LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thottathil
Brief Description on Grievance:
ഫ്രണ്ട്സ് ടയർ പഞ്ചർ വർക്സ്, പുത്തരിക്കൽ, കെട്ടിട നമ്പർ:14/753, അബ്ദുൽ റഹീം തോട്ടത്തിൽ എന്നവരുടെ സ്ഥാപനത്തിന്റെ ലൈസൻസിന് അപേക്ഷ നൽകിയാ ഫയൽ no:11894/2023 സമ്മതപത്രം വേണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പരപ്പനങ്ങാടി നഗരസഭ അധികാരികൾ 11/7/2023 ൻ കട സീൽ ചെയ്യുമെന്ന് 10/7/2023ൻ നോട്ടീസ് പതിച്ചു. ഈ നിയമവിരുദ്ധമായ പ്രവർത്തനം തടഞ്ഞ് അപേക്ഷ സ്വീകരിക്കുവാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നും അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 6
Updated on 2023-07-22 22:14:13
പരാതി നൽകിയ ശ്രീ അബ്ദുൽ റഹീമും നഗര സഭാ സെക്രട്ടറിക്ക് വേണ്ടി ശ്രീ പ്രകാശൻ പി പി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 എന്നവരും ഹാജരായി.മുൻവർഷങ്ങളിൽ കൃത്യമായി പുതുക്കി വരാത്ത ഹരജിക്കാരന്റെ ടയർ പഞ്ചർ വർക്സ് സ്ഥാപനത്തിന്റെ ലൈസൻസ് കെട്ടിട ഉടമയുടെ സമ്മത പത്രം ഇല്ലാതെ പുതുക്കി നൽകണം എന്നാണ് ഹരജിക്കാരന്റെ ആവശ്യം.ഈ ആവശ്യം ഉന്നയിച്ച് ടിയാൻ ബഹു ഹൈക്കോ ടതിയിൽ 17/07/23 തീയതിയിൽ WP(C)23430/23 നം ആയി റിട്ട് പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട് എന്നും ടി കേസിൽ അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നും ഹാരജിക്കാരൻ അദാലത്ത് സമിതി മുൻപാകെ റിപ്പോർട്ട് ചെയ്തു. ബഹു ഹൈ ക്കോടതി ഉത്തരവ് കൂടി കണ്ടതിനു ശേഷം പരാതി അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റി വെച്ചു
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 7
Updated on 2023-08-09 23:24:41
ശ്രീ അബ്ദുൽ റഹീം ടി എന്നവർ തന്റെ ഫ്രണ്ട്സ് ടയർ പഞ്ചർ വർക്ക്സ് എന്ന സ്ഥാപനത്തിന് ( കെട്ടിട നമ്പർ 14/537) നഗരസഭ ലൈസൻസ് ഇല്ലാത്തതിനാൽ അടച്ചു പൂട്ടുന്നതിന് പരപ്പനങ്ങാടി ന ഗരസഭയുടെ ഉത്തരവിനെതിരെയും കെട്ടിട ഉടമയുടെ സമ്മതപത്രം കൂടാതെ ലൈസൻസ് പുതുക്കുന്നതിനും വേണ്ടി ബഹു. കേരള ഹൈക്കോടതിയിൽ WP(C)23430/2023 നമ്പരായി ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും തുടർന്ന് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം അടച്ചുപൂട്ടി സീൽ ചെയ്യുമെന്നുള്ള നഗരസഭയുടെ 10/ 07 /2023 തീയതിയിലെ ഉത്തരവ് ബഹു ഹൈക്കോടതി 21/07/2023 തീയതിയിൽ സ്റ്റേ ചെയ്യുകയും ചെയ്തു. സ്റ്റേ ഉത്തരവ് നഗരസഭ അധികൃതർ ഹാജരാക്കി. ശ്രീ അബ്ദുൽ റഹീം അദാലത്ത് സമിതി മുമ്പാകെ ലൈസൻസ് പുതുക്കി നൽകുന്നതിന് സമർപ്പിച്ച അപേക്ഷയിലെ ആവശ്യം ബഹു ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അദാലത്ത് സമിതി ശ്രീ അബ്ദുൽ റഹീം സമർപ്പിച്ച പരാതിയിലെ തുടർ തുടർനടപടികൾ അവസാനിപ്പിക്കുന്നു.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 8
Updated on 2023-08-09 23:29:00
ഈ വിഷയം ബഹു ഹൈ ക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ അദാലത് സമിതി തുടർ നടപടി അവസാനിപ്പിക്കുന്നു