LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Indus Towers Ltd
Brief Description on Grievance:
Application for permit
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 30
Updated on 2024-06-03 11:35:46
ശ്രീ. നന്ദകുമാർ.പി, ഇന്ഡുസ് ടവർ ലിമിറ്റഡ് എന്നവർ ടവറിന് പെർമിറ്റ് അനുവദിക്കുന്നതിനായി ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കാത്തതായി ഗ്രാമ പഞ്ചായത്തിലെ ILGMS സോഫ്റ്റ് വെയറിലെ വൈകിയ ഫയലുകൾ പരിശോധിച്ചതിൽ നിന്നും വെളിവായതിനെ തുടർന്ന് പ്രസ്തുത അപേക്ഷ സ്വമേധയാ സിറ്റിസൺ അസിസ്റ്റൻസ് സ്ഥിരം അദാലത്ത് പോർട്ടലിൽ അപ്-ലോഡ് ചെയ്യുകയും, ആയതിൽ അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. നിർദ്ദേശാനുസരണം ഒളവണ്ണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ നിർമ്മിച്ച മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ ടവറിന്റെി നിർമ്മാണം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കിയ റവന്യു രേഖകൾ പ്രകാരം ഭൂമിയുടെ തരം നഞ്ചയാണെന്നും, കൂടാതെ കെ.പി.ബി.ആർ 2019 ചട്ടം 83, 84(I) എന്നിവ പാലിക്കുന്നില്ലെന്ന് സാങ്കേതിക വിഭാഗം റിപ്പോർട്ട് ചെയ്തെന്നും, ആയതുകൊണ്ട് ടി നിർമ്മാണം ക്രമവൽക്കരിച്ചിട്ടില്ലാത്തതും കെ.പി.ബി.ആർ 84(1) പാലിക്കാതെയുള്ള ടി നിർമ്മാണം പൊളിച്ചു നീക്കേണ്ടതാണെന്ന് അപേക്ഷകനെ അറിയിച്ചിട്ടുള്ളതാണെന്നും, സങ്കേതം സോഫ്ട് വെയർ വഴി ഫയൽ റിട്ടേൺ ചെയ്തിട്ടുള്ളതാണെന്നും, എന്നാൽ നാളിതുവരെ നിർമ്മാണം പൊളിച്ചുനീക്കുകയോ അപാകതകൾ പരിഹരിച്ച് പുനർസമർപ്പിക്കുകയോ ചെയ്തിട്ടില്ലാത്തതാണെന്നും, മേൽ സാഹചര്യത്തിൽ ടി നിർമ്മാണം അനധികൃത നിർമ്മാണമായി കണക്കാക്കി അനധികൃത നമ്പർ ചുമത്തിനുള്ള നടപടി സ്വീകരിക്കുന്നതിന് മാത്രമേ നിർവ്വാഹമുള്ളു എന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ 4987/(1)/2024 നമ്പർ കത്ത് പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അപേക്ഷയും, സെക്രട്ടറി റിപ്പോർട്ടും അദാലത്ത് സമിതി വിശദമായി പരിശോധിക്കുകയും, ILGMS സോഫ്റ്റ് വെയറിലെ വിവരങ്ങൾ പരിശോധിക്കുയും ചെയ്തതിൽ 15/12/2022 ന് 7850/(1)/2022 നമ്പർ പ്രകാരം 15 ദിവസത്തിനകം അപേക്ഷ പുനർസമർപ്പിക്കാത്ത പക്ഷം അപേക്ഷ നിരസിച്ച് അപേക്ഷയിൽ തുടർനടപടി അവസാനിപ്പിക്കുന്നതാണെന്നും, നിലവിലെ നിർമ്മാണം അടിയന്തിരമായി പൊളിച്ചുമാറ്റേണ്ടതാണെന്നും കാണിച്ച് അപേക്ഷകന് 19/12/2022 ന് കത്ത് നൽകിയതായും കാണുന്നു. എന്നാൽ കത്തിൽ കാണിച്ച നിശ്ചിത സമയപരിധി കഴിഞ്ഞ് നാളിതുവരെയായിട്ടും അനധികൃത നിർമ്മാണത്തിനെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് 235 എഎ, 235 ഡബ്ലിയു പ്രകാരം നടപടി സ്വീകരിച്ചതായി കാണുന്നില്ല എന്ന് അദാലത്ത് സമിതി വിലയിരുത്തുകയും, അനധികൃത നിർമ്മാണത്തിനെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് 235 എഎ പ്രകാരം നികുതി നിർണ്ണയം നടത്തിയും, 235 ഡബ്ലിയു പ്രകാരം അനധികൃത നിർമ്മാണം പൊളിച്ചു നീക്കുന്നതിന് നടപടി സ്വീകരിച്ചും റിപ്പോർട്ട് അടുത്ത അദാലത്തിനു മുമ്പായി അദാലത്ത് സമിതി മുമ്പാകെ സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 31
Updated on 2024-09-22 18:06:33
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 32
Updated on 2024-09-22 18:07:00
Notice given