LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chamakkala House, Kinfra Park P.O. Attapadam, Thrissur,680309
Brief Description on Grievance:
20.03.2023 ന് ഓണ്‍ലൈനായി പെര്‍മിറ്റിന് അപേക്ഷ നല്‍കിയിട്ടും പെര്‍മിറ്റ് അനുവദിക്കാതെ പുതിയ നിരക്കില്‍ റഗുലറൈസേഷന് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 29
Updated on 2024-06-11 13:19:53
അടുത്ത യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു
Escalated made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 30
Updated on 2024-07-09 15:32:49
ഷിബു ചാമക്കാല എന്നവരുടെ പരാതി പരിശോധിച്ചു . ടിയാൻ 20/04/2024 ഒരു റെസിഡൻഷ്യൽ കെട്ടിട നിർമ്മാണ പെർമിറ്റിന് സങ്കേതം വഴി ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, പഞ്ചായത്തിൻ്റെ നിർദ്ദേശാനുസരണം അപേക്ഷയുടെ ഹാർഡ് കോപ്പി മാന്വൽ ആയി 11/04/23 തിയ്യതി ഫ്രണ്ട് ഓഫിസിൽ സമർപ്പിച്ചിരുന്നു എന്നും അറിയിച്ചിട്ടുള്ളതാണ്. 11/04/2023തിയ്യതി അപേക്ഷ ഫ്രണ്ട്ഓഫീ സിൽ സമർപ്പിച്ച തിയ്യതിയാണ് അപേക്ഷ തിയ്യതിയായി പരിഗണിക്കുക എന്നും 09/04/2024 തിയ്യതി പ്രാബല്യത്തിൽ, പുതിക്കിയ പെ ർമിറ്റ് ഫിസ് ബാധകമൊ ണെന്നും പഞ്ചായത്ത് അറിയിച്ചതായും പരാതിപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകൻ File No B4 52522023 കെട്ടിടനിർമ്മാണ പെർമിറ്റിനുള്ള അപേക്ഷ 20/03/2023 തിയ്യതി സങ്കേതം വഴി സമർപ്പിച്ചിട്ടുള്ളതാണ്. : പഞ്ചായത്ത് ഡയറക്ടറുടെ13/11/20ലെ കത്ത് പ്രകാരം കെട്ടിടനിർമ്മാണ പെർമിറ്റിനുള്ള അപേക്ഷകൾ സങ്കേതം സോഫ്റ്റ്വെയറിലൂടെ മാത്രം സമർപ്പിക്കുന്നതിന്ന് നിർദ്ദേശിച്ചിട്ടുള്ളതാണ് തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ 06/05/23 ലെ Go(MS) No 107/2023/Lsgd ഉത്തരവു് പ്രകാരം 09/04/23 ഓൺലൈനായോ ഓഫ് ലൈനായോ സമർപ്പിച്ച എല്ലാ അപേക്ഷകൾകൾക്കും പഴയ നിരക്ക് ബാധകമായിരിക്കും എന്ന് സ്പഷ്ടീകരണം നൽകിയിട്ടുള്ളതാണ്. മേൽ സ്പഷ്ടികരണങ്ങളുടെ അടിസ്ഥാനത്തിൽ 20/03/2023 ൽ സങ്കേതം സോഫ്റ്റ്വെയർ വഴി അപേക്ഷ സമർപ്പിച്ച അപേക്ഷകന് പഴയ നിരക്ക് ഈടാക്കിയാൽ മതിയാകുന്നതാണെന്ന് കൺവിനർ യോഗത്തിൽ അറിയിച്ചു. എന്നിരുന്നാലും 20/03/2023 തിയ്യതി അപേക്ഷ ഫീസ് അടവാക്കിയിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് അംഗങ്ങൾ ആവശ്യപെ ട്ടതിനാൽ അപേക്ഷ ജില്ലാ സമിതിക്ക് Escalate ചെ യ്ത് തീരുമാനിച്ചു
Final Advice made by Thrissur District
Updated by Durgadas C K, ASSISTANT DIRECTOR (Convenor)
At Meeting No. 23
Updated on 2024-10-08 11:56:21
BPTCR60800000014 ഡോക്കറ്റ് നമ്പര്‍ പ്രകാരമുള്ള ഇതേ പരാതിയില്‍ തീരുമാനം എടുത്തിട്ടുള്ളതാണ്.
Final Advice Verification made by Thrissur District
Updated by Durgadas C K, ASSISTANT DIRECTOR (Convenor)
At Meeting No. 25
Updated on 2024-10-08 12:06:25
അപേക്ഷകനില്‍ നിന്ന് പഴയ നിരക്കില്‍ തുക ഈടാക്കുന്നതിനുള്ള നടപടി സെക്രട്ടറി സ്വീകരിച്ചിട്ടുണ്ട്.