LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sibi Thomas MaThor India Wedding Centre Kanjagad-671315
Brief Description on Grievance:
Trade License
Receipt Number Received from Local Body:
Interim Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 29
Updated on 2024-05-28 16:02:01
വിശദമായ ഫയൽ പരിശോധന അടുത്ത യോഗത്തിനു മുമ്പ് നടത്താൻ തീരുമാനിച്ചു
Final Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 30
Updated on 2024-06-04 16:03:52
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ നിന്നും മദര്‍ ഇന്ത്യ എന്ന സ്ഥാപനത്തിന് ലൈസന്‍സ് അനുവദിച്ച ഫയല്‍ സഞ്ചയ സോഫ്റ്റ് വെയറില്‍ പരിശോധിച്ചു. 2021-22 വര്‍ഷം മുതല്‍ ലൈസന്‍സ് ഫീ ചുമത്തിയിരുന്നത് മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ്. 2021-22 വര്‍ഷത്തിന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനങ്ങളില്‍ നിന്നും പ്രസ്തുത സ്ഥാപനങ്ങളുടെ മൂലധന നിക്ഷേപം സംബന്ധിച്ച സത്യവാങ്മൂലം ലൈസന്‍സ് അപേക്ഷയോടൊപ്പം വാങ്ങിയിരുന്നു. മദര്‍ ഇന്ത്യ എന്ന സ്ഥാപനം 2021-22 വര്‍ഷത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്ന മൂലധന നിക്ഷേപം 2500000/-രൂപ ( ഇരുപത്തിയഞ്ച് ലക്ഷം രൂപ മാത്രം ) ആയിരുന്നു. 500001/-രൂപ മുതല്‍ 2500000/- രൂപ വരെ മൂലധന നിക്ഷേപം ഉളള സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് 1000/-രൂപയായാണ് സര്‍ക്കാര്‍ നിശ്ചിയിച്ചിട്ടുളളത്. എന്നാല്‍ മുനിസിപ്പാലിറ്റിയിലെ സഞ്ചയ സോഫ്റ്റ് വെയറില്‍ പ്രസ്തുത സ്ഥാപനത്തിന്റെ മൂലധന നിക്ഷേപം 2500001/-രൂപ എന്ന് രേഖപ്പെടുത്തി 2500001/-രൂപ മുതല്‍ 10000000/-രൂപ മൂലധന നിക്ഷേപം ഉളള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 5000/-രൂപ ലൈസന്‍സ് ഫീസായി ഈടാക്കിയിട്ടുണ്ട്. അപേക്ഷകന് സമര്‍പ്പിച്ച മൂലധന നിക്ഷേപം സംബന്ധിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളില്‍ നിന്നും വ്യത്യസ്തമായി 1/-രൂപ വര്‍ദ്ധിപ്പിച്ച് സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയതു കൊണ്ടാണ് അപേക്ഷകന് 1000/-രൂപയ്ക് പകരം 5000/-രൂപ ഒടുക്കേണ്ടി വന്നിട്ടുളളത്. ഫയലില്‍ മൂലധന നിക്ഷേപം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടോ മുലധന നിക്ഷേപം സംബന്ധിച്ച കാല്ക്കുലേഷനുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപേക്ഷകന് രേഖപ്പെടുത്തിയ മൂലധന നിക്ഷേപത്തില്‍ 1/-രൂപ വര്‍ദ്ധിപ്പിച്ച് സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്താനുണ്ടായ സാഹചര്യം വ്യക്തമല്ല. 2022-23 വര്‍ഷത്തില്‍ മൂലധന നിക്ഷേപം 2000000/-( ഇരുപത് ലക്ഷം) രൂപയാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്.ആയത് പ്രകാരം 1000/-രൂപ ലൈസന്‍സ് ഫീസ് ചുമത്തുന്നതിന് പകരം സോഫ്റ്റ് വെയറില്‍ 2500001/-രൂപ മൂലധന നിക്ഷേപമായി രേഖപ്പെടുത്തി 5000/-രൂപ ലൈസന്‍സ് ഫീസായി ഈടാക്കിയിട്ടുണ്ട്. ഫയലില്‍ മൂലധന നിക്ഷേപം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടോ മുലധന നിക്ഷേപം സംബന്ധിച്ച കാല്ക്കുലേഷനുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപേക്ഷകന് രേഖപ്പെടുത്തിയ മൂലധന നിക്ഷേപത്തില്‍ 1/-രൂപ വര്‍ദ്ധിപ്പിച്ച് സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്താനുണ്ടായ സാഹചര്യം വ്യക്തമല്ല. 2021-22, 2022-23 വര്‍ഷങ്ങളിലെ ലൈസന്‍സ് ഫീസായി ഈടാക്കേണ്ടിയിരുന്നത് 2000/-രൂപ മാത്രമാണ്. എന്നാല്‍ ഈ രണ്ട് വര്‍ഷങ്ങളിലായി 10000/-രൂപ ഈടാക്കിയിട്ടുണ്ട്. ആയതിനാല്‍ 2021-22, 2022-23 വര്‍ഷത്തേക്ക് ഒടുക്കിയ 5000/-+5000/-(ആകെ 10000/-രൂപ) രൂപ, മുന്‍കൂര്‍ ലൈസന്‍സ് ഫീസ് ഒടുക്കിയതായി കണക്കാക്കി ലൈസന്‍സ് അനുവദിക്കണമെന്ന നിര്‍ദ്ദേം സെക്രട്ടറിക്ക് നല്കി തീരുമാനിച്ചു.