LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VISHNU BHAVAN, PAROORKUZHI, VEDIVECHANKOVIL,PALLICHAL.P.O.
Brief Description on Grievance:
പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ വെടിവച്ചാൻകോവിൽ റോഡരികിലുള്ള കടമുറിക്ക് കെട്ടിട നമ്പർ ലഭിക്കുന്നില്ലായെന്ന പരാതി- സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 30
Updated on 2024-06-12 12:58:46
ശ്രീ. വിജയകുമാർ c ,പള്ളിച്ചൽ പഞ്ചായത്തിൽ കരമന-കളിയിക്കാവിള നാഷണൽ ഹൈവേയോട് ചേർന്ന് വീടും വീടിന് മുന്നിലായി ഇരുനിലയിലായി താഴെ രണ്ട് കടമുറി മുകളിൽ രണ്ട് കടമുറികൾ എന്നിങ്ങനെ 4 കടമുറികൾ നിർമ്മിച്ചിരിക്കുന്നു. ആകെയുള്ള 4.5 സെൻ്റ് സ്ഥലത്തിലാണ് ടി കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. വീടിന് നമ്പർ ലഭിച്ചിട്ടുണ്ട്.1.25 സെൻ്റ് സ്ഥലം ഹൈവേ വികസനത്തിന് നൽകിയിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലത്തിൽ 2.5 സെൻ്റ് സ്ഥലത്തിലാണ് ടി കടമുറികൾ നിർമ്മിച്ചിട്ടുള്ളത് എന്ന് അപേക്ഷകൻ അറിയിച്ചു. താഴത്തെ നില റോഡിൽ നിന്നും2.4 മീറ്റർ ദൂരപരിധിയുണ്ടെങ്കിലും ഒന്നാം നിലയിലെ സൺഷെയ്ഡ് പാസേജായി ഉപയോഗിക്കുന്നത് കാരണം 1.4 മീറ്റർ ദൂരപരിധി മാത്രമേ പാലിക്കുന്നുള്ളൂ. പ്ലോട്ടിൻ്റെ വലത് വശത്തുള്ള പുരയിട ഉടമയിൽ നിന്നും consent വാങ്ങിയിട്ടുണ്ട്. മറ്റേവശം അതിർത്തിയോട് ചേർത്ത് നിർമ്മിച്ചിരിക്കുന്നു.KPR ആക്ട് 220 ബി. പ്രകാരമുള്ള 3 മീറ്റർ ദൂരപരിധി പാലിക്കാത്തതിനാലാണ് പഞ്ചായത്ത് നമ്പർ നിഷേധിച്ചിരിക്കുന്നത്. Regularisation of Unauthorised building Rules വിജ്ഞാപനമനുസരിച്ചുള്ള ക്രമവത്ക്കരണ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദേശം നൽകി തീരുമാനിച്ചു. ടി അപേഷ സമർപ്പിക്കുന്ന മുറക്ക് സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിക്കുന്നതിന് പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനീയർ എന്നിവർക്ക് നിർദ്ദേശം നൽകി.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 23
Updated on 2024-07-12 12:48:29
അദാലത്ത് തീരുമാന പ്രകാരം Regularisation of the Unauthorised building Rules പ്രകാരമുള്ള അപേക്ഷ തയ്യാറാക്കിയിട്ടുള്ളതായി പരാതിക്കാരൻ അറിയിച്ചു. അദാലത്ത് തീരുമാനം നടപ്പാക്കി. തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.