LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Krishna nivas, XXVII/495, Zennana misson road, Chembukavu Thrissur City P O
Brief Description on Grievance:
Subject: Exhorbitant water charges for domestic consumer :18976 Ref: Bill dated 03/02/2024 , Bill No :61932 Cons no : 18976 Amounting to Rs:14700- I am a domestic user utilizing municipal water as well as ground water for the last several years. My average bimonthly bill was less than Rs:100 only for the last two years. There was no material change in last three months also. But to my surprise a bill amounting to Rs:14700 for the period 22/11/2023 to 3/2/2024 is served to me for making payment within ten days. Since no considerable increase was there during the period in water usage. The functioning of metre may not be correct. Also ascertain that any reading was missed earlier. Now I have been billed in highest slab. Investigate all matter including earlier reading accuracy ,functioning of metre etc.
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 17
Updated on 2024-05-27 11:51:32
മേല്‍ പരാതി തൃശ്ശൂര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടതാണ്. ദ്വൈമാസ വാട്ടര്‍ ബില്‍ 100/- രൂപയായിരുന്നത് 22.11.2023 മുതല്‍ 03.02.2024 വരെയുള്ള കാലയളവിലെ ബില്‍ ലഭിച്ചപ്പോള്‍ 14,700/-രൂപയുടെ ബില്‍ ലഭിച്ചു എന്നത് സംബന്ധിച്ച പരാതിയാണ്. മേല്‍ വിഷയത്തില്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 27/495 നമ്പർ കെട്ടിടത്തിലേക്കുള്ള CON NO: 18976 വാട്ടർ കണക്ഷനിൽ സാധാരണയായി 100/- രൂപയാണ് ബിൽ വരാറുള്ളതെന്നും എന്നാൽ 03/02/24 തിയ്യതിയിലെ BILL NO: 61932 പ്രകാരം 11/23 മുതല്‍ 03/02/24 വരെ കാലയളവിലേക്ക് 14,700/-രൂപയുടെ വാട്ടര്‍ ബില്‍ വന്നുവെന്നും, എന്നാൽ ഇത്രയും വെള്ളം ഉപയോഗിക്കുന്നില്ലെന്നും ആയതിനാൽ മീറ്റർ പരിശോധിച്ച് അധിക തുകയിൽ ഇളവ് ചെയ്ത് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ടി കക്ഷി കോര്‍പ്പറേഷനില്‍ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും ആയതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ പ്ലംബർ സ്ഥലപരിശോധന നടത്തി വാട്ടർ മീറ്റർ പരിശോധിച്ചിട്ടുള്ളതുമാണ്. മീറ്റർ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പ്ലംബർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. 03/02/24 ലെ ബില്ലിൽ ഒരു മാസത്തേക്ക് 151 KL ഉപയോഗം വന്നിട്ടുള്ളതും ആയതിന് പ്രതിമാസം 4742/-രൂപ വാട്ടർ ചാർജ്ജ് വന്നിട്ടുള്ളതുമാണ്. 11/23 മുതല്‍ 03/02/24 വരെ കാലയളവിലേക്ക് ((4742*3)+ (4742/30*3)) = 14,700/- രൂപ വാട്ടർ ചാർജ്ജ് വന്നിട്ടുള്ളതാണ്. റീഡിംഗിനനുസൃതമായ ബില്ലാണ് കണക്ഷനിൽ നൽകിയിരിക്കുന്നത്. മീറ്റർ സാധാരണ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് പ്ലംബറും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ആയതിനാൽ AIR PROBLEM കാരണമാകാം ബിൽ കൂടിയതെന്നും ഒരു ലൈസൻസ്ഡ് പ്ലംബർ മുഖേന ഒരു AIR VALVE സ്ഥാപിക്കേണ്ടതാണെന്നും കക്ഷിക്ക് കോര്‍പ്പറേഷനില്‍ നിന്നും അറിയിപ്പ് നൽകിയിട്ടുള്ളതാണ്. ജലവിതരണ വിഭാഗം ഓഫീസിനോ നഗരസഭയ്ക്കോ വാട്ടര്‍ ബില്‍ കുറച്ചു നൽകുവാനോ ഒഴിവാക്കി നൽകുവാനോ സാധിക്കാത്തതാണെന്നും, തുക ഗഡുക്കളായി അടവാക്കുന്നതിന് അനുമതിക്കായി ബഹു. മേയർ മുമ്പാകെ അപേക്ഷ സമർപ്പിക്കാവുന്നതാണെന്നുമാണ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന കാലയളവിലെ വാട്ടര്‍ ബില്ലിന് മുമ്പുള്ള കാലയളവിലും ശേഷമുള്ള കാലയളവിലും സാധാരണ നിരക്കിലുള്ള ബില്‍ വരുകയും പ്രസ്തുത കാലയളവില്‍ മാത്രം ബില്ലില്‍ വലിയ തോതിലുള്ള വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തതിന്റെ നിജസ്ഥിതി സംബന്ധിച്ച് ജില്ലാ സമിതി വിലയിരുത്തി. കോർപ്പറേഷൻ പ്ലംബർ സ്ഥലപരിശോധന നടത്തി വാട്ടർ മീറ്റർ സാധാരണ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളതായി കോര്പ്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത കാലയളവില്‍ അധികമായി വെള്ളം ഉപയോഗിച്ചിട്ടില്ല എന്ന് പരാതിക്കാന് വാദം ഉന്നയിക്കുന്നതിനാല്‍ AIR PROBLEM ആകാം കാരണമെന്ന് അനുമാനിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് വാട്ടര്‍സപ്ലൈ ബൈലോസ് & റെഗുലേഷന്‍സ് 2023 ലെ ഖണ്ഡിക 15 സി പ്രകാരം വാട്ടര്‍ ചാര്‍ജജിന്റെ കൃത്യതയെ സംബന്ധിച്ച പരാതികളില്‍ വസ്തുതകള്‍ പരിശോധിച്ച ശേഷം മുനിസിപ്പല്‍ എഞ്ചിനീയര്‍ അന്തിമ തീരുമാനം കൈകൊള്ളേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മേല്‍സാഹചര്യത്തില്‍ തുടര്‍ന്നുവരുന്ന മൂന്ന് മാസത്തെ ശരാശരി കൂടി പരിശോധിച്ച് വെള്ളത്തിന്റെ ഉപഭോഗം സാധാരണരീതിയില്‍ തന്നെയാണെങ്കില്‍ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന കാലയളവിലെ ബില്ലിലെ പിശക് പരിശോധിച്ച് ബില്ലില്‍ മാറ്റം വരുത്തുന്നതിനും തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് വാട്ടര്‍സപ്ലൈ ബൈലോസ് & റെഗുലേഷന്‍സ് 2023 ലെ ഖണ്ഡിക 15 സി പ്രകാരം വാട്ടര്‍ ചാര്‍ജജിന്റെ കൃത്യതയെ സംബന്ധിച്ച ടി പരാതിയില്‍ മേല്‍ വസ്തുതകള്‍ പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈകൊള്ളുന്നതിനും മുനിസിപ്പല്‍ എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 18
Updated on 2024-05-27 12:23:03
10.05.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് അയച്ചുനല്‍കിയിട്ടുണ്ട്.