LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THARAMMAL MADAPPALLY COLLEGE P O 673102 KOZHIKODE KERALA
Brief Description on Grievance:
COMPLETION AND NUMBERING
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 31
Updated on 2024-05-22 11:40:24
പരാതിക്കാർക്ക് 15.3.2016 ല്‍ A3 5251/2014 നമ്പറായി 380.90 m2 Plint Area യിൽ നിലവിലുള്ള വാണിജ്യ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ അഡീഷണൽ കൺസ്ട്രക്ഷൻ നടത്താൻ അനുമതി ലഭിച്ചിരുന്നതാണ്. ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ 2011 ലെ KPBR ചട്ടം 97 A പ്രകാരം നിലവിലുള്ള കെട്ടിടത്തിന്റെ അധിക നിർമ്മാണം നടത്തുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് സെക്രട്ടറി സൈറ്റ് പരിശോധിച്ചു ഉറപ്പുവരുത്തിയതായി പറയുന്നു. മേൽ Permit പ്രകാരം നിശ്ചിത കാലയളവിനുള്ളിൽ പരാതിക്കാർ നിർമ്മാണം പൂർത്തിയാക്കുകയോ പെർമിറ്റ് പുതുക്കുകയോ ചെയ്തതായി കാണുന്നില്ല. തുടർന്ന് 2023 ഒക്ടോബർ മാസമാണ് പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചതായി കാണുന്നത്. ആയതിന്റെ അടിസ്ഥാനത്തിൽ സൈറ്റ് പരിശോധന നടത്തിയ അസിസ്റ്റൻറ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്ത പ്രധാന ന്യൂനതകൾ താഴെ പറയും പ്രകാരം ആണ്. 1. കെപിബി ആർ പ്രകാരമുള്ള പാർക്കിംഗ് ലഭ്യമല്ല. 2. പ്ലോട്ടിന്റെ തെക്ക് ഭാഗത്തുള്ള റോഡിൽ നിന്നും ബിൽഡിംങിലേക്ക് 3 M Set Back ലഭ്യമല്ല. 3.പടിഞ്ഞാറ് ഭാഗത്തുള്ള അതിർത്തിയിൽ നിന്നും ബിൽഡിങ്ങിലേക്ക് 1 m Set Back ലഭ്യമല്ല. 4.ഡിസേബിൾഡ് ടോയ്ലറ്റ്, റാംപ് തുടങ്ങിയ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. 5. പെർമിറ്റ് എടുക്കുമ്പോളുളള പ്ലോട്ട് വിസ്തീർണവും, പെർമിറ്റ് പുതുക്കാൻ സമർപ്പിച്ച കൈവശവകാശ സർട്ടിഫിക്കറ്റിലെ പ്ലോട്ട്ന്റെ വിസ്തീർണ്ണവും തമ്മിൽ വ്യത്യാസം കാണുന്നു. 2011 ലെ കെ.പി .ബി.ആർ ചട്ടം 97 (എ) പ്രകാരം അനുവദിച്ച പെർമിറ്റ് ആയതിനാൽ പാർക്കിംങ്, Set Back കൾ തുടങ്ങിയ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കാവുന്നതാണെന്നും ആയത് പരിഗണിക്കാതെയാണ് അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് തയ്യാറാക്കിയതെന്നും സമിതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ 2011 ലെ കെ.പി.ബി.ആർ ചട്ടം 97(എ) പ്രകാരം അനുവദനീയമായ ഇളവുകൾ നൽകി പെർമിറ്റ് പുതുക്കുന്നതിന് എന്തെങ്കിലും ന്യൂനതകൾ സൈറ്റിലോ, പ്ലാനിലോ ഉണ്ടോ എന്നത് സംബന്ധിച്ച് ഒരു വിശദ പരിശോധന നടത്തി റിപ്പോർട്ട് അടുത്ത അദാലത്തിൽ സമർപ്പിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയേയും അസിസ്റ്റൻറ് എഞ്ചിനീയറേയും ചുമതലപ്പെടുത്തി തീരുമാനിച്ചു .
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 32
Updated on 2024-06-26 10:51:13
മേൽ പരാതി 18.05.2024 തീയതി ചേർന്ന അദാലത്ത് സമിതി പരിശോധിച്ചതും 2011 ലെ കെ.പി.ബി.ആർ ചട്ടം 97 (എ) പ്രകാരം ഇളവ് അനുവദിക്കാവുന്നതാണോയെന്ന് സെക്രട്ടറിയോട് പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സെക്രട്ടറി ലഭ്യമാക്കിയ മറുപടി പ്രകാരം ആയതിന് കഴിയില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സമിതി അംഗങ്ങൾ സൈറ്റ് നേരിട്ട് പരിശോധിക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 33
Updated on 2024-07-27 13:24:39
മേൽ പരാതി ആദ്യം പരിഗണിച്ചപ്പോൾ 2011ലെ കെ.പി.ബി.ആർ ചട്ടം 97 (എ) പ്രകാരം അനുവദനീയമായ ഇളവുകൾ നൽകി പെർമിറ്റ് പുതുക്കി നൽകാമോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിയേയും, അസിസ്റ്റൻറ് എഞ്ചിനിയറേയും ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു. ആയതുപ്രകാരം സംയുക്ത പരിശോധന നടത്തി സെക്രട്ടറി നൽകിയ വിശദീകരണ പ്രകാരം 2011 ലെ കെ.പി.ബി.ആർ 97 (എ) പ്രകാരം ഉള്ള ഇളവുകൾ നൽകാൻ കഴിയാത്തതിന്റെ സാഹചര്യങ്ങൾ വിശദീകരിച്ചിരുന്നു. തുടർന്ന് സമിതി അംഗങ്ങൾ സൈറ്റ് നേരിട്ട് പരിശോധിക്കുന്നതിന് തീരുമാനിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ 17.07.24 ാം തിയ്യതി സമിതി കൺവീനറും, സമിതി അംഗമായ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറും സൈറ്റ് നേരിട്ട് പരിശോധിക്കുകയുണ്ടായി. മേൽ പരിശോധനയിൽ 2016ൽ അന്ന് നിലവിൽ ഉണ്ടായിരുന്ന കെ.പി.ബി.ആർ 2011 ന്റെ ചട്ടം 97 (എ) പ്രകാരമാണ് അപേക്ഷകക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. എന്നാൽ അന്ന് നിലവിലുണ്ടായിരുന്ന കെട്ടിട ഭാഗത്തിന്റെ additional ഏരിയ ആയി പെർമിറ്റിൽ കാണിച്ച കെട്ടിട ഭാഗങ്ങളിൽ കൂടുതലായി ഇപ്പോൾ നിലവിലുള്ള കെട്ടിടത്തിന്റെ പുറകുവശത്ത് ഒരു അധിക നിർമ്മാണം കൂടി നടത്തിയ രീതിയിലാണ് ഉള്ളതെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. ആയതുകൊണ്ട് തന്നെ അന്ന് നിലവിലുണ്ടായിരുന്ന 2011 ലെ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പറയുന്ന 97(എ) ചട്ടത്തിന്റെ ആനുകൂല്യങ്ങൾ ഇപ്പോൾ നൽകാൻ കഴിയാത്ത നിലയിലും പെർമിറ്റ് പുതുക്കി നൽകാൻ നിർവ്വാഹമില്ലാത്ത അവസ്ഥയിലുമാണ്. എന്നാൽ ടി അധിക നിർമ്മാണം പൊളിച്ചു മാറ്റുകയാണെങ്കിൽ ഇപ്പോള്‍ നിലവില്‍ വന്ന അനധികൃത നിര്‍മ്മാണ ക്രമവല്‍ക്കരണ ചട്ടങ്ങൾ പ്രകാരം കെട്ടിടം ക്രമവകരിക്കാവുന്നതാണെന്ന് സമ്മതിക്ക് ബോധ്യപ്പെട്ടു. ആയതിനുള്ള നിർദ്ദേശം ഉടമസ്ഥന് നേരിട്ട് നൽകുകയും, ഇക്കാര്യം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിനും ആയതിന്റെ ഒരു പകർപ്പ് അദാലത്ത് സമിതിയുടെ അടുത്ത യോഗത്തിൽ ലഭ്യമാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.