LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NEELANCHERY, VADASSERY , KERALASSERY 678641
Brief Description on Grievance:
ഭൂവികസനാനുമതി / കെട്ടിട നിര്‍മ്മാണാനുമതി കൈമാറ്റം ചെയ്യുന്നതിനുള്ള അപേക്ഷയിലെ അപാകത സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 29
Updated on 2024-05-27 08:10:45
ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതി മുമ്പാകെ പരാതിക്കാരനും പഞ്ചായത്ത് ജീവനക്കാരനും ഹാജരായിരുന്നു. കെട്ടിടനിര്‍മാണത്തിനു ലഭിച്ച പെര്‍മിറ്റ് കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതി. വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി റോഡുകള്‍ നോട്ടിഫൈ ചെയ്തപ്പോള്‍ setback കുറഞ്ഞതിനാല്‍ ചട്ടലംഘനം വന്നതായി പഞ്ചായത്തില്‍ നിന്നും അറിയിച്ചു. കൂടുതല്‍ പരിശോധന നടത്തിയ ശേഷം അടുത്ത യോഗത്തില്‍ പരിഗണിക്കുന്നതാണ്.
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 30
Updated on 2024-06-06 19:58:07
പരാതി പരിശോധിച്ചു. ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതി മുമ്പാകെ ഹാജരായ പരാതിക്കാരനെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് അദാലത്ത് സമിതി മുമ്പാകെ ലഭ്യമാക്കി. അതില്‍ 1.പുനർസമർപ്പിച്ച അപേക്ഷ പ്രകാരം, ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിച്ചതായി കാണുന്നില്ല 2)കെട്ടിടത്തിന്റെ ഷോ വാളിൽ നിന്നും 2.00 മീറ്റർ അകലം ആണ് കാണാൻ സാധിച്ചത് ആ ഭാഗത്തെ റോഡ് (കൊട്ടേക്കാട്ടുപറമ്പ് റോഡ്) പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുളളതിനാൽ ചട്ടപ്രകാരമുളള അകലം ലഭ്യമാക്കേണ്ടതാണ് എന്ന് പരിശോധനയില്‍ LSGD വിഭാഗം Asst. Engineer റിപ്പോര്‍ട്ട് നല്‍കിയതായും ടി വിവരം അപേക്ഷകനെ അറിയിച്ചതായും പറയുന്നു. ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിച്ചതായി അപേക്ഷകന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തിലെ രേഖകള്‍ പരിശോധിച്ചതില്‍, റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള റോഡ് സ.ഉ.(കൈ) നം.77/2023/LSGD തീയതി,തിരുവനന്തപുരം, 22-03-2023 ലെ നിര്‍ദേശപ്രകാരം വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി പഞ്ചായത്ത് വിജ്ഞാപനം ചെയ്ത റോഡാണ്. ഇത് 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങളിലെ ചട്ടം 8 ല്‍ പറഞ്ഞ പ്രകാരമുള്ള വിജ്ഞാപനം ആണ്. എന്നാല്‍ കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ 2019 ലെ ചട്ടം 23 ലെ ടേബിള്‍ 3 പ്രകാരം, കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 220 ബി പ്രകാരം വിജ്ഞാപനം ചെയ്ത റോഡുകളാണ് തെരുവിനോട് ചേര്‍ന്നുള്ള പ്ലോട്ടതിരും കെട്ടിടവും തമ്മിലുള്ള ദൂരം 3 മീറ്റര്‍ ആവശ്യമായ വിഭാഗത്തില്‍ വരുന്നത്. എന്നാല്‍ കേരളശ്ശേരി പഞ്ചായത്തിലെ ടി റോഡ് ഇത്തരത്തില്‍ വിജ്ഞാപനം ചെയ്തതില്‍ ഉള്‍പ്പെട്ടതല്ല. ആയതിനാല്‍ ശ്രീ രവികുമാര്‍ പി, നീലാഞ്ചേരി, വടശ്ശേരി, കേരളശ്ശേരി എന്നയാളുടെ അപേക്ഷയില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 31
Updated on 2024-06-14 19:49:48
Proceedings sent to the secretary for compliance. Also sent the proceedings to the complainant.