LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
A A Nazar Nedi Nivas Orumanyoor PO Chavakkad Thrissur-680512
Brief Description on Grievance:
Building Tax- Reg
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 17
Updated on 2024-05-27 11:54:27
മേല്‍ പരാതി തൃശ്ശൂര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടതാണ്. വസ്തുനികുതിയിലുണ്ടായ വര്‍ദ്ധനവ് സംബന്ധിച്ച പരാതിയാണ്. മേല്‍ വിഷയത്തില്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള36/4130 നമ്പർ കെട്ടിടത്തിന് ആനുവൽ റെന്റൽ വാല്യുവിന്റെ അടിസ്ഥാനത്തിലാണ് നികുതി നിർണ്ണയിച്ചിട്ടുളളത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ 06/03/2019 ലെ സ.ഉ (സാധാ) നമ്പര്‍ 540/2019/തസ്വഭവ ഉത്തരവ് പ്രകാരം വസ്തു നികുതി പരിഷ്കരണത്തിന്റെ അടിസ്ഥാനത്തിൽ 01.04.2016 മുതൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് 100% വരെ നികുതി വർദ്ധനവ് വന്നിട്ടുളളതാണ്. കൂടാതെ 5 വർഷങ്ങൾക്ക് ശേഷം 01.04.2023 മുതൽ അടിസ്ഥാന നികുതിയുടെ 5% വർദ്ധനവ് കൂടി തദ്ദേശസ്വയംഭരണ വകുപ്പിന്റെ 22.03.2023 ലെ സ.ഉ നമ്പര്‍ 77/2023/തസ്വഭവ ഉത്തരവ് പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ആയതു പ്രകാരം ടി കെട്ടിടത്തിന്റെ നികുതി വർദ്ധിച്ചിട്ടുള്ളത് താഴെ പറയും പ്രകാരമാണ്. കാലയളവ് വസ്തു നികുതി LC (5%) SC (10%) 2015 2nd HALF വരെ (ARV) 7584 380 ----- 2016 1st HALF മുതല്‍ 14641 733 1465 2023 1st HALF മുതല്‍ 15374 769 1538 2024 1st HALF മുതൽ 16143 808 1615 2022-23സാമ്പത്തികവർഷം വരെ ARV പ്രകാരമുള്ള നികുതിയാണ് പരാതിക്കാരന് നഗരസഭയിൽ അടവാക്കിയിരുന്നത്. വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി 01.04.2016 മുതൽ വാർഷിക നികുതി 7584/-രൂപയിൽ നിന്നും 14,641/-രൂപയായി വർദ്ധനവ് വരുത്തിയിട്ടുള്ളതും, ആയതു പ്രകാരം 2016 മുതൽ വസ്തു നികുതിയിലേക്ക് ഒടുക്കേണ്ടതായ വർദ്ധനവ് പ്രകാരമുള്ള ബാക്കി തുകയാണ് 2023-2024 ല്‍ ഈടാക്കിയിട്ടുള്ളത്. ടി കെട്ടിടത്തിന് അടവാക്കിയ നികുതി രസീതുകളെല്ലാം Receipt Entry നടത്തിയിട്ടുള്ളതും ബാക്കി തുകയായ 4880/-രൂപ 2024-25 സാമ്പത്തിക വർഷം അടവാക്കാനുള്ള 18566/-രൂപയിലേക്ക് വരവ് വെച്ചിട്ടുള്ളതും ആയതുപ്രകാരം ബാക്കി 13,686/-രൂപ അടവാക്കേണ്ടതുമാണ് എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേല്‍സാഹചര്യത്തില്‍ വസ്തു നികുതി വര്‍ദ്ധനവില്‍ ഉണ്ടായ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരനെ ബോധ്യപ്പെടുത്തുന്നതിനും, നികുതി വര്‍ദ്ധനവ് സംബന്ധിച്ച വിവരങ്ങള്‍ ഇനം തിരിച്ച് രേഖപ്പെടുത്തി വിശദവും വ്യക്തവുമായ മറുപടി പരാതിക്കാരന് നല്‍കുന്നതിനും തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 18
Updated on 2024-05-27 12:23:38
10.05.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് അയച്ചുനല്‍കിയിട്ടുണ്ട്.