LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aashinas Kadachira Kannur
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 27
Updated on 2024-06-11 15:41:56
തീരുമാനം : 44/2024 കടമ്പൂര് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് ഡയരക്ടര്‍ മുഖേന ഉപജില്ലാ അദാലത്ത് സമിതി മുമ്പാകെ ശ്രീമതി. അഷിന.സി, കാടാച്ചിറ, കടമ്പൂര് എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. റൂള്‍ 26 ടേബിള്‍ 4 പ്രകാരം ഫ്രണ്ട് സെറ്റ്ബാക്ക് മിനിമം 1.80 മീറ്റര്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ 1.12 മീറ്റര്‍ മാത്രമാണ് ലഭിക്കുന്നത്. ആയത് റൂള്‍ പാലിക്കുന്നില്ല എന്നു കാണിച്ചു13/01/2024 നു സെക്രട്ടറി അപേക്ഷകയായ ശ്രീമതി. ആഷിന.സിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സംശയങ്ങളും വസ്തുതകളും (എഫ്.എ.ക്യു) പേജ് 33 പ്രകാരം മിനിമം 1 മീറ്റര്‍ മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ആയത് പഞ്ചായത്ത് അംഗീകരിക്കുന്നില്ലെന്നുമാണ് ശ്രീമതി. അഷിന.സി.യുടെ പരാതി. ഉമ്മറമുറ്റം എന്നാല്കെട്ടിടത്തിന്റെ മുന്‍വശത്ത് (ഭൂനിരപ്പ് നിലയുടെ പ്രധാനകവാട വശത്ത്) പുരയിടത്തിന്റെ ഭാഗമായി ഉമ്മറഭാഗത്തോട് പാര്‍ശ്വമായി വ്യാപിച്ചുകിടക്കുന്ന തുറസ്സായസ്ഥലം എന്നര്ത്ഥമാകുന്നുവെന്നാണ് 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടം 2 (എ.യു) പ്രകാരമുളള നിര്‍വ്വചനം. എഫ്.എ.ക്യു. ഡ്രോയിങ്ങ് പ്രകാരം ഫ്രണ്ട് യാര്‍ഡും റിയര്‍ യാര്‍ഡും രേഖപ്പെടുത്തി കഴിഞ്ഞാല്‍ ബാക്കിയുള്ള തുറസ്സായ സ്ഥലം സൈഡ് യാര്‍ഡായി കണക്കാക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം നിര്‍ദ്ദിഷ്ട കെട്ടിടത്തിന്റെ പ്ലാന്‍ പ്രകാരം 1.12 മീറ്റര്‍ തുറസ്സായ സ്ഥലം രേഖപ്പെടുത്തിയ വശം സൈഡ് യാര്‍ഡായി പരിഗണിക്കാവുന്നതാണെന്ന് കാണുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രസിദ്ധീകരിച്ച കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ സംശയങ്ങളും വസ്തുതകളും എന്ന കൈപ്പുസ്തകത്തിലെ വ്യാഖ്യാനങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 26.02.2021 ലെ ആര്.ഡി.3/3/2021/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ആധികാരികമായതിനാല്‍ ശ്രീമതി. അഷിന.സി, കാടാച്ചിറ, കടമ്പൂര് എന്നവര്‍ നിര്‍മ്മിച്ച് കെട്ടിടം ( ഫയല്‍ നമ്പര്‍ : 6899/2023) ക്രമവല്‍ക്കരിക്കുന്നതിന് കടമ്പൂര് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 28
Updated on 2024-07-08 14:35:50
permit fee demanded