LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Binitha Shibu Mavellil House Manjummal PO Pin-683501
Brief Description on Grievance:
Building Number Reg
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 28
Updated on 2024-05-14 16:01:20
വരാപ്പുഴ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന ഹർജിക്കാരൻ തന്റെ 8/194 ാം നമ്പർ വീടിന് മുകളിൽ ഒന്നാം നിലയായി കൂട്ടിച്ചേർത്ത ഭാഗം ക്രമവൽക്കരിക്കുന്നത് സംബന്ധിച്ചാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ വൈദ്യുതി, കുടിവെള്ളം, റേഷന്‍ കാര്‍ഡ് എന്നിവ ഉണ്ട്. കെട്ടിടത്തിന് CRZ ബാധകമാണ്. ഈ വിഷയം സംബന്ധിച്ച് WP(C) 11047/23 നമ്പർ കേസിൽ ബഹു. ഹൈക്കോടതി 8-4-2024 ൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് കെ. എസ്. ഹരിഹരൻ ഓൺലൈനില്‍ ഹാജരായി. കുറച്ച് രേഖകൾ കൂടി ശേഖരിക്കാനുണ്ടെന്നും പരാതി അടുത്ത ഹിയറിങ്ങിലേക്ക് മാറ്റി വെക്കണമെന്നും അഡ്വക്കേറ്റ് ആവശ്യപ്പെട്ട പ്രകാരം ഹർജി അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു.
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 29
Updated on 2024-05-27 13:30:35
ശ്രീമതി ബിനീത ഷിബുവിന്റെ ഉടമസ്ഥയിലുള്ള 8/194 നമ്പർ വീടിന്റെ 70.38 ച.മീ. ഒന്നാം നിലയിൽ കൂട്ടിച്ചേർത്ത ഭാഗം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ, വരാപ്പുഴ ഗ്രാമപഞ്ചായത്തിൽ തീർപ്പാക്കുന്നത് സംബന്ധിച്ചാണ് ഹർജിക്കാരി ബിനീത ഷിബു ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഹർജിക്കാരിക്ക് വേണ്ടി സഹോദരൻ ബനേഷും, വരാപ്പുഴ ഗ്രാമപഞ്ചായത്തിന് വേണ്ടി ജൂനിയർ സൂപ്രണ്ട് ശ്രീമതി ജയലക്ഷ്മിയും ഹാജരായി. ഇരു കക്ഷികളുടെയും വാദം കേട്ടു. ബഹു. ഹൈക്കോടതിയുടെ WP(C)11047/23 നമ്പർ ഹർജിയിലെ 4-4-2023 തിയ്യതിയിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ 3 മാസത്തിനുള്ളിൽ ഹർജിക്കാരിയുടെ ക്രമവൽക്കരണ അപേക്ഷയിൽ ഇരുകക്ഷികളുടെയും ഭാഗം കേട്ട് തീരുമാനം എടുക്കുന്നതിനാണ് നിർദ്ദേശിച്ചിട്ടുള്ളത് എന്നും ആയത് പ്രകാരം 16-05-2024 ൽ നടത്തിയ ഹിയറിങ്ങിൽ ഹർജിക്കാരി പങ്കെടുത്തിട്ടില്ലായെന്നും ജൂനിയർ സൂപ്രണ്ട് ജയലക്ഷ്മി അറിയിച്ചു. നിലവിൽ ഹർജിക്കാരിക്ക് വൈദ്യുതി, കുടിവെള്ളം, റേഷൻ കാർഡ് എന്നിവ ഉണ്ടെന്ന് അറിയിച്ച സാഹചര്യത്തിൽ ബഹു. ഹൈക്കോടതി നിർദ്ദേശാനുസരണം ഹർജിക്കാരിയുടെ അപേക്ഷയിൽ സമയപരിധിക്കുള്ളില്‍ ഇരുകക്ഷികളുടെയും വാദം കേട്ട് തീരുമാനമെടുക്കുന്നതിന് വരാപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നതിന് തീരുമാനിച്ചു. പരാതി തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 30
Updated on 2024-06-10 16:53:26
ഇരു കക്ഷികളുടെയും ഹിയറിംഗ് പൂര്‍ത്തീകരിച്ചതായി സെക്രട്ടറി അറിയിച്ചു. അന്തിമ ഉത്തരവ് സമയപരിധിക്കുള്ളില്‍ നല്‍കുന്നതാണെന്നും അറിയിച്ചു.