LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sivagamasundari A Vara 420 Swagath nagar Vattiyoorkavu Thiruvanathapuram
Brief Description on Grievance:
Trade licence -reg
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 28
Updated on 2024-05-29 15:48:50
പരാതി സമർപ്പിച്ച ശ്രീമതി. ശിവഗാമ സുന്ദരി, വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. വെള്ളനാട് ഗ്രാമപഞ്ചായത്തിൽ പുതുമംഗലം എന്ന സ്ഥലത്ത് താൻ മുട്ടക്കോഴി വളർത്തുന്നതിനുള്ള ഒരു ഫാം നടത്തുന്നതായും ആയതിൽ നിന്നും ഈച്ച ശല്യം ഉണ്ടാകുന്നതായി പരാതി ലഭിച്ചതായും 3 ദിവസത്തിനകം ഫാം അടച്ചുപൂട്ടണമെന്നും കോഴികളെ മാറ്റണമെന്നും 19/04/2024 ന് വെള്ളനാട് ഗ്രാമപഞ്ചായത്തിൽ നിന്നും നോട്ടീസ് ലഭിക്കുകയുണ്ടായി. അപ്പോൾത്തന്നെ ക്ലീനിംഗ് ആരംഭിക്കുകയും എല്ലാം പൂർത്തിയാക്കുന്നതിന് രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു കൊണ്ട് ഞാൻ മറുപടി കൊടുക്കുകയും ചെയ്തു.. എന്നാൽ അർഹിക്കുന്ന സമയം അനുവദിക്കാതെ തുടർച്ചയായി നോട്ടീസ് നൽകിയ ശേഷം 10 / 05/2024 ന് ഫാം പൂട്ടുന്നതായി നോട്ടീസ് നൽകുകയും അന്നേ ദിവസം തന്നെ എൻ്റെ കോഴികളെ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പിടിച്ചു കൊണ്ടുപോവുകയും ഷെഡ് സീൽ ചെയ്ത് താക്കോൽ കൊണ്ടുപോവുകയും ചെയ്തു. താൻ ശ്രീമതി. ആൻസി എന്ന വ്യക്തിയുടെ പക്കൽ നിന്നും വാടകക്ക് എടുത്ത് നടത്തുന്ന ഷെഡാണിത്. ആൻസിക്ക് 2026 വരെ കോഴി വളർത്തലിന് ലൈസൻസ് കാലാവധിയുണ്ട്. എന്നാൽ ടി ലൈസൻസ് റദ്ദ് ചെയ്ത ശേഷമാണ് കോഴികളെ കൊണ്ടുപോയത്. ഈ കോഴികൾ ഇപ്പോൾ എവിടെയാണെന്നും ഷെഡിൻ്റെ താക്കോൽ തിരികെ വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. മാത്രമല്ല പഞ്ചായത്തിനെതിരെ ബഹു. കേരളാ ഹൈക്കോടതി മുമ്പാകെ കേസ് നൽകുകയും ചെയ്തിട്ടുണ്ട്. കോഴി ഷെഡിൽ ശരിയായ മാലിന്യനിർമാർജനസംവിധാനമില്ലാത്തതും ശരിയായി വൃത്തിയാക്കാത്തതുമാണ് ഇത്തരത്തിൽ അസാധാരണമായ ഈച്ച ശല്യം ഉണ്ടായതെന്നും ഷെഡിൻ്റെ 100 മീറ്ററിന് ഉള്ളിൽ അംഗൻവാടിയും വാസഗൃഹങ്ങളുമുണ്ട്. പൊതുജനങ്ങളിൽ നിന്നും അതിശക്തമായ പരാതിയാണ് ഉയർന്നതെന്നും നടപടി സ്വീകരിക്കാതെ മുന്നോട്ടു പോകാനാവില്ല എന്നും ആളുകളുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായാണ് പഞ്ചായത്തിൻ്റെ നടപടികളെന്നും സെക്രട്ടറി അറിയിച്ചു. കൂടാതെ ബഹുമുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും പരാതി സമർപ്പിക്കപ്പെട്ടതിനാൽ സമയ ബന്ധിതമായി പ്രശ്ന പരിഹാരമുണ്ടാക്കണം. മാത്രമല്ല പരാതിക്കാരിയുടെ പേരിൽ പഞ്ചായത്ത് ലൈസൻസ് അനുവദിചിട്ടുമില്ല. കോഴികളെ പിടിച്ച് ലേലം ചെയ്തു പഞ്ചായത്ത് ഫണ്ടിൽ മുതൽകൂട്ടിയെന്ന് സെക്രട്ടറി അറിയിച്ചു.. ഇരു വിഭാഗത്തെയും കേട്ട അദാലത്ത് സമിതി ശ്രീമതി . ശിവഗാമസുന്ദരിയുടെ പേരിൽ കോഴി വളർത്തലിന് ലൈസൻസ് അനുവദിച്ചിട്ടില്ലായെന്നും പാട്ടത്തിനെടുത്ത കോഴി ഫാമിൻ്റെ ലൈസൻസ് തൻ്റെ പേരിലാക്കാനുള്ള നടപടി സ്വീകരിക്കാതിരുന്നത് വീഴ്ചയാണെന്ന് വിലയിരുത്തി. പരാതിക്കാരി ബഹു ഹൈക്കോടതി മുമ്പാകെ കേസ് നൽകിയിട്ടുള്ളതിനാൽ പഞ്ചായത്തിൻ്റെ നിയമനടപടികൾ കോടതി പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ആയതിനാൽ ഈ വിഷയത്തിൽ അദാലത്ത് ഉപസമിതി ഒരു തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. എന്നാൽ കോഴികളെ ലേലം ചെയ്ത സ്ഥിതിക്ക് പരാതിക്കാരിയുടെ ഷെഡിൻ്റെ താക്കോൽ തിരികെ കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 21
Updated on 2024-06-28 13:18:13
ബഹു.ഹൈക്കോടതി ഉത്തരവനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിന് വെള്ളനാട് ഗ്രാമ പഞ്ചായത്ത് അധികൃതരും പരാതിക്കാരും ബാധ്യസ്ഥമാണ്. ഫയലിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.