LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MMRA 91 YAMUNA,MANNAMOOLA PALAM JN, MANIKANDESWARAM P O
Brief Description on Grievance:
അനധികൃത കെട്ടിട നിർമ്മാണം-സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 28
Updated on 2024-05-29 14:45:05
പരാതിക്കാരനായ ശ്രീ.K. സോമാനന്ദൻ വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ ഓൺലൈനായി മീറ്റിംഗിൽ പങ്കെടുത്തു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി എന്ന സ്വാശ്രയ കോളേജിലെ പല കെട്ടിടങ്ങളും പഞ്ചായത്ത് അസെസ്മെൻ്റ് രജിസ്റ്ററിലും സ്ഥാപനം AICTE മുമ്പാകെ കോളേജ് മാനേജ്മെന്റ് സമർപ്പിച്ചിട്ടുള്ള റിക്കാർഡുകളിലും പ്രകടമായ വ്യത്യാസം ഉള്ളതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സർക്കാരിന് പരാതി നൽകുകയും എഞ്ചിനീയറിംഗ് വിഭാഗം സ്ഥല പരിശോധന നടത്തി അപാകതയുള്ള കെട്ടിടങ്ങളുടെ റിപ്പോർട്ട് സെക്രട്ടറിക്ക് നൽകുകയും ആയവ ക്രമവത്ക്കരിക്കുന്നതിന് സെക്രട്ടറി സ്ഥാപനത്തിൻ്റെ മാനേജ്മെൻ്റിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ തൻ്റെ പരാതിയിൽ പറഞ്ഞിട്ടുള്ളതും AE യുടെ റിപ്പോർട്ടിൽ ഒഴിവായിട്ടുള്ളതുമായ കെട്ടിടങ്ങൾ പുന:പരിശോധിക്കണമെന്നും അതിന് നികുതി ഈടാക്കുന്നതിനുമാണ് ഈ പരാതി സമർപ്പിക്കപ്പെട്ടതെന്ന് പരാതിക്കാരനായ ശ്രീ. സോമാനന്ദൻ അറിയിക്കുകയുണ്ടായി. ഒഴിവാക്കപ്പെട്ട കെട്ടിടങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. 1.Main building Number 9/257...6024.58M2 വിസ്തീർണ്ണമുള്ളത് പഞ്ചായത്ത് രേഖയിലില്ല. 2. കമ്പ്യൂട്ടർ ലാബ് കെട്ടിടം.(645M2) ജൂനിയർ ബോയ്സ് ഹോസ്റ്റൽ (150M2 ) എന്നീ കെട്ടിടങ്ങൾ AE റിപ്പോർട്ട് ചെയ്തിട്ടില്ല. 3. Main building നാല് നില കെട്ടിടം ഒരു നിലയിൽ നിന്നും മറ്റൊരു നിലയിലേക്ക് പോകുന്നതിന് ഒന്നിലധികം കോണിപ്പടികൾ ഉണ്ടാകണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. Fire safety സംവിധാനങ്ങളില്ല. 4.AE റിപ്പോർട്ട് ചെയ്തിട്ടുള്ള 3 നിലകളുള്ള 3 കെട്ടിടങ്ങളും 4 നിലളുള്ള 1 കെട്ടിടത്തിലും ഒന്നിലധികം കോണിപ്പടികളുണ്ടോയെന്നും Fire safety സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുക. പരാതിക്കാരൻ്റെ ആവശ്യപ്രകാരം ഏതെങ്കിലും കെട്ടിടം അസെസ്സ് ചെയ്യാൻ വിട്ടുപോയിട്ടുണെങ്കിൽ ആയത് ഉൾപ്പെടുത്തുന്നതിനും KPBR പ്രകാരമുള്ള കെട്ടിട സുരക്ഷ സംബന്ധിച്ച പരിശോധന അസി എഞ്ചിനീയർ മുഖേന നടത്തുന്നതാണെന്നും സെക്രട്ടറി അറിയിച്ചു പരാതി അർഹിക്കുന്ന പ്രാധാന്യത്തോടെ പരിശോധിച്ച് അപാകതകൾ ഉണ്ടെങ്കിൽ ആയവ പരിഹരിക്കുന്നതിന് വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനീയർ, ഓവർസീയർമാർ എന്നിവരെ ചുമതലപ്പെട്ടുത്തി തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 21
Updated on 2024-07-12 12:44:05
പരാതിക്കാരൻ ഹിയറിംഗിൽ ഉന്നയിച്ചിട്ടുള്ള കെട്ടിടങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിന് വെള്ളനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻ്റ് എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.