LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
President Narayana Guru Charitable Trust Pappinisseri Kannnur-670561
Brief Description on Grievance:
വിദ്യാഭ്യാസ കെട്ടിട നിർമ്മാണ അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 30
Updated on 2024-06-11 15:43:39
തീരുമാനം : 42/2024 ശ്രീനാരായണഗുരു ചാരിറ്റബിള്‍ ട്രസ്റ്റ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വിദ്യാഭ്യാസഗണത്തില്പ്പെട്ട കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നില്ലെന്നു കാണിച്ച് ഡെപ്യൂട്ടി ഡയരക്ടര്‍ മുഖേന സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. 1)കെട്ടിടത്തിലേക്കുള്ള പ്രൈവറ്റ് ആക്സസ്- നു അപേക്ഷകനു അവകാശമുള്ളതായുള്ള രേഖകള്‍ ഹാജരാക്കിയിട്ടില്ല. 2. അക്സസ് റൂള്‍ 28(1) പാലിക്കുന്നില്ല എന്നീ 2 അപാകതകള്‍ കാണിച്ചുകൊണ്ട് 11/04/2024 നു അറിയിപ്പു നല്‍കിയിട്ടുണ്ട്. കെട്ടിടത്തിലേക്കുള്ള പ്രൈവറ്റ് അക്സസിന്റെ ഉടമസ്ഥനായ ശ്രീ. എ.എം. ഗോപാലന്, മാനേജിങ്ങ് ട്രസ്റ്റി, ഗോകുലം എഡുക്കേഷണല് & മെഡിക്കല്‍ ട്രസ്റ്റ്, ചെന്നൈ എന്നവരുടെ സമ്മതപത്രം ഹാജരാക്കിയതായി കാണുന്നു. 2019-ലെ കേരള കെട്ടിട നിര്‍മ്മാണ ചട്ടം 28 (1) പ്രകാരം 300-1000 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വിദ്യാഭ്യാസഗണത്തില്പ്പെട്ട കെട്ടിടങ്ങള്‍ക്ക് 3 മീറ്റര്‍ പ്രവേശന മാര്‍ഗ്ഗം വേണം. അപേക്ഷകനു നല്കിയ അറിയിപ്പില്‍ നിലവില്‍ സൈറ്റിലുള്ള പ്രവേശന മാര്‍ഗ്ഗം എത്രയാണെന്ന് കാണിച്ചിട്ടില്ല. ചട്ടം 28 (1) ഖണ്ഡിക 2 പ്രകാരം ഉയര്‍ന്ന കെട്ടിടങ്ങളുടെ സംഗതിയിലൊഴികെ പ്രധാന തെരുവില്‍ നിന്നും പ്ലോട്ടിലേക്കുള്ള പ്രവേശനം നല്കുന്ന തെരുവിന്റെ ചുരുങ്ങിയ വീതിയില്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ സ്ട്രെച്ചുകളിലായി കുറവുണ്ടായാല്‍ ( കുറഞ്ഞ പ്രവേശന വീതിയുള്ള തെരുവിന്റെ ആകെ നീളം 25 മീറ്റര്‍ അല്ലെങ്കില്‍ തെരുവിന്റെ ആകെ നീളത്തിന്റെ 1/4 ഇതില്‍ ഏതാണ് കുറവ് അതില്‍ കൂടുതലാകാന്‍ പാടില്ല) സെക്രട്ടറിക്ക്, വാഹനങ്ങളുടെ സുഗമമായ നീക്കത്തിനും ഗതാഗതത്തിനും സാരമായി തടസ്സമുണ്ടാകുകയില്ലെന്ന് ബോദ്ധ്യപ്പെടുന്നതിന്മേല് അങ്ങനെയുള്ള സ്ട്രെച്ചുകളില്‍ തെരുവിന്റെ ചുരുങ്ങിയ വീതിക്ക് 20 സെന്റിമീറ്റര്‍ വരെ ഈ ചട്ടങ്ങള്‍ പ്രകാരം ആവശ്യമായ വീതിക്ക് സഹനാംഗീകാരം അനുവദിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍, സമര്‍പ്പിക്കപ്പെട്ട സമ്മതപത്രത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയും പ്രവേശനമാര്ഗ്ഗത്തിലുള്ള കുറവ് മേല്‍ പരാമര്‍ശിച്ച പ്രകാരം സഹനാംഗീകാരം നല്കത്തക്കതാണോയെന്നും പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 31
Updated on 2024-07-08 14:45:19
permit issued