LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnummakkara Chombala Kunnummakkara Chombala
Brief Description on Grievance:
റെഗുലറൈസ്ഷൻ അപേക്ഷ യിൽ പഴയ പെർമിറ്റ് ഫീ ഒഴിവാക്കി നൽകുവാൻ ഉള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 33
Updated on 2024-06-03 15:54:07
പരാതി പരിഗണിച്ചു . പരാതിക്കാരനും, പഞ്ചായത്ത് പ്രതിനിധിയായി സെക്ഷൻ ക്ലാർക്കും ഹാജരായിരുന്നു. താൻ 2018 ൽ ഏറാമല ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച പെർമിറ്റ് പ്രകാരം പൂർത്തിയാക്കിയ വാണിജ്യ കെട്ടിടത്തിന് 09.05.2024 ലെ 835/2024/LSGD നമ്പർ സർക്കാർ ഉത്തരവ് പ്രകാരം അനുവദിച്ച പെർമിറ്റിൽ നിന്നും അധികരിച്ച് നിർമ്മാണം നടത്തിയ ഏരിയക്ക് മാത്രം കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കാൻ അനുവദിക്കണമെന്നാണ് പരാതിക്കാരന്റെ വാദം. പരാതിയും ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചതിൽ പരാതിക്കാരൻ ഇതിനുമുമ്പ് 05.12.2023 ാം തീയതി ഇതേ കെട്ടിടവുമായി ബന്ധപ്പെട്ട് ഒരു പരാതി അദാലത്ത് മുമ്പാകെ നൽകിയതാണെന്നും, അന്ന് കെട്ടിടത്തിന് നമ്പർ ലഭിക്കാത്തത് കൃത്യമായ കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ലംഘനമുള്ളതിനാലാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആയത് പരിഹരിക്കുന്നതിന് സമിതി നിർദേശം നൽകിയിട്ടുള്ളതായിരുന്നു. ആയത് പ്രകാരം ഇപ്പോൾ അപാകതകളെല്ലാം പരിഹരിച്ച് കെട്ടിടം റഗുലറൈസ് ചെയ്യാൻ കഴിയുന്ന അവസ്ഥയിലാണെന്ന് ഫയൽ പരിശോധിച്ചതിൽ ബോധ്യപ്പെട്ടു. എന്നാൽ അപാകതൾ ഉള്ളതിനാൽ പഴയ അപേക്ഷ Reject ചെയ്തതാണെന്നും, നിലവിലെ അപേക്ഷ സമർപ്പിച്ചത് 29.11.20203 മാത്രം ആകയാൽ പരാതിക്കാരൻ ആവശ്യപ്പെട്ടതു പോലെ 09.05.2024 ലെ ഉത്തരവ് പ്രകാരമുള്ള ഇളവ് അനുവദിക്കാൻ നിർവ്വാഹമില്ലാത്തതാണെന്നും സമിതി നിരീക്ഷിച്ചു. മാത്രവുമല്ല കാലാവധി കഴിഞ്ഞിട്ടില്ലാത്തതും, ഉപയോഗ ഗണത്തിൽ മാറ്റം വരുത്തിയിട്ടില്ലാത്തതുമായ കെട്ടിടങ്ങൾക്ക് മാത്രമാണ് അധികരിച്ച ഏരിയക്ക് മാത്രം കോമ്പൌണ്ടിംങ് ഫീസ് അടച്ചാൽ മതിയെന്ന ഇളവ് മേൽ ഉത്തരവ് പ്രകാരം അനുവദിക്കാൻ കഴിയുകയുള്ളൂ . അപേക്ഷകന്റെ കാര്യത്തിൽ ഈ രണ്ടു കാര്യങ്ങളും പാലിക്കുന്നില്ല . ഈ സാഹചര്യത്തിൽ അപാകത പരിഹരിച്ച കെട്ടിടത്തിന് പുതിയ നിരക്കിലുള്ള ക്രമവൽക്കരണ ഫീസ് ഒടുക്കി കെട്ടിട നമ്പർ വാങ്ങാവുന്നതാണെന്ന കാര്യം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 34
Updated on 2024-06-11 15:30:12
മേൽപ്പരാതി 31.05.2024 ാം തീയതി ചേർന്ന അദാലത്ത് പരിഗണിച്ചതും 9.5.2024 ാം തിയ്യതിയിലെ 835/2024/LSGD നമ്പർ ,സർക്കാർ ഉത്തരവ് പ്രകാരം ഉളള ഇളവ് അനുവദിക്കാൻ നിർവ്വാഹമില്ലാത്തതാണെന്ന് പരാതിക്കാരനെ നേരിട്ട് ബോധ്യപ്പെടുത്തിയതുമാണ്. ഈ സാഹചര്യത്തിൽ പരാതി അന്തിമതീർപ്പാക്കി തീരുമാനിച്ചു