LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kakkamani House Paliyathvalappu
Brief Description on Grievance:
വീട് നിർമ്മിക്കാൻ അനുമതി
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 30
Updated on 2024-06-13 12:49:23
കണ്ണപുരം ഗ്രാമപഞ്ചായത്തിൽ നിന്നും കെട്ടിടനിർമ്മാണ പെർമിറ്റ് ലഭിച്ച് നിർമ്മാണ സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്യുമ്പോൾ അനുവദിച്ച ട്രാൻസിറ്റ് പാസ് തിരികെ പഞ്ചായത്ത് വാങ്ങി റദ്ദ് ചെയ്തു എന്നും ആയതിനാൽ കെട്ടിടനിർമ്മാണ സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്യാൻ സാധിക്കാത്തതിനാൽ കെട്ടിടനിർമ്മാണം നടത്താൻ സാധിക്കുന്നില്ലെന്നും ട്രാൻസിറ്റ് പാസ് തിരികെ അനുവദിക്കണമെന്നതുമാണ് പരാതിക്കാരുടെ ആവശ്യം. ഫയൽ പരിശോധിച്ചതിൽ ശ്രീ. റിജേഷ്. സി.കെ എന്നവർ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നതിന് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി 598.40 m3 മണ്ണ് (1196.80 MT) നീക്കം ചെയ്യുന്നതിന് മൂവ്മെന്റ് പെർമിറ്റും ട്രാൻസിറ്റ് പാസും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുവദിച്ചിട്ടുണ്ട്. ആകെ 240 ട്രാൻസിറ്റ് പാസുകളാണ് അനുവദിച്ചിട്ടുള്ളത്. 30-04-2024 തീയ്യതിയിൽ അനുവദിച്ച അളവിനേക്കാൾ കൂടുതൽ മണ്ണ് എടുക്കുന്നു എന്ന വ്യാപക പരാതിയുണ്ടെന്ന് പ്രസിഡണ്ട് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർ പരിശോധന നടത്തുകയുണ്ടായി.മണ്ണ് നീക്കം ചെയ്യാൻ അനുവദിച്ച ഭാഗത്ത് കൂടുതൽ നീളത്തിലും ആഴത്തിലും മണ്ണ് നീക്കിയിട്ടുണ്ട് എന്നും മണ്ണ് നീക്കം ചെയ്യാൻ അനുമതിയില്ലാത്ത ഭാഗത്തുനിന്നും ഉദ്ദേശം 54.6 m3 മണ്ണ് നീക്കം ചെയ്തിട്ടുണ്ടെന്നും കുറച്ചു മണ്ണ് പ്ലോട്ടിൽ കൂട്ടിയിട്ട നിലയിൽ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി ട്രാൻസിറ്റ് പാസ്സ് റദ്ദ് ചെയ്തിട്ടുണ്ട്. ആകെ നൽകിയ 240 പാസിൽ ഉപയോഗിക്കാത്ത 103 പാസുകൾ അപേക്ഷകൻ തിരികെ നൽകിയിട്ടുണ്ടെന്നും കാണുന്നു. ഇതു സംബന്ധിച്ച് കെട്ടിടത്തിന്റെ ഫൗണ്ടേഷൻ നിറക്കുന്നതിന് ആവശ്യമായ മണ്ണ് അനുമതി ലഭിക്കാത്ത ഭാഗത്ത് നിന്നും താൻ കൂടുതലായി എടുത്തിട്ടുണ്ടെന്നും അത് സൈറ്റിൽ തന്നെ കൂട്ടിയിട്ടുള്ളതാണെന്നും പറഞ്ഞു. കൂടാതെ ആകെ അനുവദിച്ച 1196 ടൺ മണ്ണിൽ നിന്നും 685 ടൺ മണ്ണ് മാത്രമാണ് താൻ നീക്കം ചെയ്തിട്ടുള്ളതെന്നും നിലവിൽ തറയോട് ചേർന്ന ഭാഗത്തുള്ള മണ്ണ് മാറ്റിയാൽ മാത്രമേ തനിക്ക് സുരക്ഷിതമായി കെട്ടിട നിർമ്മാണം നടത്താൻ സാധിക്കുകയുള്ളൂ എന്നും വിശദീകരിച്ചു. മേൽ വസ്തുതകൾ പരിശോധിച്ചതിൽ യഥാർത്ഥത്തിൽ അനുമതി നൽകിയ സ്ഥലത്തു നിന്നും അപേക്ഷകൻ പൂർണമായും മണ്ണ് നീക്കം ചെയ്തിട്ടില്ലെന്ന് കാണുന്നു. എന്നാൽ അനുമതി ലഭിക്കാത്ത സ്ഥലത്തുനിന്നും ഏതാണ്ട് 54.6 m3 മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. അനധികൃതമായി നീക്കം ചെയ്ത മണ്ണ് സംബന്ധിച്ച പിഴ ഒടുക്കുവാൻ അപേക്ഷകൻ സന്നദ്ധനാണ്. നിലവിൽ അനുവദിച്ച സ്ഥലത്ത് നിന്നും മണ്ണ് നീക്കം ചെയ്യാതെ സുരക്ഷിതമായി കെട്ടിട നിർമ്മാണം നടത്താൻ സാധിക്കാത്ത സാഹചര്യമാണെന്ന് വിലയിരുത്തി തീരുമാനം ബിൽഡിംഗ് പ്ലാനിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതലായി മണ്ണ് നീക്കം ചെയ്തത് സംബന്ധിച്ച റിപ്പോർട്ട് സെക്രട്ടറി സർക്കാർ ഉത്തരവ് സ.ഉ (സാധാ) നം.1795/2021 തസ്വഭവ തീയ്യതി 18-09-2021 പ്രകാരം ജില്ലാജിയോളജിസ്റ്റിനെ 7 ദിവസത്തിനകം അറിയിക്കേണ്ടതാണ് . . അനധികൃതമായി നീക്കം ചെയ്ത മണ്ണ് സംബന്ധിച്ച ജില്ലാജിയോളജിസ്റ്റിൽ നിന്നും ആവശ്യമായ അംഗീകാരം ലഭിച്ചതിനു ശേഷം പെർമിറ്റ് നൽകിയ സ്ഥലത്ത് നിന്നും മണ്ണ് നീക്കം ചെയ്യുന്നതിന് അപേക്ഷകന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കാവുന്നതാണ് അത്തരം അപേക്ഷ ലഭിച്ചാൽ ആയത് പരിഗണിച്ച് സെക്രട്ടറി തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്. ( തുടർനടപടി സെക്രട്ടറി കണ്ണപുരം ഗ്രാമപഞ്ചായത്ത് )
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 31
Updated on 2024-06-28 11:10:31
report attached