LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNNUMMAL HOUSE, THIKKODI (PO), KOZHIKODE, KERALA PIN: 673529
Brief Description on Grievance:
Grievance regarding completion certificate of commercial building at Payyoli. building permit dated on 21/12/2016
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 6
Updated on 2023-08-01 13:46:44
1) പ്രസ്തുത കെട്ടിടം പെർമിറ്റ് എടുത്തിരിക്കുന്നത് Basement, ground എന്നിങ്ങനെ 3 നിലക്ക് 4696.34 ച.മീ തറ വിസ്തീർണ്ണത്തിൽ വാണിജ്യാവശ്യത്തിനുളള കെട്ടിടത്തിനാണ്. എന്നാൽ completion plan സമർപ്പിച്ചിരിക്കുന്നത് 4635.872 ച.മീ തറ വിസ്തീർണ്ണത്തിൽ മൂന്നാം നിലയിൽ 150 ച.മീ കൂടുതൽ വിസ്തീർണ്ണത്തിൽ multiplex theatre ഉൾപ്പെട്ടവയാണ്. ആയതിനാൽ പ്രസ്തുത കെട്ടിടം F വിനിയോഗ ഗണത്തിൽ നിന്നും D വിനിയോഗ ഗണത്തിലേക്ക് മാറുന്നതാണ്. അതിനാൽ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ 1999 നിഷ്കർഷിച്ചിരിക്കുന്ന സെറ്റ് ബാക്ക്, പാർക്കിംഗ്, സാനിറ്ററി അറേജ്മെന്റ്ി എന്നിവയിലെല്ലാം മാറ്റം വരുന്നത് മൂലം നിലവിലുളള നിർമ്മാണം KMBR 1999 പാലിക്കുന്നില്ല. 2) കംപ്ലീഷൻ പ്ലാനിൽ ELEVATION, PLAN AND SECTION എന്നിവയിൽ മുഴുവനായും അളവുകൾ കാണിക്കാതെയാണ് പ്ലാൻ സമർപ്പിച്ചത്. 3) GROUND FLOOR മുതൽ THIRD FLOOR വരെ കെട്ടിടത്തിന്റെി RIGHT SIDE (കിണറിനോട് ചേർന്ന് നിൽക്കുന്ന ഭാഗത്ത് നിർബന്ധിത ശൂന്യ സ്ഥലത്തേക്ക് SLAB, GLASS ഉൾപ്പെടെ അനുവദനീയമായ 60 CM നെക്കാൾ കൂടുതൽ (1.20M) തളളി നിൽക്കുന്നുണ്ട്. 75 CM കഴിഞ്ഞുളള ഭാഗം പൊളിച്ച് മാറ്റേണ്ടതാണ്.റൂൾ 24(11) 4) ഓപ്പണിംഗ് ഏരിയയുടെ 50 % ത്തേക്കാൾ കൂടുതൽ വിസ്തീർണ്ണത്തിൽ (kmbr rule 34/7) കെട്ടിടത്തിന്റെി വടക്ക് കിഴക്ക് ഭാഗത്ത് 120.64 ച.മീ ടൂവീലർ പാർക്കിംഗ് കൊടുത്തിട്ടുണ്ട്.ഇത് പ്രായോഗികമല്ല. (തീരുമാനം 3 ൽ കൊടുത്തിരിക്കുന്ന കാരണത്താൽ). 5) കെട്ടിടത്തിന്റെത മുൻഭാഗത്ത് നിർബന്ധിത ശൂന്യ സ്ഥലത്തേക്ക് അനുവദനീയമായതിനേക്കാൾ കൂടുതൽ A C P CONOPY നിലനിൽക്കുന്നുണ്ട്. ആയത് പൊളിച്ച് മാറ്റേണ്ടതുണ്ട്. 6) ഗ്രൌണ്ട് ഫ്ലോർ മുതൽ മൂന്നാം നില വരെ K M B R violation ഉളള ഭാഗത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പാർട്ടീഷൻ ബോർഡ് കൊടുത്തിട്ടുണ്ട്. ഇത് പൊളിച്ച് മാറ്റേണ്ടതുണ്ട്. 7) ഫയൽ പരിശോധിച്ചതിൽ 02.07.21 ലഭിച്ച ഫയർ എൻ ഒ സിയിൽ മൂന്നാം നിലയിൽ അസംബ്ലി (multiplex theatre) ഉൾപ്പെടുന്ന ഭാഗം ഒഴികെയാണ് ഫയർ എൻ ഒ സി ലഭിച്ചിരിക്കുന്നത്. കൂടാതെ ഈ എൻ ഒ സി യുടെ കാലാവധി ഒരു വർഷം മാത്രമാണ്. ഇത് 01.07.22 ന് അവസാനിച്ചിട്ടുണ്ട്. മുഴുവൻ വിസ്തീർണ്ണം ഉൾപ്പെടുത്തികൊണ്ട് പുതിയ ഫയർ എൻ ഒ സി ഹാജരാക്കണം. 8) നിലവിൽ സമർപ്പിച്ച കംപ്ലീഷൻ പ്ലാൻ പ്രകാരം നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല.(സാനിറ്റേഷൻ ഉൾപ്പെടെ) 9) ബേസ്മെന്റ്ല ഫ്ലോറിലേക്ക് ഹൈവേ വൈഡനിംഗിന് ശേഷം പാർക്കിംഗ് പ്രായോഗികമല്ല. 10) കെട്ടിടത്തിന്റെഫ മുൻ ഭാഗത്ത് ലോഡിംഗ് & അണ് ലോഡിംഗ് ഏരിയക്ക് നീക്കിവെച്ച സ്ഥലത്ത് മൂന്ന് പാർക്കിംഗ് കാണിച്ചിട്ടുണ്ട്. ആയത് അനുവദനീയമല്ല. മേൽ അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ അപാകതകളും അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 7
Updated on 2023-09-18 10:44:52
അദാലത്ത് തീരുമാന പ്രകാരം, അപേക്ഷയിലെ അപാകതകള്‍ പരിഹരിച്ച് ഫയല്‍ പുന:സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി. സെക്രട്ടറി റിപ്പോര്‍ട്ട് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.