ്ലോഡ് ചെയ്ത പ്ലാനുകള്‍ പൂര്‍ണ്ണമല്ല. സ്കെയില്‍ പ്രകാരമല്ല എന്നീ 4 അപാകതകള്‍ കാണിച്ചുകൊണ്ട് 02/05/2024 നു അപേക്ഷകന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അപേക്ഷ വിശദമായി പരിശോധിച്ച ഉപജില്ലാ അദാലത്ത് സമിതി ചുവടെ രേഖപ്പെടുത്തിയപ്രകാരം അപാകത പരിഹരിച്ചുകൊണ്ട് അപേക്ഷ പുനസമര്പ്പിക്കാന് ശ്രീ. മുഹമ്മദ് മുഹമ്മീര് മുതല്‍ പേര്‍ക്ക് നിര്‍ദ്ദേശം നല്കി. ആയതു പ്രകാരം സമര്‍പ്പിക്കുന്ന മുറക്ക് പെര്‍മ്മിറ്റ് അനുവദിക്കുന്നതിന് സെക്രട്ടറി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. 1)പില്ലറിന്റെ ഫൗണ്ടേഷന് സെപ്റ്റിക് ടാങ്ക്-വേസ്റ്റ് പിറ്റിലേക്ക് കടക്കുന്നത് ഒഴിവാക്കണം. 2)2019-ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടം 5 (4) പ്രകാരം 1000 ച.മീറ്ററില്‍ കവിയുന്ന കെട്ടിടങ്ങള്‍ക്ക് അഗ്നിരക്ഷാ സേവന വകുപ്പിന്റെ എന്‍.ഒ.സി. നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 695.52 ച.മീറ്ററാണെന്ന് കാണുന്നു. ആയതിനാല്‍ അഗ്നിരക്ഷാ സേവന വകുപ്പിന്റെ എന്‍.ഒ.സി. ആവശ്യമില്ല. അഗ്നിരക്ഷാ കോണിപ്പടികള്ക്ക് ചട്ടം 35(2) പ്രകാരമുള്ള മാനദണ്ഡം ഉറപ്പാക്കണം. 3)സോഫ്റ്റ്വെയറില് അപ്ലോഡ് ചെയ്തിട്ടുള്ള പ്ലാനുകള്‍ പൂര്‍ണ്ണവും നിര്‍ദ്ദിഷ്ട സ്കെയില്‍ പ്രകാരവുമായിരിക്കണം.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 28
Updated on 2024-07-08 14:25:13
permit issued