LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൊച്ചുപുരക്കല്‍, മീനങ്ങാടി
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 31
Updated on 2024-05-22 16:06:59
മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ച പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിൻറെ ഒക്യുപ്പൻസിക്ക് നൽകിയ അപേക്ഷയിൽ സോളാർ വാട്ടർ ഹീറ്റിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടില്ല എന്നതിനാൽ ഒക്യുപ്പൻസി അനുവദിച്ചില്ല എന്നും, പൂർണ്ണ തോതിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടുകൊണ്ട് സത്യവാങ്ങ്മൂലം നൽകി എന്നും, കാലതാമസമില്ലാതെ വീട്ട് നമ്പർ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മറ്റുമാണ് പരാതി. പരാതി സംബന്ധിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെയും, അസിസ്റ്റൻറ് എഞ്ചിനിയറുടെ ചുമതലയുള്ള ഓവർസിയറെയും നേരിൽകേട്ടു. പരാതിക്കാരി ഓണ്‍ലൈനനായി ഹാജരായി. മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച എ3-ബിഎ(248029)/2021 തീയ്യതി 25.10.2021 നമ്പർ പെർമിറ്റ് പ്രകാരം നിർമ്മാണ അനുമതി നൽകിയ കെട്ടിടത്തിൻറെ നിർമ്മാണം പൂർത്തീകരിച്ച് നൽകിയ അപേക്ഷ പരിശോധിച്ചതിൽ 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം77,78,79 യഥാവിധി പാലിച്ചില്ല എന്നും, ടി കെട്ടിടം 510 ച.മീ. വിസ്തൃതിയിലാണ് നിർമ്മിച്ചതെന്നും, ചട്ടം 77(1) പ്രകാരം 400 ചി.മീ.ൽ കൂടുതലുള്ള ഏകകുടുംബ പാർപ്പിട കെട്ടിടങ്ങളുടെ സംഗതിയിൽ മേൽക്കൂരപ്പുറ സൌരോർജ്ജ പ്രതിഷ്ഠാപനങ്ങൾ ഉണ്ടായിരിക്കേണ്ടതാണെന്നും ഉപചട്ടം 3 പ്രകാരം സെക്രട്ടറി ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് ഉപചട്ടം 1 പരാമർശിക്കുന്ന കെട്ടിടങ്ങൾക്ക് മേൽക്കൂരപ്പുറ സൌരോർജ്ജ പ്രതിഷ്ഠാപനങ്ങളുടെ സ്ഥാപിക്കൽ പൂർത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്നും, ആയതിനാലാണ് ഒക്യുപ്പൻസി അനുവദിക്കാതിരുന്നതെന്നും ബോധിപ്പിച്ചു. നിയമപരമായി പൂർത്തിയാക്കി ഒക്യുപ്പൻസിക്ക് അപേക്ഷിക്കുന്ന മുറക്ക് ഒക്യുപ്പൻസി അനുവദിക്കുന്നതിനും കെട്ടിട നമ്പർ അനുവദിക്കുന്നിതിനും സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 32
Updated on 2024-05-31 14:02:04
നിയമപരമായി പൂർത്തിയാക്കി ഒക്യുപ്പൻസിക്ക് അപേക്ഷിക്കുന്ന മുറക്ക് ഒക്യുപ്പൻസി അനുവദിക്കുന്നതിന് നിർദ്ദേശിച്ചു തീരുമാനിച്ചതാകുന്നു.