LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Changaram Kandy Thazha Kuni (House), Karthikappally Pin 673542
Brief Description on Grievance:
Illegal Building Construction near my House
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 31
Updated on 2024-05-22 11:42:34
ശ്രീ. സി ഗോപാലൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില വാണിജ്യ / താമസ കെട്ടിടത്തിന്റെ കെട്ടിട നിർമ്മാണ ചട്ട ലംഘനങ്ങൾക്കെതിരെ നൽകിയ പരാതിയിൽ സെക്രട്ടറി നടപടി സ്വീകരിച്ചില്ല എന്നാണ് പരാതി. ഫയൽ പരിശോധിച്ചതിൽ പരാതിക്കാരനും, മറ്റ് രണ്ട് പേരും ഉൾപ്പെടെ ഇതു സംബന്ധിച്ച പരാതി 09.02.2024 ന് പഞ്ചായത്തില്‍ സമർപ്പിച്ചതായി കാണുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ 15.02.2024ാം തിയ്യതി സൈറ്റ് സന്ദർശിച്ച ഓവർസിയർ കെ.പി.ബി.ആർ2019 ചട്ടം 26 (4), 26(10) , 74 എന്നീ ചട്ട ലംഘനങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്തതായി കാണുന്നു. തുടർന്ന് 22.02.2024 ാം തിയ്യതി സെക്രട്ടറി അനധികൃത നിർമ്മാണം പൊളിച്ച് മാറ്റുന്നതിനുള്ള Provisional Notice എതിര്‍കക്ഷിക്ക് നൽകിയതായി കാണുന്നു. ആയതിന് 04.03.2024 ാം തിയ്യതി ഒരു മറുപടി എതിർകക്ഷി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയതായി കാണുന്നു. ആയതിൽ Provisional Notice ൽ പറഞ്ഞിട്ടുള്ള എല്ലാം അപാകതകളും പരിഹരിച്ചതായി പറയുന്നു. എന്നാൽ ഇതിനു ശേഷം ഒരു സൈറ്റ് പരിശോധന നടത്തി എതിർ കക്ഷി അറിയിച്ചത് പ്രകാരമുള്ള ന്യൂനത പരിഹാരം നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ ഒന്നും തന്നെ ഫയലിൽ കാണുന്നില്ല. ഇതു സംബന്ധിച്ച് അദാലത്ത് സമിതിയുടെ മുമ്പാകെ ഹാജരായ പഞ്ചായത്ത് ഓവർസിയർ അറിയിച്ചത് കെട്ടിടത്തിന്റെ മുകളിൽ ഷീറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ ഇപ്പോഴും തുടരുന്നുണ്ട് എന്നാണ്. ഈ സാഹചര്യത്തിൽ കെട്ടിടത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ചട്ട ലംഘനങ്ങൾ (പാർക്കിംഗ് ഉൾപ്പെടെ) വിശദമായി പരിശോധിച്ച് കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുശാസിക്കും പ്രകാരം സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിനും, അക്കാര്യം അദാലത്തിൽ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 32
Updated on 2024-06-11 15:28:51
മേൽ പരാതി 18 .05.2024 ന് ചേർന്ന അദാലത്ത് സമിതി പരിഗണിച്ചിരുന്നതാണ്. മേൽ കെട്ടിടത്തിന്റെ മുകളിൽ ഷീറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുന്നതിനും ആയത് സമിതിയെ അറിയിക്കുന്നതിനും ഏറാമല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. മേൽ അദാലത്ത് നിർദ്ദേശപ്രകാരം സെക്രട്ടറി ലഭ്യമാക്കിയ റിപ്പോർട്ട് സമിതി പരിശോധിച്ചു. റിപ്പോർട്ട് പ്രകാരം അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 235(w 2(1) പ്രകാരം നൽകിയ താൽക്കാലിക ഉത്തരവ് 29.5.2024 ാം തീയതി സ്ഥിരപ്പെടുത്തി നൽകിയിട്ടുണ്ടെന്ന് വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ആയതുപ്രകാരമുള്ള പൊളിച്ചുമാറ്റൽ പ്രവൃത്തി ഒന്നും തന്നെ സൈറ്റിൽ നടന്നിട്ടില്ലായെന്നാണ് പരാതിക്കാരൻ ഇന്നേദിവസം ഫോൺ മുഖേന അദാലത്ത് സമിതി അംഗങ്ങളെ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ 29.5.2024 ാം തീയതി നൽകിയ കൺഫർമേഷൻ നോട്ടീസ് പ്രകാരം അനധികൃത നിർമ്മാണം പൊളിച്ചു മാറ്റാൻ അനുവദിച്ച സമയത്തിനുള്ളിൽ എതിർകക്ഷി പൊളിച്ചു മാറ്റാത്ത പക്ഷം നിയമാനുസൃതം നേരിട്ട് പൊളിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിക്കൊണ്ട് പരാതി തീർപ്പാക്കി തീരുമാനിച്ചു .
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 33
Updated on 2024-07-27 13:26:43
മേൽ പരാതിയിൽ കെട്ടിട നിർമ്മാണ ചട്ടലംഘനങ്ങൾ ബോധ്യപ്പെട്ടതിനെ തുടർന്ന് മുന്‍ അദാലത്ത് യോഗത്തില്‍ നടപടി സ്വീകരിക്കുവാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടതും നടപടികൾ തുടങ്ങിയതുമാണ്. എന്നാൽ നോട്ടീസിന് മറുപടിയായി അനധികൃത നിർമ്മാണം ക്രമവൽകരിക്കാൻ സമയം ആവശ്യപ്പെട്ടുകൊണ്ട് എതിർകക്ഷി സെക്രട്ടറിക്ക് അപേക്ഷ നൽകിയതായി സെക്രട്ടറി അറിയിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ പരമാവധി ഒരു മാസത്തിനുള്ളിൽ ക്രമവല്‍ക്കരണ അപേക്ഷ ലഭിക്കുകയാണെങ്കിൽ ആയത് പ്രകാരവും ഇല്ലെങ്കിൽ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുന്നതിനുളള തുടര്‍ന്ന് നടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ട് പരാതി തീർപ്പാക്കി തീരുമാനിച്ചു. ഇക്കാര്യം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെുടുത്തി തീരുമാനിച്ചു.