LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHIRUTHANKANDY HOUSE UNNIKULAM POST UNNIKULAM 673574 KOZHIKOE
Brief Description on Grievance:
എൻ്റെ കൈവശം ഉള്ള വീട് ,വാസ്തു എൻ്റെ തന്നെ അന്നേന്നു തെളിക്കൻ സമർപ്പിക്കുന്നത്
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 29
Updated on 2024-05-24 15:42:39
ശ്രീ. അഷറ്ഫ് ചിരുതൻ കണ്ടി സമർപ്പിച്ച പരാതിയിൽ തന്റെ ഉടമസ്ഥതയിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലുള്ള 11/500B നമ്പർ വീടിന്റെ നികുതി 2012 മുതൽ 2017 വരെ അടച്ചുവന്നിരുന്നതായും എന്നാൽ തുടർന്നുള്ള വർഷങ്ങളിലെ നികുതി ഒടുക്കാൻ ചെന്നപ്പോൾ കെട്ടിട നമ്പർ നിലവിലില്ല എന്ന കാരണത്താൽ നികുതി സ്വീകരിക്കുന്നില്ല എന്നാണ് പരാതി സമർപ്പിച്ചിരിക്കുന്നത് . പരാതിയോടൊപ്പം വിവിധ സമയങ്ങളിൽ വസ്തു നികുതി ഒടുക്കിയതിന്റെ രശീതിയുടെ പകർപ്പ് ,ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച ഓണർഷിപ്പ് സർട്ടിഫിക്കറ്റ് , 2014 ൽ റവന്യൂ കെട്ടിടനികുതി അടവാക്കിയ രശീതിയുടെ പകർപ്പ്, ലേബർ വകുപ്പിൽ സെസ്സ് അടവാക്കിയ രശീതി എന്നിവ ഹാജരാക്കിയിട്ടുണ്ട് . അദാലത്തിൽ ഓൺലൈനായി പരാതിക്കാരനെയും ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയും കേട്ടു .പരാതിക്കാരൻ 2012 മുതൽ നികുതി ഒടുക്കി വരുന്നതായാണ് അറിയിച്ചത്.ഹാജരാക്കിയ രേഖകൾ വസ്തുതാപരമാണെന്ന് കാണുന്നു. വസ്തു നികുതി ഡാറ്റാ ബേസ് തയ്യാറാക്കിയതിൽ വിട്ടു പോകാനുള്ള സാധ്യതകൾ ഉണ്ടെന്ന് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു .ഈ സാഹചര്യത്തിൽ 2010 മുതൽ ഗ്രാമ പഞ്ചായത്തിൽ സൂക്ഷിച്ചുവരുന്ന ന്യൂ ബിൽഡിംഗ് കൺസ്ട്രക്ഷൻ രജിസ്റ്റർ ,അസസ്സ്മെന്റ് രജിസ്റ്റർ, ഡിമാൻഡ് രജിസ്റ്റർ എന്നിവ പരിശോധിച്ച് കെട്ടിടത്തിന്റെ വിശദാംശങ്ങൾ കണ്ടെത്തി ഡേറ്റ് പ്യൂരിഫിക്കേഷൻ വഴി ഡാറ്റ ബേസ് ക്രമീകരിക്കുന്നതിന് നിർദ്ദേശിക്കുന്നു. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ പത്ത് ദിവസത്തിനുള്ളിൽ സെക്രട്ടറി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 30
Updated on 2024-06-10 15:51:21
നിര്‍ദ്ദേശാനുസരണം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിലെ 2011-12 വര്‍ഷത്തെ പെര്‍മിറ്റ് രജിസ്റ്റര്‍ പ്രകാരം 4196/11-12 നമ്പര്‍ ആയി പരാതിക്കാരനായ ശ്രീ.അഷ്റഫ് ചിരുതന്‍ കണ്ടിയുടെ പേരില്‍ റി.സ നമ്പര്‍ 6/2 ല്‍ താമസ കെട്ടിടത്തിന് പെര്‍മിറ്റ് അനുവദിച്ചതായും ആയതിന് പെര്‍മിറ്റ് ഫീസായി 755/- രൂപ ഈടാക്കിയതായും മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. അദാലത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും, പരാതിക്കാരനും ഹാജരായി. ശ്രീ. അഷ്റഫ് ഹാജരാക്കിയ രേഖകള്‍ പ്രകാരം 2013-14 രണ്ടാം അര്‍ദ്ധ വര്‍ഷം മുതല്‍ 2014-15വര്‍ഷം വരെയുളള കെട്ടിട നികുതി 10.11.15 ന് അടവാക്കുകയും തുടര്‍ന്ന് 23.11.15 ന് 2015-16 വര്‍ഷത്തെ നികുതി അടവാക്കുകയും ചെയ്തിട്ടുണ്ട്. അന്നേ ദിവസം KSFE നരിക്കുനിയില്‍ ഹാജരാക്കുന്നതിനായി B4/9504/15 നമ്പറായി ഉടമസ്ഥാവകാശ സാക്ഷ്യപത്രം ഹാജരാക്കിയിട്ടുണ്ട്. 30.03.17 ന് ടിയാന് 2016-17 വര്‍ഷത്തെ വസ്തു നികുതി 522/- രൂപ അടവാക്കുകയും ചെയ്തിട്ടുണ്ട്.16.10.2014 ന് ടിയാൻ ഉണ്ണികുളം വില്ലേജ് ഓഫീസിൽ കെട്ടിടനികുതി ഇനത്തിൽ 3000/-രൂപ അടവാക്കിയതിന്റെ രശീതും 09.01.2023 ന് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് സെസ്സ് അടവാക്കിയതിന്റെ രശീതും ഹാജരാക്കിയിട്ടുണ്ട്. പ്രസ്തുത രേഖകൾ വസ്തുതാപരമാണെന്നും എന്നാൽ ടി കാലയളവിലെ അസ്സസ്മെന്റ് രജിസ്റ്ററിലോ, ഡിമാന്റ് രജിസ്റ്ററിലോ കെട്ടിട നമ്പർ ചേർത്തിയിട്ടില്ലെന്നും ഈ കാലയളവിലെ ന്യൂ കൺസ്ട്രക്ഷൻ രജിസ്റ്റർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും സെക്രട്ടറി ബോധിപ്പിച്ചു. ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽ ടിയാൻ 2011-12 വർഷത്തിൽ കെട്ടിട നിർമ്മാണാനുമതി നൽകിയതായും 2013-14 രണ്ടാം അർദ്ധ വർഷം മുതൽ നികുതി നിർണ്ണയിച്ച് നൽകിയതായും വ്യക്തമാണ്. കൂടാതെ നിയമപരമായ മറ്റു ബാധ്യതകൾ തീർത്തതായും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അനുവദിച്ചിട്ടുള്ളതായും കാണുന്നു. ബിൽഡിംഗ് പെർമിറ്റ് രജിസ്റ്റർ പരിശോധിച്ചതിൽ പ്ലിന്ത് ഏരിയ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ പെർമിറ്റ് ഫീസ് ഈടാക്കിയതും തുടർന്ന് തത്തുല്യമായ അളവിൽ ടി കാലയളവിൽ നിലവിൽ ഉണ്ടായിരുന്ന നികുതി നിരക്കിൽ വസ്തു നികുതി ഈടാക്കിയതായും രേഖകളിൽ നിന്നും അനുമാനിക്കുന്നു. മേൽ സാഹചര്യത്തിൽ നികുതിദായകനെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്തങ്ങൾ നിർവഹിക്കപ്പെട്ടതായും എന്നാൽ ഓഫീസിൽ നിന്നും ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ യഥാവിധി രേഖപ്പെടുത്തലുകൾ വരുത്തുന്നതിൽ അപാകതകൾ സംഭവിച്ചതായും അനുമാനിക്കുന്നു. ഈ സാഹചര്യത്തിൽ അപേക്ഷകൻ നിർമ്മിച്ച റീസർവ്വേ നമ്പർ 6/2 ൽ പ്പെട്ട റസിഡൻഷ്യൽ കെട്ടിടത്തിന്റെ വിവരങ്ങൾ മേൽ രേഖയുടെ അടിസ്ഥാനത്തിൽ വസ്തു നികുതി ഡാറ്റാ ബേസിലേക്ക് 2017-18 മുതൽ മുൻകാല പ്രാബല്യത്തോടെ ഉൾപ്പെടുത്തുന്നതിന് നിർദ്ദേശിക്കുന്നു. അനധികൃതമായി കൂട്ടിച്ചേർക്കലുകൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആയത് കണ്ടെത്തിയ തിയ്യതി മുതൽ നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശിച്ചും പരാതി തീർപ്പാക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 31
Updated on 2024-06-25 16:35:26
നിര്‍ദേശാനുസരണം നടപടികള്‍ സ്വീകരിച്ച് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫയല്‍ ക്ലോസെ ചെയ്തു