LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഫിര്ദൌസ് ഹൗസ്,നീര്വേലി
Brief Description on Grievance:
building permit
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 29
Updated on 2024-05-21 15:04:54
64/05-2024 DT. 20/05/2024 ( മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് ) ഉപജില്ല അദാലത്ത് പോർട്ടലിൽ, തലശ്ശേരി താലൂക്ക്, നീർവേലി, ഫിർദൗസ് ഹൗസിൽ റസ്മിന.ഡി. വി, എന്നവർ ബഹു.കണ്ണൂര് ജില്ലാകലക്ട്രര്ക്ക്സ നല്കിംയ , എനിക്കും എന്റെ ഭർത്താവ് റിയാസിനും കൂട്ടായി കണ്ടംകുന്ന് അംശം നീർവേലി ദേശത്ത് 3.03 ആർ, വസ്തുവിൽ ഭവനം നിർമ്മിക്കാനായി 02/02/2024 ന് അപേക്ഷ നൽകിയിരുന്നെങ്കിലും ഒരു മാസത്തിനുള്ളിൽ അപേക്ഷ പരിശോധിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ 05/03/2024 )oതീയതി അപേക്ഷയിൽ അപാകതകൾ പരിഹരിച്ച് പുന:സമർപ്പിക്കേണ്ടതാണെന്ന് അറിയിച്ചതനുസരിച്ച് അപാകതകൾ പരിഹരിച്ച് പിറ്റേദിവസം തന്നെ ബോധിപ്പിച്ചിട്ടുണ്ടായിരുന്നു. വീണ്ടും 15/04/2024 ന് ഓവർസിയർ സ്ഥലത്ത് വന്ന് പോയതായും രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധനയ്ക്ക് വരുന്നതാണെന്നും ഫോൺ മുഖാന്തരം അറിയിക്കുകയാണ് ഉണ്ടായത്. ഞങ്ങൾക്ക് കിട്ടിയ കൂത്തുപറമ്പ് സബ് രജിസ്ട്രാർ ഓഫീസിലെ 1135/2018 ആധാരപ്രകാരം വസ്തുവിലേക്കുള്ള വഴി അടക്കമാണ് വസ്തു ഞങ്ങൾക്ക് കൈവശം കിട്ടിയിട്ടുള്ളത്. കെട്ടിട നിർമ്മാണാനുമാതിക്ക് അപേക്ഷ നൽകിയിട്ട് 75 ദിവസത്തിലധികം യാതൊരു നടപടിയും എടുക്കാതെ അകാരണമായി നീട്ടിക്കൊണ്ടുപോകുന്നത് സാമാന്യനീതിക്ക് എതിരാണെന്നും, ആയതിനാൽ കെട്ടിട നിർമ്മാണ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തിര മേൽ നടിപിടികൾ ഉണ്ടാക്കി തരണം എന്നുള്ള പരാതി ഉപജില്ലാ അദാലത്ത് സമിതി പരിഗണിക്കുകയും ഈ വിഷയവുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കുകയും ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് ജീവനക്കാരേയും അപേക്ഷകയേയും നേരിൽ കേട്ടതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മറ്റിക്ക് ബോധ്യപ്പെട്ടു. 1. 02/02/2024 ന് റിയാസ് പുഴക്കൽ മംഗലാട്ട് & റസ്മിന ഡി.വി, ഫിർദൗസ്, നീർവേലി 670701 എന്നിവർ വാസ ഗൃഹത്തിന് നിർമ്മാണ അനുമതിക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചതായി കാണുന്നു. മേൽ അപേക്ഷ പരിശോധിച്ച് 02/02/2024 ലെ 401076/BPRL01/GP0/2024/580 പ്രകാരം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖയുടെ പകർപ്പ് (സംയുക്ത സംരംഭം ആണെങ്കിൽ സ്ഥല ഉടമയും ഡെവലപ്പറും തമ്മിലുള്ള കരാർ ഉടമ്പടി) ഹാജരാക്കിയിട്ടില്ല എന്നും മേൽ രേഖകൾ ഹാജരാക്കുന്നതിന് വേണ്ടി ആവശ്യപ്പെടുകയും ചെയ്തതായി കാണുന്നു. ടി രേഖകൾ 02/02/24 ന് തന്നെ അപേക്ഷകർ സമർപ്പിച്ചതായും കാണുന്നു. 2. ആയതിൻമേൽ 05/03/2024ലെ 401076/BPRL01/GP0/2024/580(2) പ്രകാരം “1). സൈറ്റ് പ്ലാനിൽ പ്രസ്തുത സ്ഥലത്തിന്റെ അതിർത്തി അളവുകൾ പൂർണമായും രേഖപ്പെടുത്തിയിട്ടില്ല. 2).ആക്സസ് ആധാരത്തിൽ 4.50അടി വീതി എന്നും സൈറ്റ് പ്ലാനിൽ 1.40 മീറ്റർ എന്നും രേഖപ്പെടുത്തിയതായി കാണുന്നു മാത്രമല്ല ആക്സസ് നിലവിൽ സ്ഥലമുടമയുടെ സ്ഥലത്ത് നിന്നും റസീന, സറീന എന്നിവരുടെ സ്ഥലത്തേക്ക് അവസാനിക്കുന്ന രീതിയിൽ ആണ് ഉള്ളത്. ആയത് സംബന്ധിച്ച് ലൈസൻസി പരിശോധന നടത്തേണ്ടതും വ്യക്തത വരുത്തി പ്ലാനിൽ രേഖപ്പെടുത്തേണ്ടതുമാണ്".എന്ന് കാണിച്ച് അപേക്ഷകർക്ക് നോട്ടീസ് നൽകിയതായുംകാണുന്നു. 3. ആയതിനുശേഷം അപാകതകൾ പരിഹരിച്ച് അപേക്ഷകൻ അപേക്ഷ 07/03/2024 ന് പുന:സമർപ്പിച്ചതായും കാണുന്നു. 4. ടി പുനഃസമർപ്പിച്ച അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്ന നടപടികൾ ഒന്നും സ്വീകരിച്ചതായി കാണുന്നില്ല. അപേക്ഷകയേയും അസിസ്റ്റന്റ് എൻജിനീയർ ഓവർസിയർമാർ അസിസ്റ്റന്റ് സെക്രട്ടറി സെക്ഷൻ ക്ലാര്ക്ക്റ എന്നിവരെയും നേരിൽ കേട്ടതിന്റെ അടിസ്ഥാനത്തിലും,ഫയൽ പരിശോധിച്ചതിലും KPBR 2019 ചട്ടം 13 പ്രകാരം അപേക്ഷ ലഭിച്ചതിനുശേഷം 15 ദിവസത്തിനകം സെക്രട്ടറി അനുവാദം നൽകുകയോ നിരസിക്കുകയോ ചെയ്യേണ്ടതുണ്ട് എന്നതിൽ പുനഃ സമർപ്പിച്ച ശേഷവും 73 ദിവസം കഴിഞ്ഞിട്ടും ആയതിൽ നടപടികൾ ഒന്നും കൈകൊണ്ടിട്ടില്ല എന്ന് കാണുന്നു.അപേക്ഷകൻ അപാകതയിൽ സൂചിപ്പിച്ച അപാകതകളിൽ വഴി വീതി ആധാരത്തിൽ രേഖപ്പെടുത്തിയ പ്രകാരം തിരുത്തി സമർപ്പിച്ചിട്ടുണ്ടെന്നും ആയത് സ്ഥലത്ത് ലഭ്യമാണെന്നും അറിയിച്ചിട്ടുണ്ട് സമർപ്പിച്ച പ്ലാനിൽ മേൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതായും കമ്മിറ്റിക്ക് ബോധ്യപ്പെട്ടു.ടി ഫയലിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതാണെന്ന് നേരിൽ കേട്ട സമയത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഓവർസിയർ അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ അറിയിച്ചിട്ടുണ്ട്. നേരിൽ കേട്ട സമയത്ത് 7 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുന്നപക്ഷം കാലതാമസവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റ് പരാതികൾ ഇല്ല എന്ന് അപേക്ഷക അറിയിക്കുകയും ചെയ്തിട്ടുണ്ട്. മേൽ ഫയലിൽ ഏഴ് ദിവസത്തിനകം നടപടി സ്വീകരിച്ച് വിവരം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയോട് ആവശ്യപ്പെട്ട് തീരുമാനിച്ചു. ഫയലിൽ അകാരണമായ കാലതാമസം വരുത്തുന്നതും ഫയൽ മൂവ്മെന്റിൽ ഉത്തരവാദിത്തപ്പെട്ട സെക്ഷനുകൾ വ്യക്തമായ കാരണമോ അനുവാദമോ ഇല്ലാതെ പരസ്പരം കൈമാറുന്നത് ഫയൽ പരിശോധന സമയത്ത് കമ്മറ്റിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആയത് അനുവദനീയമല്ല എന്നും ആയത് കർശനമായി പരിശോധിച്ച് ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ സെക്രട്ടറി കൈക്കൊള്ളേണ്ടതാണെന്നും കമ്മിറ്റി നിർദ്ദേശിച്ചു തീരുമാനിച്ചു മേൽ വിവരം പരിശോധന സമയത്ത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 30
Updated on 2024-06-03 08:18:23
implemented (secretary,s letter attached)