LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മഠത്തിൽ വീട് പയ്യോളി പി ഒ 673522 കോഴിക്കോട്
Brief Description on Grievance:
പയ്യോളി ടൗണിൽ 15 വർഷത്തിലധികമായി കച്ചവടം ചെയ്തുവരുന്ന എന്റെ സ്റ്റേഷനറി കടയുടെ 2021 - 2022 വർഷത്തെ ലൈസൻസ് യഥാ സമയം പുതുക്കിയില്ല എന്ന കാരണം പറഞ്ഞു കൊണ്ട് നിലവിലുണ്ടായിരുന്ന സർക്കാർ ഉത്തരവുകൾക്കും നടപടിക്രമങ്ങൾക്കും വിരുദ്ധമായി അമിത ഫീസ് ഈടാക്കുകയുണ്ടായിരുന്നു.500 രൂപ ലൈസൻസ് ഫീ ഈടക്കേണ്ട സ്ഥാനത് 1500 രൂപ പിഴയും 625 ശതമാനം ലേറ്റ് ഫിയും അടക്കം 5125 രൂപ 21/06/2022 തിയ്യതിയിൽ എന്നിൽ നിന്നും അന്യായമായി ഈടാക്കിയിരുന്നു.നിരവധി തവണ നേരിൽ ബന്ധപ്പെട്ടിട്ടും പ്രസ്തുത തുക തിരിച്ചു നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.ആയതിനു പരിഹാരം തേടി 24/03/2023 നഗരസഭ ഭരണ സമിതി മുമ്പാകെ പരാതി സർപ്പിച്ചിരുന്നു.നാളിതുവരെ ആയിട്ടും പ്രസ്തുത പരാതി ഭരണ സമിതി മുമ്പാകെ ചർച്ചചെയ്യുകയോ എന്തെങ്കിലും ഒരു മറുപടി നൽകുകയോ ഉണ്ടായിട്ടില്ല.ആയതിനാൽ മേൽ വിഷയത്തിൽ ഇടപെട്ട് കച്ചവട ലൈസൻസുമായി ബന്ധപ്പെട്ട് എന്നിൽ നിന്നും അന്യായമായി ഈടാക്കിയ തുക തിരികെ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.ഭരണ സമിതി മുമ്പാകെ നൽകിയ പരാതിയുടെ പകർപ്പ് ഇതൊന്നിച്ചു സമർപ്പിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 6
Updated on 2023-08-01 13:43:40
1) പ്രസ്തുത കെട്ടിടം പെർമിറ്റ് എടുത്തിരിക്കുന്നത് Basement, ground എന്നിങ്ങനെ 3 നിലക്ക് 4696.34 ച.മീ തറ വിസ്തീർണ്ണത്തിൽ വാണിജ്യാവശ്യത്തിനുളള കെട്ടിടത്തിനാണ്. എന്നാൽ completion plan സമർപ്പിച്ചിരിക്കുന്നത് 4635.872 ച.മീ തറ വിസ്തീർണ്ണത്തിൽ മൂന്നാം നിലയിൽ 150 ച.മീ കൂടുതൽ വിസ്തീർണ്ണത്തിൽ multiplex theatre ഉൾപ്പെട്ടവയാണ്. ആയതിനാൽ പ്രസ്തുത കെട്ടിടം F വിനിയോഗ ഗണത്തിൽ നിന്നും D വിനിയോഗ ഗണത്തിലേക്ക് മാറുന്നതാണ്. അതിനാൽ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ 1999 നിഷ്കർഷിച്ചിരിക്കുന്ന സെറ്റ് ബാക്ക്, പാർക്കിംഗ്, സാനിറ്ററി അറേജ്മെന്റ് എന്നിവയിലെല്ലാം മാറ്റം വരുന്നത് മൂലം നിലവിലുളള നിർമ്മാണം KMBR 1999 പാലിക്കുന്നില്ല. 2) കംപ്ലീഷൻ പ്ലാനിൽ ELEVATION, PLAN AND SECTION എന്നിവയിൽ മുഴുവനായും അളവുകൾ കാണിക്കാതെയാണ് പ്ലാൻ സമർപ്പിച്ചത്. 3) GROUND FLOOR മുതൽ THIRD FLOOR വരെ കെട്ടിടത്തിന്റെ RIGHT SIDE (കിണറിനോട് ചേർന്ന് നിൽക്കുന്ന ഭാഗത്ത് നിർബന്ധിത ശൂന്യ സ്ഥലത്തേക്ക് SLAB, GLASS ഉൾപ്പെടെ അനുവദനീയമായ 60 CM നെക്കാൾ കൂടുതൽ (1.20M) തളളി നിൽക്കുന്നുണ്ട്. 75 CM കഴിഞ്ഞുളള ഭാഗം പൊളിച്ച് മാറ്റേണ്ടതാണ്.റൂൾ 24(11) 4) ഓപ്പണിംഗ് ഏരിയയുടെ 50 % ത്തേക്കാൾ കൂടുതൽ വിസ്തീർണ്ണത്തിൽ (kmbr rule 34/7) കെട്ടിടത്തിന്റെി വടക്ക് കിഴക്ക് ഭാഗത്ത് 120.64 ച.മീ ടൂവീലർ പാർക്കിംഗ് കൊടുത്തിട്ടുണ്ട്.ഇത് പ്രായോഗികമല്ല. (തീരുമാനം 3 ൽ കൊടുത്തിരിക്കുന്ന കാരണത്താൽ). 5) കെട്ടിടത്തിന്റെ മുൻഭാഗത്ത് നിർബന്ധിത ശൂന്യ സ്ഥലത്തേക്ക് അനുവദനീയമായതിനേക്കാൾ കൂടുതൽ A C P CONOPY നിലനിൽക്കുന്നുണ്ട്. ആയത് പൊളിച്ച് മാറ്റേണ്ടതുണ്ട്. 6) ഗ്രൌണ്ട് ഫ്ലോർ മുതൽ മൂന്നാം നില വരെ K M B R violation ഉളള ഭാഗത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പാർട്ടീഷൻ ബോർഡ് കൊടുത്തിട്ടുണ്ട്. ഇത് പൊളിച്ച് മാറ്റേണ്ടതുണ്ട്. 7) ഫയൽ പരിശോധിച്ചതിൽ 02.07.21 ലഭിച്ച ഫയർ എൻ ഒ സിയിൽ മൂന്നാം നിലയിൽ അസംബ്ലി (multiplex theatre) ഉൾപ്പെടുന്ന ഭാഗം ഒഴികെയാണ് ഫയർ എൻ ഒ സി ലഭിച്ചിരിക്കുന്നത്. കൂടാതെ ഈ എൻ ഒ സി യുടെ കാലാവധി ഒരു വർഷം മാത്രമാണ്. ഇത് 01.07.22 ന് അവസാനിച്ചിട്ടുണ്ട്. മുഴുവൻ വിസ്തീർണ്ണം ഉൾപ്പെടുത്തികൊണ്ട് പുതിയ ഫയർ എൻ ഒ സി ഹാജരാക്കണം. 8) നിലവിൽ സമർപ്പിച്ച കംപ്ലീഷൻ പ്ലാൻ പ്രകാരം നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല.(സാനിറ്റേഷൻ ഉൾപ്പെടെ) 9) ബേസ്മെന്റ് ഫ്ലോറിലേക്ക് ഹൈവേ വൈഡനിംഗിന് ശേഷം പാർക്കിംഗ് പ്രായോഗികമല്ല. 10) കെട്ടിടത്തിന്റെ മുൻ ഭാഗത്ത് ലോഡിംഗ് & അണ് ലോഡിംഗ് ഏരിയക്ക് നീക്കിവെച്ച സ്ഥലത്ത് മൂന്ന് പാർക്കിംഗ് കാണിച്ചിട്ടുണ്ട്. ആയത് അനുവദനീയമല്ല. മേൽ അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ അപാകതകളും അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 7
Updated on 2023-08-01 14:45:37
അബ്ദുറഹ്മാൻ, മഠത്തിൽ എന്നവരുടെ സ്റ്റേഷനറി കച്ചവടത്തിന് ലൈസൻസ് യഥാസമയം പുതുക്കിയില്ല എന്ന കാരണത്താൽ അമിത ഫീസ് ഈടാക്കിയത് സംബന്ധിച്ചുളള ആക്ഷേപം സ്ഥിരം അദാലത്ത് പരിധിയിൽ വരുന്നതല്ല. ആയത് സംബന്ധിച്ച് സ്പഷ്ടീകരണം ആവശ്യപ്പെട്ട് കൊണ്ട് മുനിസിപ്പൽ സെക്രട്ടറി സർക്കാറിലേക്ക് കത്ത് അയച്ചിട്ടുണ്ട്. ഫയൽ തീർപ്പാക്കി.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 6
Updated on 2023-11-13 15:18:02
സര്‍ക്കാര്‍ സ്പഷ്ടീകരണത്തിന് വിധേയമായി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീര്‍പ്പാക്കി.
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 7
Updated on 2023-11-13 15:19:11
തീര്‍പ്പാക്കി